Image

ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് മലയാളിയായ ജോൺ ഐസക് മത്സരിക്കുന്നു; തിരഞ്ഞെടുപ്പ് നവംബർ മൂന്നിന്

Published on 13 October, 2026
ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് മലയാളിയായ ജോൺ ഐസക് മത്സരിക്കുന്നു; തിരഞ്ഞെടുപ്പ് നവംബർ മൂന്നിന്

ന്യൂയോർക്ക്:അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഭാഗമായി നവംബർ മൂന്നിന് നടക്കുന്ന ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി തിരഞ്ഞെടുപ്പിൽ മലയാളിയായ ജോൺ ഐസക് മത്സരിക്കുന്നു.

വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ യോങ്കേഴ്‌സ് ഉൾപ്പെടുന്ന തൊണ്ണൂറാം അസംബ്ലി ഡിസ്ട്രിക്ടിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായാണ് ജോൺ ഐസക് ജനവിധി തേടുന്നത്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഫ്രാങ്ക് ജെറൈസാണ് പ്രധാന എതിരാളി.

നിലവിലെ അസംബ്ലി അംഗം നാദർ സയേഗ് വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ് മണ്ഡലത്തിൽ പുതിയ സ്ഥാനാർഥികൾ തമ്മിലുള്ള പോരാട്ടത്തിന് വഴിയൊരുങ്ങിയത്.

കേരളത്തിൽനിന്ന് പത്തൊൻപതാം വയസ്സിൽ അമേരിക്കയിലെത്തിയ ജോൺ ഐസക്, മുപ്പതിലേറെ വർഷമായി ധനകാര്യ സേവനരംഗത്ത് പ്രവർത്തിച്ചുവരികയാണ്. യോങ്കേഴ്‌സ് നിവാസിയായ അദ്ദേഹം ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറി കൂടിയാണ്.

ജീവിതച്ചെലവ് കുറയ്ക്കുക, നികുതിഭാരം ലഘൂകരിക്കുക, വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുക, പൊതുസുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് തന്റെ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങള്‍.
 

Join WhatsApp News
Thomas J Koovalloor 2026-10-13 12:27:13
Best Wishes to John Issac. If all Malayalees in his Constituency Vote for him He will be a Winner this time. As a Malayalee who lives in his Constituency I will Vote for him, even if we have differences of Opinions.
Sunil 2026-10-13 13:28:23
My constituency is different, but I did support him financially.
Raju Thomas 2026-10-13 15:40:44
I want him to win. And he will. Because he is a good man, and able.I am sure I am saying this also on behalf of our community.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക