
ക്ലിഫ്ടൺ, ന്യൂ ജേഴ്സി: ക്ലിഫ്ടൺ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക(1231 Van Houten Ave., Clifton, NJ 07013)യുടെ 50-ാമത് വാർഷികവും പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളും വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. നവംബർ 1 മുതൽ 8 വരെയാണ് പെരുന്നാൾ. പ്രധാന പെരുന്നാളും ജൂബിലി ആഘോഷങ്ങളും 6 മുതൽ 8വരെ തീയതികളിൽ നടക്കും.
പെരുന്നാൾ ആഘോഷങ്ങൾക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയും മുഖ്യകാർമ്മികത്വം വഹിക്കും. ഇടവക വികാരി വെരി റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്‌കോപ്പ, ന്യൂജേഴ്‌സിയിലെ വിവിധ ഓർത്തഡോക്സ് ഇടവകകളിൽ നിന്നുള്ള വൈദികർ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ഈ ആഘോഷത്തിലും പാരിഷ് കൺവൻഷനിലും റാസാ പ്രദക്ഷിണത്തിലും സുവർണ്ണ ജൂബിലി ആഘോഷങ്ങളിലും പങ്കുചേരുന്നതിനായിഏവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
പെരുന്നാൾ ചടങ്ങുകളുടെ സമയക്രമം:
നവംബർ 1, ഞായറാഴ്ച:
രാവിലെ 08:30 - രാത്രി നമസ്കാരം
രാവിലെ 9:00 - പ്രഭാത നമസ്കാരം
രാവിലെ 9:30 - വിശുദ്ധ കുർബാന
രാവിലെ 11:30 - പെരുന്നാൾ കൊടിയേറ്റം (കാർമ്മികൻ: വെരി റവ. യേശുദാസൻ പാപ്പൻ കോർ-എപ്പിസ്കോപ്പ) 12:00 -ഉച്ച ഭക്ഷണം
നവംബർ 6, വെള്ളിയാഴ്ച:
വൈകുന്നേരം 05:45 - മെത്രാപ്പോലീത്തമാർക്ക് സ്വീകരണം
6:00 - സന്ധ്യാ നമസ്കാരം
6:30 - ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ
6:45 - തിരുനാൾ സന്ദേശം (ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം )
8:00 - റാസ പ്രദക്ഷിണം
8:30 - അത്താഴം
നവംബർ 7, ശനിയാഴ്ച:
രാവിലെ
8:30 - പ്രഭാത നമസ്കാരം
9:30 - വിശുദ്ധ കുർബാന (മുഖ്യകാർമ്മികൻ: ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത)
രാവിലെ 11:30 - സുവർണ്ണ ജൂബിലി പൊതുസമ്മേളനം
ഉച്ചയ്ക്ക് 12:00 - സുവർണ ജൂബിലി സുവനീർ പ്രകാശനം
12:30 - ഉച്ചഭക്ഷണം
വൈകുന്നേരം 6:00 - സന്ധ്യാ നമസ്കാരം
6:30 - ഗാനശുശ്രൂഷ, 6:45 - തിരുനാൾ സന്ദേശം (സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത)
8:00 - അത്താഴം
നവംബർ 8, ഞായറാഴ്ച:
രാവിലെ 8:30 - പ്രഭാത നമസ്കാരം
9:30 - വിശുദ്ധ കുർബാനയും തിരുനാൾ സന്ദേശവും (മുഖ്യകാർമ്മികൻ: സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത)
11:30 - കൊടിയിറക്കം
12:00 - ഉച്ചഭക്ഷണം
ഇടവകയുടെ ഈ ചരിത്രപ്രധാനമായ സുവർണ്ണ ജൂബിലി പെരുന്നാൾ ശുശ്രൂഷകളിൽ എല്ലാ വിശ്വാസികളും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരിയും ഭാരവാഹികളും അറിയിച്ചു .
വിവരങ്ങൾക്ക് ;
www.stgregorioschurchnj.org
@stgregorioschurch.nj
facebook.com/stgregorioscliftonnj
@stgregoriosindianorthodoxc805
വെരി റവ. യേശുദാസൻ പാപ്പൻ കോർ-എപ്പിസ്കോപ്പ (വികാരി) - ഫോൺ: (718) 419-1832
തിമോത്തി കണ്ടത്തിൽ (സെക്രട്ടറി) - ഫോൺ: (973) 441-5861
ജിജു കൊട്ടാരത്തിൽ (ട്രഷറർ) - ഫോൺ: (973) 905-1240
വർഗീസ് പി. മത്തായി (പെരുന്നാൾ കൺവീനർ) - ഫോൺ: (516) 527-1423
മാത്യു ജേക്കബ് (സുവർണ്ണ ജൂബിലി കൺവീനർ) - ഫോൺ: (973) 495-5219