Image

ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍.

Published on 14 October, 2026
ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍.

സിറ്റി ലൈറ്റ് ടീവിയും ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേര്‍സണ്‍സ് യൂണിയനും (IRMU)  ചേര്‍ന്ന് നടത്തുന്ന പ്രഥമ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അവിര റെബേക്കാ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

മികച്ച ചിത്രം: തൊണ്ടി,
മികച്ച രണ്ടാമത്തെ ചിത്രം: റിവേര്‍ബ്,
മികച്ച സംവിധായകന്‍: ആല്‍ബര്‍ട്ട് ചാള്‍സ്, ലിയോ (ട്ട)
മികച്ച നടന്‍: ആസാദ് കണ്ണാടിക്കല്‍ (ഇനി ഒരാള്‍ ),
മികച്ച നടി: റസിയ മിയ (റൂഹ്),
മികച്ച തിരക്കഥ: എ.എസ്. ദാസന്‍ (ഉപ്പുമാങ്ങ),
മികച്ച ഛായാഗ്രഹണം: സുജേഷ് ഉദിനൂര്‍ (ഉള്ളറ),
മികച്ച എഡിറ്റിംഗ്: രതീഷ് മോഹന്‍ (ഉള്ളറ),
മികച്ച പശ്ചാത്തല സംഗീതം :സാജന്‍ കെ റാം (ഇനി ഒരാള്‍).

ഫെസ്റ്റിവലിലെ മറ്റ് വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുന്നതായിരിക്കും. പ്രൗഢഗംഭീരമായ ചടങ്ങിലൂടെയായിരിgക്കും വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്ററുമായി ബന്ധപ്പെടുക:
കമലേഷ് കടലുണ്ടി: 9349176281.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക