Image

ഡോ: ജോൺ ബ്രിട്ടാസ് എം പി ക്കു സി ആർപി എഫ് /ഡൽഹി പോലീസിന്റെ കൊടിയ മർദനം

ജോസ് കാടാപുറം Published on 14 October, 2026
ഡോ: ജോൺ ബ്രിട്ടാസ് എം പി ക്കു  സി ആർപി എഫ് /ഡൽഹി പോലീസിന്റെ കൊടിയ മർദനം

 

കോടികണക്കിന് മനുഷ്യരുടെ വോട്ട് അവകാശം വെട്ടി ജനാധിപത്യത്തെ കുഴിച്ചുമൂടി അധികാരത്തിൽ തുടരുന്ന പാർട്ടികൾ- അവർക്കെതിരെയാണ് ജോൺ ബ്രിട്ടാസും ഈ  പെൺകുട്ടിയുമൊക്കെ ഡൽഹിയുടെ തെരുവീഥിയിൽ തീയായി പടരുന്നത് പാര്ലമെന്റ് അംഗം എന്ന ഐ ഡി കാർഡ് കാണിച്ചിട്ടും സി ആർ പി എഫും ഡെൽഹി പോലീസും  കൂടി ബ്രിട്ടാസിനെ അതി ക്രൂരമായി മർദിച്ചു ഒരു പാര്ലമെന്റ് മെംബെർക്‌ ഇതാണ് സ്ഥിതിയെങ്കിൽ സാധാരണ ഇന്ത്യക്കാരന്റെ സ്ഥിതിയെന്താകും പ്രതിഷേധിക്കണം …അമിതാധികാര പ്രയോഗങ്ങളുടെ കരണത്തടിക്കുന്ന കൗമാരധീരതേ, ഇതാ നിനക്കൊരു പൂമാല ഇന്ത്യ മുഴുവൻ ജന്തർ മന്തറിൽ എസ് എഫ് ഐ ഉൾപ്പെടെയുള്ള.ഇടത് പക്ഷ സംഘടനകൾ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചു നടപ്പിൽ വരുത്തി..

ഗ്യാനേഷിനെ പുറത്താക്കുക, എസ് ഐ ആർ റദ്ദാക്കുക, ഡൽഹിയിൽ നടന്ന ഭീകര മർദനത്തിന്റെ ഇരകൾക്ക് നീതി ഉറപ്പാക്കുക… പിറകിൽ പിടിക്കാനായി ഓടുന്ന പോലീസിന്റെ ഒരു വൻ പട, മുമ്പിൽ ബാരിക്കേഡുകൾ ഉയർത്തി കാത്ത് നിൽക്കുന്ന പോലീസിന്റെ മറ്റൊരു പട. അതിന് രണ്ടിനുമിടയിലൂടെ SFI പതാകയേന്തി പുഞ്ചിരിച്ചോടുന്ന പെൺകുട്ടി.

മലയാളിപ്പെൺകുട്ടിയാണെന്ന് വാർത്തകളിൽ കണ്ടപ്പോൾ ഇരട്ടി സന്തോഷം.

പവിത്ര.

പവിത്ര 'ജന്തർ മന്തർ ജനറേഷ'നാണ്. പോലീസിനെ കാണുമ്പോൾ മുട്ടുവിറക്കുന്ന ജനറേഷനല്ല. അവർക്കിടയിലൂടെ പതാകയേന്തി കുതിക്കുന്ന ജനറേഷൻ .

ആ ജനറേഷനെ കീഴടക്കാനും അവരുടെ സമരവീര്യത്തെ തകർക്കാനും ദിനോസറുകളുടെ ബാരിക്കേഡുകൾക്കും പോലീസിനുമാവില്ല. ഇനിയും മനസ്സിലായിട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ മങ്കി ബാത്തുകാരന് അത് മനസ്സിലാകും.ഏതെങ്കിലും സ്വർണ്ണക്കടയുടെയോ ടെക്സ്റ്റൈൽസുകളുടെയോ ഉദ്ഘാടനത്തിന് ക്ഷണിച്ചാൽ കിട്ടുന്ന ലക്ഷങ്ങൾ മടക്കി കീശയിലാക്കി നാടയും മുറിച്ച് മെയ്യനങ്ങാതെ സുഖലോലുപതയിൽ കഴിയുന്ന ഇവർക്ക് പട്ടിണിപ്പാവങ്ങളുടെ ഇന്ത്യയെക്കുറിച്ച് ശരിക്കും അറിയില്ല..

( ഈ രാജ്യം ഒരുത്തന്റെയും തന്തയുടെ വകയല്ല) എന്ന്  സിനിമയിൽ പറയുന്ന ഡയലോഗ് പോലെ അല്ല യഥാർത്ഥ ജീവിതത്തിലെ ഇന്ത്യ..ഇനിയും ഇത്തരം ശിഖണ്ഡികളെ തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾ വൈകരുത് അവരെ താലോലിച്ചു നടന്നതുകൊണ്ട് കാര്യമില്ല... ഒരൊറ്റ വോട്ട് പരിഷ്കരണത്തിലൂടെ ഇവിടുത്തെ 130 കോടി ജനങ്ങളുടെ വോട്ട് അസാധുവാക്കിയ കള്ളന്മാരുടെയും കൊള്ളക്കാരുടെയും കൈയ്യിൽ നിന്നും നമ്മുടെ ഇന്ത്യയെ നമുക്ക് തിരിച്ചു വേണം അതിനെ സപ്പോർട്ട് ചെയ്യുന്നവരെ നമ്മളും സപ്പോർട്ട് ചെയ്യണം. ബ്രിട്ടാസിനെ പോലുള്ള കമ്മിറ്റഡ് പൊതുപ്രവർത്തകരും ജെൻസികളും ചെയ്യുന്നത് 
ആയിരം കൊല്ലം നായയായി ജീവിക്കുന്നതിലും നല്ലത് ഒരു ദിവസം നരിയായി ജീവിക്കുകയാണ് നല്ലത് എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന പ്രവർത്തനമാണ് ചെയ്യുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക