Image

സ്‌കാര്‍ലെട്ട് സെന്റ് ക്ലെയറിന്റെ 'എ ടച് ഓഫ് ഡാര്‍ക്ക്‌നെസ്സ് ' (ആസ്വാദനം- ഭാഗം -3: നീന പനക്കല്‍)

Published on 14 October, 2026
സ്‌കാര്‍ലെട്ട് സെന്റ് ക്ലെയറിന്റെ 'എ ടച് ഓഫ് ഡാര്‍ക്ക്‌നെസ്സ് '  (ആസ്വാദനം- ഭാഗം -3: നീന പനക്കല്‍)

മൂന്നാമധ്യായം തുടങ്ങുന്നതിനു മുൻപ് ഗ്രീക്ക് മിത്തോളജിയിലെ മറ്റൊരു ദേവിയെ പരിചയപ്പെടുത്തട്ടെ. സത്യവേദ പുസ്തകത്തിൽ അപ്പോസ്തലനായ പൗലോസ് എഫെസ്യർക്ക് എഴുതിയ ലേഖനം പത്തൊൻപതാം അധ്യായത്തിൽ ആർറ്ട്ടിമെസ് ദേവിയുടെ ക്ഷേത്രങ്ങളെ കുറിച്ചും പേഗൻ വർഷിപ്പിനെ കുറിച്ചും എഴുതിയിരിക്കുന്നു. അതേ ദേവതയെ ആണ് ഞാൻ പരിചയപെടുത്തുന്നത് .
സ്യൂസ് ദേവന് ലിറ്റോ ദേവിയിൽ ജനിച്ച മകളാണ് ആർട്ടിമിസ് ദേവി. ആർട്ടിമിസിന്റെ ഇരട്ട സഹോദരനാണ് അപ്പോളോ ദേവൻ.

സ്യൂസ് ദേവന് ലിറ്റോ ദേവിയിൽ മക്കളുണ്ടാവാൻ പോകുന്നതറിഞ്ഞു അസൂയയും ദേഷ്യവും മൂത്ത് സ്യൂസിന്റെ ഭാര്യയായ ഹീരാദേവി ലിറ്റോയെ അധികമധികം ദ്രോഹിച്ചു. ഭൂമിയിൽ, ഗ്രീസിൽ ഒരിടത്തും, സമനിലത്തിൽ ലിറ്റോയെ പ്രസവിക്കാൻ അനുവദിക്കരുതെന്ന് ഹിര ഭൂമിയെ വിലക്കി. മാത്രമല്ല, പൈത്തോൺ എന്നൊരു മഹാസർപ്പത്തെ അയച്ച് അവരെ ഭയപ്പെടുത്തി ഓടിക്കയും ചെയ്തു. അതും പോരാഞ്ഞു പ്രസവത്തിന്റെ ദേവതയെ ഭയപ്പെടുത്തുക മൂലം, രണ്ട് കുഞ്ഞുങ്ങളെ വയറ്റിലിട്ട്, പ്രസവിക്കാനാവാതെ ഭൂമിയിൽ ഉടനീളം ലിറ്റോ ഓടി. ഒടുവിൽ ഡിലോസ് {Delos } എന്നൊരു ഒഴുകി നടക്കുന്ന ദ്വീപിൽ അവർ അഭയം പ്രാപിച്ചു. അഭയം ലഭിച്ചതിനു പകരമായി ലിറ്റോ ആ ഒഴുകിനടക്കുന്ന ദ്വീപിനെ Ajiyan കടലിൽ നങ്കുരമിട്ട് സ്ഥിരമായി നിൽക്കുമാറാക്കി . ഡിലോസിൽ വച്ചാണ് ലിറ്റോ ദേവി ആർട്ടിമിസിനെ പ്രസവിച്ചത്. ഒൻപതാം ദിവസമാണ് അപ്പോളോ ദേവൻ ജനിച്ചത്.


Read More: https://www.emalayalee.com/writer/24

കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക