Image

ചിക്കാഗോയിൽ അന്തരിച്ച ലിസി ജെയിംസിന്റെ സംസ്കാര ശുശ്രൂഷകൾ വെള്ളിയും ശനിയും

Published on 15 October, 2026
ചിക്കാഗോയിൽ അന്തരിച്ച  ലിസി ജെയിംസിന്റെ സംസ്കാര ശുശ്രൂഷകൾ വെള്ളിയും ശനിയും

ചിക്കാഗോ: കഴിഞ്ഞ ദിവസം നിര്യാതയായ ലിസി ജെയിംസിന്റെ (64) മെമ്മോറിയൽ സർവീസ് ഒക്ടോബർ 16 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഗർണിയിൽ ഉള്ള ലേക്‌വുഡ് ചർച്ചിൽ (Lakewood Church,440 Hunt Club Road, Gurnee, IL) നടക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് കേനോഷയിൽ ഉള്ള ജേർണി ചർച്ചിൽ ( Journey Church, 10700 75th Street, Kenosha, WI) ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചയോടെ വാറൻ സെമിത്തേരിയിൽ (Warren Cemetery, 1475 N Cemetery Rd, Gurnee) ശവസംസ്കാര ശുശ്രൂഷകൾ പൂർത്തീകരിക്കും.
ഐപിസി ബഥേൽ സഭാംഗമായ പരേത റാന്നി കരിയംപ്ലാവ് മുറ്റുത്തറയിൽ  ജെയിംസ് മാത്യു വിന്റെ (മണിക്കുട്ടി) ഭാര്യയാണ്.

ജയിൻ, ജീന എന്നിവർ മക്കളും ബാബ് മത്തായി മരുമകനും ആണ്. അലക്സ്, ഇസ്‌സി എന്നിവർ കൊച്ചുമക്കളാണ്. കോട്ടയം തലപ്പാടി പൂതക്കുഴി പരേതനായ സി യു ചെറിയാന്റെയും ഗ്രേസി ചെറിയാന്റെയും മകളാണ് പരേത. സണ്ണി ചെറിയാൻ,രാജൻ ചെറിയാൻ, ബിനോയ് ചെറിയാൻ, മേഴ്സി ചെറിയാൻ എന്നിവർ സഹോദരങ്ങളാണ്

വാർത്ത: കുര്യൻ ഫിലിപ്പ്

ചിക്കാഗോയിൽ അന്തരിച്ച  ലിസി ജെയിംസിന്റെ സംസ്കാര ശുശ്രൂഷകൾ വെള്ളിയും ശനിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക