Image

സ്‌കാര്‍ലെട്ട് സെന്റ് ക്ലെയറിന്റെ 'എ ടച് ഓഫ് ഡാര്‍ക്ക്‌നെസ്സ് ' ആസ്വാദനം- ഭാഗം -2:: നീന പനക്കല്‍)

Published on 12 October, 2026
സ്‌കാര്‍ലെട്ട് സെന്റ് ക്ലെയറിന്റെ 'എ ടച് ഓഫ് ഡാര്‍ക്ക്‌നെസ്സ് '  ആസ്വാദനം- ഭാഗം -2:: നീന പനക്കല്‍)

നെവർ നൈറ്റ് (Never Night)

രണ്ടാമധ്യായം തുടങ്ങുന്നതിനു മുൻപ് ഞാൻ കണ്ട ഒരു ദേവതയെ പരിചയപ്പെടുത്തട്ടെ . ഹീരാ എന്നാണ് അവരുടെ പേര് .ദേവന്മാരുടെ രാജാവായ സ്യൂസിൻ്റെ പത്നി . അവൾ സ്യൂസിൻ്റെ സഹോദരിയും ആണ്. സാക്ഷാൽ പെണ്ണുപിടിയനായ (womanizer) സ്യൂസുമായി ബന്ധപ്പെടുന്ന സ്ത്രീകളെയും, അവർക്ക് സ്യൂസിൽ ജനിക്കുന്ന മക്കളെയും കഠിനമായി ഉപദ്രവിച്ചു കൊല്ലുമായിരുന്നു ഹീരാ. .ഹോസ്റ്റിയ,ഡെമറ്റർ,ഹെയ്‌ഡിസ്, പൊസൈഡൻ എന്നിങ്ങനെ നിരവധി സഹോദരങ്ങൾ സിംബൽ അഥവാ പ്രതീകം മയിൽ ആണ്. മയിലിന് അനേകം കണ്ണുകൾ ഹീര കൊടുത്തത് സ്യൂസിൻ്റെ പ്രണയിനികളെ കണ്ടുപിടിക്കാനായിരുന്നു . ഷി ഈസ് ദി ക്വീൻ ഓഫ് ദി 12 ഒളിംപിയൻസ് ആൻഡ് മൗണ്ട് ഒളിമ്പസ് . ക്രോണ്സ്സിൻ്റെയും റിയയുടെയും മകൾ .
(വിക്കിപീഡിയ)

വലിയ ക്ലബ്ബ്കളിൽ പോകുമ്പോൾ ഭംഗിയായ വസ്ത്രധാരണം അത്യാവശ്യമാണ് . ലക്‌സായുടെ മനോഹരമായ ഒരു ഫ്രോക്ക് പെർസെഫനി കടം വാങ്ങിയിരുന്നു. ലക്‌സായേക്കാൾ ഉയരമുള്ള പെർഫെനിക്ക് ആ ഫ്രോക്ക് കാൽമുട്ടുകൾക്ക് വളരെ മുകളിൽ എത്തി നിൽക്കുകയായിരുന്നു. എങ്കിലും തിളങ്ങുന്ന ആ മനോഹരമായ ഫ്രോക്ക് അവൾക്ക് നന്നായി ചേരുന്നുണ്ട്. തന്റെ മമ്മായുടെ മാന്ത്രികശക്തി ഹെയ്‌ഡിസിന് തിരിച്ചറിയാൻ സാധിച്ചാൽ തൻ്റെ കള്ളത്തരം അയാൾ മനസ്സിലാക്കും താനൊരു ദേവതയാണെന്ന് അയാൾ തിരിച്ചറിയും .

Read More: https://www.emalayalee.com/writer/24

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക