Image

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് - നാഷണല്‍ കമ്മറ്റി ഒക്ടോബര്‍ 17 ന് ഒര്‍ലാന്റോയില്‍

(നിബു വെള്ളവന്താനം, നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍) Published on 13 October, 2026
ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് - നാഷണല്‍ കമ്മറ്റി ഒക്ടോബര്‍ 17 ന് ഒര്‍ലാന്റോയില്‍

ഫ്ളോറിഡ: ഇരുപത്തി ഒന്നാമത് ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ ഭാരവാഹികളുടെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളുടെയും യോഗം ഒര്‍ലാന്റോ ലേക്ക് ബ്യൂണ വിസ്റ്റ ഹില്‍ട്ടണ്‍ ഹോട്ടല്‍ സമുച്ചയത്തില്‍ ഒക്ടോബര്‍ 17 ന് ശനിയാഴ്ച രാവിലെ 10.30 ന് നടത്തപ്പെടും. വിപുലമായ കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഭാരവാഹികള്‍ യോഗത്തില്‍ രൂപരേഖകള്‍ തയ്യാറാക്കും.

തുടര്‍ന്ന് 12.30 ന് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും കടന്നുവന്ന് സംബദ്ധിക്കുന്ന നാഷണല്‍ പ്രതിനിധികള്‍ക്ക് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒര്‍ലാന്റോ ഐ.പി.സി സഭാ ഹാളില്‍ പ്രാദേശിക ഭാരവാഹികള്‍ ഊഷ്മള സ്വീകരണം നല്‍കും .

നാഷണല്‍ ചെയര്‍മാന്‍ പാസ്റ്റര്‍ റോയി വാകത്താനം ദേശീയ കമ്മറ്റിയില്‍ അധ്യക്ഷത വഹിക്കും. നാഷണല്‍ സെക്രട്ടറി രാജന്‍ ആര്യപ്പള്ളില്‍, നാഷണല്‍ ട്രഷറര്‍ സാക് ചെറിയാന്‍, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ജോമി ജോര്‍ജ്, നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍ കൊച്ചുമോള്‍ ജെയിംസ്, നാഷണല്‍ പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഏബ്രഹാം മാത്യൂ, നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം തുടങ്ങിയവര്‍ ദേശീയതലത്തില്‍ ചെയ്തിട്ടുള്ള ക്രമീകരണങ്ങളുടെ വിലയിരുത്തലുകള്‍ നടത്തും.

ലോക്കല്‍ കണ്‍വീനേഴ്‌സായി പാസ്റ്റര്‍ പി.എ കുര്യന്‍, രാജു പൊന്നോലില്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ഈവന്റ് കോര്‍ഡിനേറ്ററായി ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്, ലോക്കല്‍ സെക്രട്ടറി റെജി വര്‍ഗീസ്, ട്രഷറര്‍ ബിനു ലൂക്കോസ്, യൂത്ത് കോര്‍ഡിനേറ്റര്‍ ജെഫ്രി മാത്യു, പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ കെ.സി തോമസ്, യങ്ങ് അഡല്‍റ്റ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം, ലോക്കല്‍ ലേഡീസ് കോര്‍ഡിനേറ്റേഴ്‌സ് നാന്‍സി ഏബ്രഹാം, സുനി ജോണ്‍സണ്‍, ബീന മത്തായി തുടങ്ങിയവര്‍ പ്രാദേശിക കമ്മറ്റികളില്‍ പ്രവര്‍ത്തിക്കുന്നു. ഇവരെ കൂടാതെ 50 പേരടങ്ങുന്ന വിശാലമായ കമ്മറ്റിയാണ് ദേശീയ കോണ്‍ഫ്രന്‍സ് വിജയകരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ലോകോത്തര പ്രാസംഗികരായിരിക്കും 21-മത് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തുന്നത്. പ്രസിദ്ധ ക്രൈസ്തവ ഗായകര്‍ ശുശ്രൂഷകളില്‍ സംബന്ധിക്കും. 'ആത്മ നിറവിന്‍ ജീവിതം' എന്നതാണ് കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയം.

സുവിശേഷീകരണത്തിനും പ്രാര്‍ത്ഥനക്കും ആണ് ഈ കോണ്‍ഫ്രന്‍സ് മുന്‍തൂക്കം കൊടുക്കുന്നത്. എന്തുകൊണ്ടും ശ്രദ്ധേയമായ കോണ്‍ഫ്രന്‍സായിരിക്കും 21 -മത് നോര്‍ത്ത് അമേരിക്കന്‍ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഫാമിലി കോണ്‍ഫ്രന്‍സ് എന്ന് ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നു.

എല്ലാ മാസവും 3-ാമത്തെ വ്യാഴാഴ്ച 9 PM EST / 8 PM CST സമയം സൂമില്‍ (ID: 405 209 4084) 'IP C' എന്ന പാസ് വേഡ് ഉപയോഗിച്ച് പ്രയര്‍ ലൈനില്‍ പ്രവേശിക്കാവുന്നതാണ്.

ipcfamilyconference.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയവ സ്വീകരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക