Image

വഴി മാറുക, വഴിമുടക്കികളേ ? (കവിത : ജയൻ വർഗീസ്.)

Published on 15 October, 2026
വഴി മാറുക, വഴിമുടക്കികളേ ? (കവിത : ജയൻ വർഗീസ്.)

പൊൻ പ്രഭാതങ്ങൾ ഉദിക്കാതിരുന്നെങ്കിൽ !

തങ്കക്കുടങ്ങൾ

ജനിക്കാതിരുന്നെങ്കിൽ !

എന്തിനീ ശപ്ത

ദുരിതക്കയങ്ങളിൽ

വന്നു പിറന്നു

പിടഞ്ഞു മരിക്കണം ?


നന്മയാം പൂക്കളും

കാറ്റും കുളിരുമായ്

നമ്മുടെ ഭൂമിചിരിച്ചു

നിൽക്കുമ്പോഴും

അമ്മതൻ നെഞ്ചിലെ

ചൂടിൽ സുരക്ഷിത -

മമ്മിഞ്ഞയുണ്ണുവാ

നാകാത്ത നാളെകൾ !


ശുഭ്ര നീലാകാശ

തോഴിയായ് മാനത്തെ

കൊച്ചരിപ്രാവിൻ

കുറുകലു മില്ലിനി.

ഉഗ്രം പറന്നു വ-

രുന്നുണ്ട് ഡ്രോണുകൾ

ലക്ഷ്യമീ നെഞ്ചിലെ

കുഞ്ഞു കിളിമൊഴി !


ഇല്ല സുരക്ഷിത

മെങ്ങും മനുഷ്യന്റെ

നെഞ്ചകം നോക്കി

കുതിക്കുന്നു ബോംബുകൾ!

എങ്ങിനിപ്പോയി യൊളി -

ക്കുമെൻ ഭൂമിയി -

ലെന്റെ തലമുറ -

ക്കെങ്ങാണിനിയിടം ? 

Join WhatsApp News
Sudhir Panikkaveetil 2026-10-15 21:32:27
ആധുനിക ശാസ്ത്രത്തിന്റെ കുതിച്ച്പായൽ കണ്ടുള്ള ഒരു കവിയുടെ ആശങ്കകൾ. ശാസ്ത്രത്തിന്റെ വിനാശകരമായ സ്വഭാവത്തെ തടയാൻ കവികൾക്ക് കഴിയുമോ എന്നത് വ്യവസായിക വിപ്ലവത്തിന്റെ തുടക്കം മുതൽക്കേ ചർച്ച ചെയ്യപ്പെടുന്ന ഗൗരവമേറിയ ഒരു ദാർശനിക ചോദ്യമാണ്. ശാസ്ത്രം മൂലമുണ്ടാകുന്ന വിനാശത്തെ നേരിട്ട് തടയാൻ കവികൾക്ക് കഴിയില്ലെങ്കിലും, ശാസ്ത്രം പ്രയോഗിക്കപ്പെടുന്ന രീതിയിൽ മാറ്റം വരുത്താൻ മനുഷ്യരാശിയുടെ ധാർമ്മികവും വൈകാരികവുമായ മനസ്സാക്ഷിയായി വർത്തിക്കാൻ അവർക്ക് സാധിക്കും. എഴുതിക്കൊണ്ടിരിക്കു പ്രിയ കവി ശ്രീ ജയൻ വർഗീസ്.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-16 00:51:09
💥🔥മനുഷ്യൻ കഷ്ടപ്പെട്ട് - അവനും അവന്റെ സമൂഹത്തിനും ആയാസ രഹിതമായി ജീവിക്കാൻ - പരീക്ഷിച്ചും,നിരീക്ഷിച്ചും പരാജയപ്പെട്ടും, വിജയിച്ചും ഉണ്ടാക്കിയെടുത്ത വസ്തുക്കളും കണ്ടെത്തലുകളും അല്ലാതെ മറ്റൊന്നും ഇന്ന് ഈ ഭൂമിയിൽ ഇല്ലാ. ചുറ്റു പാടുകളോട് ഇണങ്ങി, ചുറ്റു പാടുകളെ ഇണക്കി അവൻ ജീവിക്കുന്നു. പക്ഷേ ഒരു പിച്ചാത്തി സഹ ജീവിയിൽ ശാസ്ത്രക്രീയ ചെയ്യാനും, സഹജീവിയെ കുത്തിക്കൊല്ലാനും ഉപയോഗിക്കുന്നത് വിരോധാഭാസമായ irony തന്നെ. എന്തു ചെയ്യാം.🫣 പാഴായും ശൂന്യമായും കിടന്ന ഈ ഭൂമിയിലുള്ള സകലതും മനുഷ്യൻ മുഖാന്തിരം ഉള വാകുന്നു ; സകലതും അവൻ മുഖാന്തിരം ചാമ്പലാകുന്നു.... എന്തു ചെയ്യാം. 🫣 ആൻഡമൻ- നിക്കോബാറിലെ,ആ നോർത്ത് സെന്റിന്നൽ island- ലെ,ആ ഒരുകൂട്ടം മനുഷ്യരെ നോക്കിയാൽ മാത്രം മതി, കാര്യങ്ങൾ പെട്ടെന്ന് പിടി കിട്ടും. പ്രപഞ്ചത്തിൽ അടിസ്ഥാനമായി എന്തൊക്കെ ഉണ്ടായിരുന്നുവോ, അതിനെയൊക്കെ manipulate ചെയ്ത് നമുക്ക് ജീവിക്കേണ്ടി വരുന്നു. എന്തു ചെയ്യാം.... ജീവിക്കുക, മരിക്കുക അത്ര തന്നെ. അല്ലാതെന്താ..... 🤔?? ✳️റെജീസ്
ജോയ് പാരിപ്പള്ളിൽ, Australia 2026-10-16 23:38:36
നാളെയെക്കുറിച്ചുള്ള ചോദ്യങ്ങൾ... വിഹ്വലതകൾ..എല്ലാം ഈ കവിതയിൽ പ്രതിഫലിക്കുന്നു. ചെറിയ വരികളിലെ വലിയ അർഥങ്ങൾ.. ഏറെ ചിന്തനീയം..!! അഭിനന്ദനങ്ങൾ...!!
Jayan Varghese 2026-10-17 02:01:41
എന്റെ എഴുത്തുകൾ അത് മനസ്സിലാവുന്ന ഒരാളെങ്കിലും വായിച്ചു എന്നറിയുമ്പോൾ ഞാൻ കൃതാർത്ഥനാണ്‌. പ്രിയ സുധീറിനും റജീസിനും ജോയിക്കും ഒരേ തൂവൽ പക്ഷികൾ എന്ന നിലയിൽ ഹൃദയ പൂർവമായ അഭിവാദനങ്ങൾ. ! ആർക്കും മനസ്സിലാവാത്തത് എന്നാക്ഷേപിക്കുന്ന തെക്കൻ മുണ്ടന്മാരെയും ഞാൻ പരിഗണിക്കുമായിരുന്നു, അവർക്ക് 'അമ്മ പറഞ്ഞു കൊടുത്ത ‘ അച്ഛൻ ‘ ഇട്ട ഒറിജിനൽ പേരിൽ കമന്റിച്ചിരുന്നുവെങ്കിൽ ? ജയൻ വർഗീസ്.
GP 2026-10-17 04:28:50
കവിയുടെ ആശങ്ക ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ ദിവസം നമ്മുടെ അയൽപക്കത്തിൽ സാധനങ്ങൾ എത്തിച്ചുകൊണ്ടിരുന്ന ഒരു ഡ്രോൺ ഞാൻ കണ്ടു. അതിന് പിന്നാലെ, ലോകത്തിന്റെ വിവിധ യുദ്ധഭൂമികളിൽ നിരപരാധികളായ മനുഷ്യരുടെ ജീവൻ അപഹരിച്ച ഡ്രോൺ ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകളും ഞാൻ കേട്ടു. ഇതെല്ലാം നമ്മെ ഓർമ്മിപ്പിക്കുന്നത് സാങ്കേതികവിദ്യ സ്വതവേ നല്ലതോ ചീത്തയോ അല്ലെന്നും, അത് എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതാണ് അതിന്റെ ഫലത്തെ നിർണയിക്കുന്നതെന്നുമാണ്. ഉദാഹരണത്തിന്, ടി.എൻ.ടി. ഖനനപ്രവർത്തനങ്ങൾക്കും നിർമ്മാണമേഖലയിലെ ഉപകാരപ്രദമായ ആവശ്യങ്ങൾക്കുമായി വികസിപ്പിക്കപ്പെട്ടതാണ്. എന്നാൽ പിന്നീട് അതേ കണ്ടുപിടിത്തം മനുഷ്യജീവൻ നശിപ്പിക്കുന്ന ആയുധമായും ഉപയോഗിക്കപ്പെട്ടു. അതിനാൽ ഒരു സാങ്കേതികവിദ്യയുടെ മൂല്യം അതിന്റെ സൃഷ്ടിയിലല്ല, അതിനെ മനുഷ്യൻ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ്. മനുഷ്യരാശിക്ക് കണ്ടുപിടിത്തങ്ങൾ ഗുണകരവും ദോഷകരവും ആകാം; അവ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ ഫലങ്ങൾ നിർണയിക്കപ്പെടുന്നത്. കണ്ടുപിടിത്തങ്ങൾ മനുഷ്യരാശിയെ സഹായിക്കുന്ന വിധം ആരോഗ്യം മെച്ചപ്പെടുത്തുന്നു: വാക്സിനുകൾ, ആന്റിബയോട്ടിക്കുകൾ, എം.ആർ.ഐ. സ്കാനറുകൾ, വിവിധ വൈദ്യോപകരണങ്ങൾ എന്നിവ കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നു. ആശയവിനിമയം വർധിപ്പിക്കുന്നു: ടെലിഫോണുകൾ, ഇന്റർനെറ്റ്, വീഡിയോ കോളുകൾ എന്നിവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നു. ജീവിതം എളുപ്പമാക്കുന്നു: കാറുകൾ, വാഷിംഗ് മെഷീനുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ ശാരീരിക അധ്വാനം കുറയ്ക്കുകയും സമയം ലാഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അറിവ് വികസിപ്പിക്കുന്നു: ദൂരദർശിനികൾ, സൂക്ഷ്മദർശിനികൾ, ശാസ്ത്രീയ ഉപകരണങ്ങൾ എന്നിവ പ്രപഞ്ചത്തെയും ജീവന്റെ രഹസ്യങ്ങളെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു. കണ്ടുപിടിത്തങ്ങൾ മനുഷ്യരാശിയെ ദോഷകരമായി ബാധിക്കുന്ന വിധം ആയുധങ്ങൾ: ആണവ ബോംബുകൾ, രാസായുധങ്ങൾ, അത്യാധുനിക സൈനിക സാങ്കേതികവിദ്യകൾ എന്നിവ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സൃഷ്ടിക്കാൻ കഴിയും. പരിസ്ഥിതി നാശം: ചില വ്യവസായപരമായ കണ്ടുപിടിത്തങ്ങൾ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയുടെ നാശം എന്നിവയ്ക്ക് കാരണമാകുന്നു. സാമൂഹിക പ്രശ്നങ്ങൾ: സോഷ്യൽ മീഡിയയുടെയും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും അമിത ഉപയോഗം അടിമത്തസ്വഭാവം, തെറ്റായ വിവരങ്ങളുടെ പ്രചരണം, സാമൂഹിക ഒറ്റപ്പെടൽ എന്നിവയ്ക്ക് വഴിവെക്കും. തൊഴിൽ നഷ്ടം: ഓട്ടോമേഷനും കൃത്രിമ ബുദ്ധിയും (Artificial Intelligence) ചില തൊഴിൽ മേഖലകളെ മാറ്റിസ്ഥാപിച്ച് സാമ്പത്തിക വെല്ലുവിളികൾ സൃഷ്ടിക്കാം. സമതുലിതമായ കാഴ്ചപ്പാട് ഒരു കണ്ടുപിടിത്തം സ്വതവേ നല്ലതോ മോശമോ അല്ല. അത് ഉപയോഗിക്കുന്നവരുടെ ഉദ്ദേശ്യങ്ങളും ധാർമ്മികതയും വിവേകവുമാണ് അതിന്റെ സ്വാധീനം നിർണയിക്കുന്നത്. ഉദാഹരണത്തിന്: ആണവ സാങ്കേതികവിദ്യ വൈദ്യുതി ഉത്പാദിപ്പിക്കാനും കഴിയും; അതുപോലെ വിനാശകാരിയായ ആയുധങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കാം. കൃത്രിമ ബുദ്ധി (AI) രോഗനിർണയത്തിന് സഹായകരമായിരിക്കാം; അതേ സമയം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും ദുരുപയോഗം ചെയ്യപ്പെടാം. മനുഷ്യരാശിയുടെ പുരോഗതിക്ക് ഏറ്റവും വലിയ സംഭാവനകൾ നൽകിയ ഘടകങ്ങളിൽ ഒന്നാണ് കണ്ടുപിടിത്തങ്ങൾ. അവ മനുഷ്യജീവിതത്തിന് അനന്തമായ നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതിനാൽ യഥാർത്ഥ വെല്ലുവിളി കണ്ടുപിടിത്തങ്ങളിലല്ല, മറിച്ച് അവയെ സമൂഹത്തിന്റെ പൊതുനന്മയ്ക്കായി ഉത്തരവാദിത്വത്തോടെയും ധാർമ്മികതയോടെയും ഉപയോഗിക്കുന്നതിലാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക