Image

പ്രശസ്ത മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ ചിക്കാഗോയിൽ ഒക്ടോ. 18ന് പ്രസംഗിക്കും

കുര്യൻ ഫിലിപ്പ് Published on 14 October, 2026
പ്രശസ്ത മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ ചിക്കാഗോയിൽ  ഒക്ടോ. 18ന്  പ്രസംഗിക്കും

ചിക്കാഗോ: ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സഭയുടെ പ്രവർത്തനങ്ങൾ മൂലം ഉണ്ടായ മാറ്റങ്ങളെ അപഗ്രഥിച്ച്  പ്രശസ്ത മാധ്യമപ്രവർത്തകനും തെഹൽക  മുൻ ചീഫ് എഡിറ്ററുമായ ശ്രീ മാത്യു സാമുവേൽ ഓഹായോ, ചിക്കാഗോ, ഡാളാസ്,ടെന്നസി എന്നീ സിറ്റികളിൽ വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പ്രഭാഷണങ്ങൾ നടത്തുന്നു. ഒക്ടോബർ 16ന് ഓഹായോ സിൻസിനാറ്റിയിലാണ് പ്രഥമ സമ്മേളനം.

ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 5 മണിക്ക്  ചിക്കാഗോ  ഗോസ്പൽ മീഡിയ അസോസിയേഷൻ സംഘടിപ്പിക്കുന്ന സമ്മേളനം ഡസ്പ്ലെയിൻസിൽ ഉള്ള സയോൻ ക്രിസ്റ്റ്യൻ ചർച്ചിൽ നടക്കും.

ഒക്ടോബർ 24 ന് ടെന്നസിയിലും 25ന് ഡാല്ലസിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ത്യയിൽ ക്രൈസ്തവസഭകൾ നേരിടുന്ന വെല്ലുവിളികൾ, പീഡനങ്ങൾ, എഫ് സി ആർ എ പോലുള്ള നിയമങ്ങളിൽ വരുന്ന കർശനമായ മാറ്റങ്ങൾ എന്നിവയും പ്രഭാഷണങ്ങളിൽ പരാമർശിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ കുര്യൻ ഫിലിപ്പ് 847 912 5578.

വാർത്ത:  കുര്യൻ ഫിലിപ്പ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക