Image

ആരാധനകള്‍ക്കും ആചാരങ്ങള്‍ക്കും അപ്പുറം കാലഘട്ടത്തിന്റെ പ്രവാചകശബ്ദമായി സഭ മാറണം: റവ. സോനു വര്‍ഗീസ്

പി. പി. ചെറിയാന്‍ Published on 14 October, 2026
ആരാധനകള്‍ക്കും ആചാരങ്ങള്‍ക്കും അപ്പുറം കാലഘട്ടത്തിന്റെ പ്രവാചകശബ്ദമായി സഭ മാറണം: റവ. സോനു വര്‍ഗീസ്

ഹൂസ്റ്റണ്‍: കേവലം ആരാധനകള്‍ക്കും ആചാരങ്ങള്‍ക്കും അപ്പുറം കാലഘട്ടത്തിന്റെ പ്രവാചകശബ്ദമായി മാറാന്‍ സഭയ്ക്ക് കഴിയണമെന്ന് റവ. സോനു വര്‍ഗീസ് ആഹ്വാനം നല്‍കി.ഒക്ടോബര്‍ 13 ചൊവ്വാഴ്ച രാത്രി ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനിന്റെ (IPL) 648-ാമത് പ്രതിവാര പ്രാര്‍ത്ഥനാ യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു  വചനസന്ദേശം നല്‍കുകയായിരുന്നു സോനു അച്ചന്‍.

സമൂഹത്തിലെ തിന്മകള്‍ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ആന്തരിക മാനസാന്തരം അനിവാര്യമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ് സ്വന്തം ജീവിതം പരിശോധിക്കണം. സഭയുടെ ദൗത്യം കേവലം ചടങ്ങുകളില്‍ ഒതുങ്ങേണ്ടതല്ല. ഓരോ വിശ്വാസിയും സ്വാര്‍ത്ഥതയും സ്വയംകേന്ദ്രീകൃതമായ ചിന്തകളും വെടിഞ്ഞ് ഈ കാലഘട്ടത്തിന്റെ പ്രവാചകശബ്ദമായി മാറണമെന്നു അസിന്‍ ഓര്‍മപ്പെടുത്തി.

പ്രതിസന്ധികളുടെയും വരള്‍ച്ചയുടെയും നടുവിലും ദൈവത്തിന്റെ അപാരമായ ദിവ്യപരിപാലനം വെളിപ്പെടുന്നു. കേരീത്ത് തോട്ടിനരികില്‍ ഒളിച്ചിരുന്ന ഏലിയാവിന് ഭക്ഷണമെത്തിക്കാന്‍ ദൈവം കാക്കകളെ നിയോഗിച്ചതുപോലെ, വരള്‍ച്ചയുടെ നടുവിലും ദൈവം തന്റെ ജനത്തെ പൂര്‍ണ്ണമായി കൈവിടുന്നില്ല.ബൈബിള്‍ കോടിക്കണക്കിന് മനുഷ്യര്‍ക്ക് പ്രത്യാശയും സഹാനുഭൂതിയും ധൈര്യവും നല്‍കുന്ന ഗ്രന്ഥമാണ്. വഴികളെല്ലാം അടഞ്ഞുവെന്ന് തോന്നുന്ന ഘട്ടങ്ങളില്‍ പോലും ദൈവം പുതിയ വഴികള്‍ ഒരുക്കുന്നു.

'ഞാന്‍ മാത്രം ബാക്കി' എന്ന ഏലിയാവിന്റെ ചിന്തയെ തിരുത്തിക്കൊണ്ട്, ബാലിന് മുട്ടുകുത്താത്ത ഏഴായിരം പേരെ ദൈവം വിശുദ്ധിയില്‍ കാത്തുസൂക്ഷിച്ചിട്ടുണ്ടെന്ന് തിരിച്ചറിയണമെന് ഉദ് ബോധിപ്പിച്ചു അച്ചന്‍ തന്റെ പ്രസംഗം ഉപസംഹരിച്ചു.

ഡിട്രോയിറ്റില്‍ നിന്നുള്ള ഐ.പി.എല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവല്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക വികാരി റവ. സോനു വര്‍ഗീസിനെ ഉള്‍പ്പെടെ ഏവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഹൂസ്റ്റണില്‍ നിന്നുള്ള രാജു പ്രാരംഭ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. വിശുദ്ധ വേദപുസ്തകത്തില്‍ നിന്നുള്ള 1 രാജാക്കന്മാര്‍ 19:1-13 വരെയുള്ള വാക്യങ്ങള്‍ ഹൂസ്റ്റണില്‍ നിന്നുള്ള ഗ്രേസി വട്ടക്കുന്നേല്‍ വായിച്ചു.

ലോകസമാധാനത്തിനായി ഏകമനസ്സോടെ പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത യോഗത്തില്‍, ഇസ്രായേല്‍-ഗാസ, മിഡില്‍ ഈസ്റ്റ്, ഉക്രെയ്ന്‍-റഷ്യ തുടങ്ങിയ മേഖലകളിലെ യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഉടനടി പരിഹാരമുണ്ടാകാനും ലോകനേതാക്കളില്‍ സമാധാനത്തിന്റെ വികാരം ഉടലെടുക്കാനുമായി പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടന്നു.

വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിശ്വാസികള്‍ ഫോണ്‍ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തു.

ഐ.പി.എല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പങ്കാളികളും നല്‍കുന്ന പിന്തുണയ്ക്ക് കോഓര്‍ഡിനേറ്റര്‍ ടി. എ. മാത്യു നന്ദി അറിയിച്ചു.
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-14 12:59:37
💥🔥🔹ഈ വന്ന "ഇന്റർനെറ്റ് കാലത്ത് " എന്താണ് പ്രവാചകരുടെ പ്രസക്തി????. അറിയാവുന്ന ആരെങ്കിലും ഒന്ന് വിശദീകരിക്കണമേ. 🔹യുദ്ധക്കൊതിയനായ യഹോവയോട് യുദ്ധം നിർത്താൻ ആവശ്യപ്പെടുന്നുവോ???അല്ലാതെ, യഹോവയ്ക്ക് സ്വന്തമായി അറിയത്തില്ലേ യുദ്ധം നിർത്താൻ???? നിങ്ങൾ പറഞ്ഞിട്ട് വേണോ യുദ്ധം നിർത്താൻ??? യഹോവ അറിയാതെയാണോ ഈ യുദ്ധങ്ങൾ തുടങ്ങിയത് ???എന്തൊരു പ്രഹസനമാണിത്??? നിങ്ങളെന്താ യഹോവയെ പരിഹസിക്കുകയാണോ??? യഹോവയ്ക്ക് ഒരു പ്ലാനും പദ്ധതിയും ഉണ്ടെന്ന് നിങ്ങൾ പ്രാർത്ഥനാ പോരാളികൾ മനസ്സിലാക്കണം. ആ പദ്ധതിയെ എതിർക്കാനും Cancel ചെയ്യാനും നിങ്ങളാരാ ഹേ?????🤮 ✳️Rejice ജോൺ
മോചനം 2026-10-14 21:16:48
മോചനം എന്നത് മറ്റൊരു വീണ്ടെടുപ്പ് രക്ഷകനിൽനിന്നും വരുന്നില്ല. : റബ്ബിമാരുടെ ജൂതമതപ്രകാരം, പാപം ശരിയായ പാതയിൽനിന്നുള്ള വഴിതെറ്റൽ ആണ്. ആദിപാപം എന്നതില്ല. മാതാപിതാക്കളുടെ പ്രവർത്തിയിലൂടെ ഉണ്ടാകുന്ന പാപം മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ല. പാപപരിഹാരവും തിരിച്ചുവരവും ( തേഷുവ ) റാബിനിക്ക് ചിന്തയുടെ കാതലാണ്. മോചനം എന്നത് മറ്റൊരു വീണ്ടെടുപ്പ് രക്ഷകനിൽനിന്നും വരുന്നില്ല. ക്ഷമിക്കപെടാത്ത പാപവും ഇല്ല. മനസാന്തരത്തിലൂടെ തിരിച്ചുവരുവാൻ സാധിക്കും. അ പ്രക്രിയ ഇപ്രകാരമാണ്: 1.] പശ്ചാത്താപിച്ചു തെറ്റ് അംഗീകരിക്കുക. 2]. കുമ്പസാരം ( വിദ്ദ ): ദൈവമുമ്പാകെ പാപത്തെ വാമൊഴിയായി പ്രസ്താവിക്കുക. 3]. തെറ്റ് ആവർത്തിക്കില്ലെന്ന് ആത്മാർത്ഥമായി പ്രതിജ്ഞയെടുക്കുക. 4] പരസ്പര അനുരഞ്ജനം: മറ്റൊരാൾക്കെതിരെ ചെയ്യുന്ന ദ്രോഹങ്ങൾക്ക് ക്ഷമാപണം നടത്തുക, മറ്റുള്ളവരോട് ക്ഷമിക്കുക, പരിക്കേറ്റ കക്ഷിക്ക് നഷ്ടപരിഹാരം നൽകുക. ഈ പാരമ്പര്യത്തിൽ നിന്നാണ് പാപപരിഹാര ദിനം (യോം കിപ്പൂർ) രണ്ടാം ക്ഷേത്രകാലത്തു ആരംഭിക്കുന്നത്. യോം -കിപ്പുർ : പാപ പരിഹാരദിനം: യോം കിപ്പൂർ ,യഹൂദമതത്തിലെ വർഷത്തിലെ ഏറ്റവും പവിത്രവും ആദരണീയവുമായ ദിവസം. ഇത് ജൂത പുതുവത്സരമായ റോഷ് ഹഷാനയിൽ ആരംഭിക്കുന്ന പത്ത് പശ്ചാത്താപ ദിനങ്ങൾക്ക് (അല്ലെങ്കിൽ വിസ്മയ ദിനങ്ങൾക്ക് ) സമാപനം കുറിക്കുന്നു. അർത്ഥവും പ്രാധാന്യവും: • ആത്മീയ നവീകരണം: ജൂത പാരമ്പര്യമനുസരിച്ച്, ദൈവം വരുന്ന വർഷത്തേക്ക് ജീവിതത്തിന്റെയും മരണത്തിന്റെയും പുസ്തകങ്ങൾ മുദ്രയിടുന്ന സമയമാണ് യോം കിപ്പൂർ, ഇത് ആഴത്തിലുള്ള ആത്മപരിശോധനയ്ക്കുള്ള ഒരു നിർണായക സമയമാക്കി മാറ്റുന്നു. • പരസ്പര അനുരഞ്ജനം: പാരമ്പര്യം പഠിപ്പിക്കുന്നത്, മറ്റൊരാൾക്കെതിരെ ചെയ്ത തെറ്റുകൾക്ക് ദൈവത്തോട് ക്ഷമ ചോദിക്കാൻ കഴിയില്ല എന്നാണ്, ആദ്യം നിങ്ങൾ ആ മനുഷ്യനോട് നേരിട്ട് പാപമോചനം തേടുക. • "ശബ്ബത്തുകളുടെ ശബ്ബത്ത് ":ആഴ്ചതോറുമുള്ള ശബ്ബത്തിന്റെ നിയന്ത്രണങ്ങൾ പാലിക്കുന്നതോ കവിയുന്നതോ ആയ പൂർണ്ണമായ ജോലി, സ്കൂൾ, സൃഷ്ടിപരമായ തരം തൊഴിൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. **ജൂത മതത്തിലെ ഇത്തരം ആശയങ്ങൾ കോപ്പി അടിച്ചാണ്, ഇവയൊക്കെ യേശു പറഞ്ഞു എന്ന് സുവിശേഷകർ എഴുതി കൂട്ടിയത്. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക