Image

മാർത്തോമാ ചർച്ച് ഫിലാഡൽഫിയയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഒക്ടോബര് 24 ന്

Published on 12 October, 2026
മാർത്തോമാ ചർച്ച് ഫിലാഡൽഫിയയുടെ  സുവർണ ജൂബിലി  ആഘോഷങ്ങളുടെ സമാപന സമ്മേളനം ഒക്ടോബര് 24 ന്

ഫിലാഡൽഫിയ: മലങ്കര മാർ ത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല മാർത്തോമാ  ദേവാലയങ്ങളിലൊന്നായ  'മാർ ത്തോമാ  ചർച്ച് , ഫിലാഡൽഫിയ'യുടെ  സുവർണ ജൂബിലി ആഘോഷങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒരു വർഷം  നീണ്ടു നിന്ന പ്രവർത്തന നിരതമായ സുവർണ ജൂബിലി ആഘോഷങ്ങൾ, 2025 ഒക്ടോബര് 26നു , മാർത്തോമാ സഭയുടെ നോർത്ത്  അമേരിക്കൻ  ഭദ്രാസന അദ്ധ്യക്ഷൻ  അഭിവന്ദിയ  റൈറ്റ്:റവ : ഡോ : എബ്രഹാം മാർ പൗലോസ്  ഉത്‌ഘാടനം  ചെയ്കപ്പെടുകയുണ്ടായി.

2026 ഒക്ടോബർ മാസം 24-നു വൈകിട്ട്  2:30 pm മുതൽ 5:30 pm വരെ നടത്തപ്പെടുന്ന ജുബിലീ ആഘോഷങ്ങളുടെ സമാപന സമ്മേളനം നോർത്ത് അമേരിക്കൻ ഭദ്രാസന അദ്ധ്യക്ഷൻ  നീ .വ .ദി .മഹിമ ശ്രീ  ഡോ: എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ നിർവ്വഹിക്കുന്നതായിരിക്കും. പ്രസ്തുത മീറ്റിങ്ങിൽ  ഭദ്രാസന സെക്രട്ടറി റവ: ജോയൽ ശാമുവേൽ,  അപ്പർ  ഡൗബ്ലിൻ ടൗണ്ഷിപ് കമ്മീഷണറും ബോർഡ് പ്രസിഡന്റുമായ മിസ്റ്റർ: ഐറാ. എസ് . റ്റാക്കൽ ,  സിറ്റി , കൗണ്ടി ,സ്റ്റേറ്റ്   എന്നിവയെ പ്രതിദാനം ചെയ്തുകൊണ്ട് പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കുന്നതായിരിക്കും. വർണ്ണപകിട്ടാർന്ന ഘോഷയാത്ര, 50 വർഷത്തെ പ്രതിനിധീകരിച്ചുകൊണ്ടു അമ്പതില്പരം അംഗങ്ങൾ പങ്കെടുക്കുന്ന പ്രത്യേക ഗായക സംഘങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലുമായി ആലപിക്കുന്ന   മധുരതരങ്ങളായ ആത്മീയ   ഗാനങ്ങൾ, സുവനീർ പ്രകാശനം,  എന്നിവയാൽ അലംകൃതമാകുന്ന സമാപന സമ്മേളനത്തിലേക്ക്  ഏവരെയും  ഏറ്റവും സന്തോഷത്തോടെയും,സ്നേഹത്തോടെയും ഹൃദയത്തിന്റെ ഭാഷയിൽ ക്ഷണിക്കുകയും സ്വാഗതം  ചെയ്യുകയും ചെയ്തുകൊള്ളുന്നു.

സുവർണ ജൂബിലിയുടെ സുഗമമായ നടത്തിപ്പിനായി ഇടവക  വികാരി റവ : റ്റിറ്റി യോഹന്നാന്റെ ശക്തമായ നേത്രുത്വത്തിൽ തോമസ് എബ്രഹാം(ബിജു) കൺവീനറും സണ്ണി എബ്രഹാം കോ കൺവീനറുമായുള്ള പ്രവർത്തന നിരതമായ 15 സബ് കമ്മറ്റികൾ  ഊര്ജ്ജസ്വലമായി  തന്നെ പ്രവർത്തിക്കുന്നുണ്ട് .

ഒക്ടോബർ  മാസം 8, മുതൽ  11 വരെ നടത്തപെടുന്ന സുവർണ ജൂബിലി പാരിഷ് കൺവെൻഷന് , നോർത്ത് അമേരിക്കയിൽ നിന്നുള്ള 4  പ്രശസ്തരായ പട്ടക്കാരാണ്  വചന പ്രഘോഷണം നടത്തുന്നത്‌ . റവ: ജോജി എം ജോർജ് ( വ്യാഴം 7:00 പിഎം) റവ : സന്തോഷ് ജോൺ ( വെള്ളി 6:30പിഎം) മലയാളത്തിലും , യുവജനങ്ങൾക്ക് പ്രെത്യേക  ഊന്നൽ നൽകി കൊണ്ട്  ശനി ഞായർ ദിവസങ്ങളിൽ ഇംഗ്ലീഷിൽ റവ : എബ്രഹാം കുരുവിള (ശനി 6:30 pm ) റവ :  ഡെന്നിസ് എബ്രഹാം   ഞായറാഴ്ച ശുശ്രുഷാനന്തരവും നടത്തപെടുന്നതാണ്  ഏവരുടെയും പ്രാര്ഥനാപൂർവ്വമായ സാന്നിദ്ധ്യവും  സഹകരണവും ക്ഷണിച്ചുകൊള്ളുന്നു.

ഇടവക ജനങ്ങളുടെ കലാ സാംസ്‌കാരിക സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ്, ഒക്റ്റോബർ 17നു ശനിയാഴ്ച 5:00pm-നു  നടത്തപ്പെടുന്ന കൾച്ചറൽ  പ്രോഗ്രാം. ഈ കൾച്ചറൽ  പ്രോഗ്രാമിലേക്കു ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു.ഇതിന്റെ കോർഡിനേറ്ററായി തോമസ് അബ്രഹാമും  (ബിജു) സഹ കോർഡിനേറ്റേഴ്‌സായി സുമാ ചാക്കോയും ബിനു മാത്യുവും പ്രവർത്തിക്കുന്നു 

            
ഒരു വർഷത്തിലേറെ നീണ്ടു നിന്ന ക്രമമായ പ്രാർത്ഥനാ  കൂട്ടായ്മ്മകൾ  ഇടവകയുടെ  മൊത്തത്തിലുള്ള  പ്രവർത്തനങ്ങൾക്കും ആത്മീയ ഉണർവിനും മുഖാന്തരമായിരുന്നു. വിശിഷ്യാ. ഇടവകയുടെ 50 വർഷങ്ങളിൽ സേവനം ചെയ്ത മുൻ വികാരിമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥനകളും വചന കേൾവികളും ഏറെ അനുഗ്രഹകരമായിരുന്നു. ഇതിന്റെ സമ്പൂർണ്ണ വിജയത്തിനായി ഇടവക വികാരി റ്റിറ്റി യോഹന്നാന്റെ നേതൃത്വത്തിൽ ശ്രീ : കെ.ഇ . മാത്യു  കോഓർഡിനേറ്ററായും ശ്രീ: തോമസ്  എബ്രഹാം (ജോയി) സഹ കോഓർഡിനേറ്ററായും 11 അംഗ കമ്മിറ്റിയുടെ  പ്രവർത്തനം  ഏറെ അനുഗ്രഹകരവും ഭലവത്തായതും ആയിരുന്നു .     
              
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി , സെപ്റ്റംബർ 12-നു ശനിയാഴ്ച നടത്തപ്പെട്ട  ചെയ്യുന്ന ഫുഡ് & ഫെസ്റ്റിവൽ ;എക്സ്ട്രാ വാഗൻസാ വളരെ പ്രചുരപ്രചാരം ലഭിച്ചു കഴിഞ്ഞു. ഇതിന്റെ സമ്പൂർണ വിജയത്തിനും നടത്തിപ്പിനുമായി ഇടവക  വികാരി റവ : റ്റിറ്റി യോഹന്നാന്റെയും  കൺവീനർ സാം സഖറിയായുടെയും ശക്തമായ നേതൃത്വത്തിലും ജോൺ തോമസി ന്റേയും (ബാബു) ,ബോബി ജേക്കബിന്റേയുംസഹ നേതൃത്വത്തിലും 81-ൽ പരം അംഗങ്ങളുള്ള വിപുലമായ ഒരു കമ്മിറ്റിയുടെ ഊർജ്ജസ്വലമായ പ്രവർത്തനം ഏറെ പ്രശംസനീയമായിരുന്നു. കേരളത്തനിമ ഒട്ടും നഷ്ടപ്പെടാതെ, നാടിന്റെ  തനതായ കൊതിയൂറുന്ന രുചി വൈഭവങ്ങൾ, ലഭ്യമായിരുന്ന  ''ഫുഡ് ഫെസ്റ്റിവൽ ;എക്സ്ട്രാ വാഗൻസാ'' , പങ്കെടുത്ത ഏവർക്കും  ഗൃഹാതുരത്വവും  പുത്തൻ ഉണർവും  നൽകുന്നതായിരുന്നു.

ബോബി ജേക്കബ് കൺവീനറായും പി.റ്റി.  എബ്രഹാം കോകൺവീനറായും പ്രവർത്തിക്കുന്ന സ്പോർട്സ് കമ്മിറ്റിയുടെ പ്രവർത്തനം ഏറെ പ്രശംസനീയമാണ്‌ . വിവിധ ഇനങ്ങളിലായി നടത്തപ്പെട്ട  ടൂർണമെന്റുകളിൽ  നൂറുകണക്കിന്  കണക്കിനുള്ള വിശ്വാസ സമൂഹം കാണികളായി മാത്രം പങ്കെടുത്തിരുന്നു . എല്ലാ ഇനങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടി താഴെ പറയുന്നവർ ട്രോഫികൾ കരസ്ഥമാക്കി.

ക്രിക്കറ്റ് ടൂർണമെന്റ്:

മാർത്തോ ചർച്ച് ഫിലാഡൽഫിയ ഒന്നാം സ്ഥാനവും, സെന്റ്.സ്റ്റീഫൻ എംടിസി NJ ,  രണ്ടാം സ്ഥാനവും നേടി. റെനി ജോർജ് കോർഡിനേറ്ററായി  പ്രവർത്തിച്ചു.

വോളീബോൾ :

സെന്റ് മേരീസ് റോമൻ കത്തോലിക്ക ചർച്ഛ് NY, ഒന്നാം സ്ഥാനവും സെന്റ് . തോമസ്  സീറോ മലബാർ,ഫിലാഡൽഫിയ  രണ്ടാം സ്ഥാനവും നേടി. ജസ്റ്റിൻ തോമസും റിനോഷ് രാജനും  കോർഡിനേറ്റർമാരായി   പ്രവർത്തിച്ചു

ബാസ്കറ്റ് ബോൾ:

PICA (ഫിലാഡൽഫിയ  ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി )  ഒന്നാം സ്ഥാനവും, ബെഥേൽ   മാർത്തോമാ ചർച്ഛ്   രണ്ടാം സ്ഥാനവും നേടി. ജെറിൻ ജേക്കബ് കോർഡിനേറ്ററായി  പ്രവർത്തിച്ചു

ബാഡ്മിന്റൺ  ഷട്ടിൽ ടൂര്ണമെന്റ:
 
പുരുഷ വിഭാഗത്തിൽ , ഗ്രേസ്  മാണി &  ബിനിൽ ജോർജ്  ഒന്നാം സ്ഥാനവും, അലൻ തോമസ് & ബിൻസൺ വര്ഗീസ് രണ്ടാം സ്ഥാനവും നേടുകയുണ്ടായി .

വനിതാ വിഭാഗത്തിൽ ,.ആൻ കോശി & ഷീജ എബ്രഹാം ഒന്നാം സ്ഥാനവും , ലിസ വര്ഗീസ് & ടീനാ മാത്യു ഷെറിഫ് രണ്ടാം സ്ഥാനവും നേടുകയുണ്ടായി . ജിബി മാത്യു കോർഡിനേറ്ററായി  പ്രവർത്തിച്ചു.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ,1976-ൽ ഉണ്ടായിരുന്ന പ്രാരംഭകാല പ്രവർത്തകരെ അനുമോദിക്കുന്നതിന്റെ ഭാഗമായി  ജൂൺ മാസം 13-നു  ശനിയാഴ്ച, ഉച്ച കഴിഞ്ഞു  നടത്തപ്പെട്ട  'പയനിയേർസ്  മീറ്റും' , ഫിലാഡൽഫിയ ചർച്ചിന്റെ  എക്കാലത്തെയും പ്രശസ്തമായ 'വോയിസ് ഓഫ് പ്രെയ്സ്  ' അവതരിപ്പിച്ച ആത്മീയ സംഗീത വിരുന്നും ഏറെ ഹൃദ്യവും ഗതകാലസുഖസ്മരണകൾ ഉണർത്തുന്നതുമായിരുന്നു.പയനിയേർസ് മീറ്റ്  കൺവീനേഴ്‌സ് ആയി  തോമസ് ജോയിയും , വത്സമ്മ മാത്യുവും , വോയിസ് ഓഫ്  പ്രെയ്സ് കൺവീനേഴ്‌സ് ആയി  തോമസ് എബ്രഹാമും(Biju)  തോമസ് അബ്രഹാമും(Joy )സേവനം ചെയ്തു .

ഫിലഡല്ഫിയയിലുള്ള  വിവിധ എക്യുമിനിക്കൽ പള്ളികളെ ഉൾപ്പെടുത്തിക്കൊണ്ട്  ഏപ്രിൽ  25-ന്  ശനിയാഴ്ച. നടത്തിയ "എക്ളീഷ്യ" എന്ന കൊയർ ഫെസ്റ്റിവൽ പങ്കെടുത്തവർക്കെല്ലാം കാതുകൾക്ക്  ഇമ്പവും ആത്മീയ ഉണർവും നൽകുന്നതായിരുന്നു. ജോസ് തോമസും മെറിൻ വര്ഗീസും കോർഡിനേറ്റേഴ്‌സായി പ്രവർത്തിച്ച പ്രോഗ്രാമിൽ  റവ: റോബിൻ വർഗ്ഗീസ്‌ , ഡാളസ്  മുഖ്യ അതിഥിയായിരുന്നു


   
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മാർച്ച് 21-നു ശനിയാഴ്ച്ച,    നടത്തപ്പെട്ട 'ത്രൈവ്  യൂത്ത്  സമ്മിറ്റ്' ഏറെ വിജയകരമായിരുന്നു.  വളരുന്ന യുവ തലമുറയെ 'വിശ്വാസത്തിൽ ഊന്നി നിന്നുകൊണ്ടു' തന്നെ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നും ഒപ്പം തങ്ങളുടെ ഭാവിയെ ഏറ്റവും ക്രിയാത്‌മകമായ രീതിയിൽ എങ്ങനെ വാർത്തെടുക്കാൻ കഴിയും  എന്നുമുള്ള പാനൽ ചർച്ച , ക്യാമ്പസ്  & കരീയർ കണക്ട്  എന്നീ പ്രോഗ്രാമുകൾ നടത്തപെടുകയുണ്ടായി റവ: അലക്സ് കോലത്ത് നേതുത്വം കൊടുത്ത ചർച്ചയിൽ, മിലൻ ചാണ്ടി, മെൽവിൻ തോമസ്, ഷെറിൻ ജോർജ് ,ബ്രയാൻ S ഉമ്മൻ MD , സാമന്ത സാം എന്നിവർ പാനലിസ്റ്റുകളായിരുന്ന. Mrs . ബിനു മാത്യു Mrs.മെറിൻ മാത്യു വര്ഗീസ് എന്നിവർ  കോർഡിനേറ്ററായി പ്രവർത്തിച്ചു

ഗോൾഡൻ ജൂബിലി പബ്ലിക് റിലേഷഷൻ കമ്മിറ്റിക്കുവേണ്ടി
റവ: റ്റിറ്റി യോഹന്നാൻ,
തോമസ്  എബ്രഹാം (ജോയി)
സണ്ണി എബ്രഹാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക