
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഒക്ടോബർ 10ന് ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ പൗരൻ മരണപ്പെട്ടു.ഹൈദരാബാദ് സ്വദേശിയായ അലി മുഹമ്മദ് അലിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചികിത്സയിലാണ്. സംഭവത്തിൽ മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നതായി അധികൃതർ അറിയിച്ചു. കുടുംബവുമായി എംബസി അധികൃതർ ബന്ധപ്പെട്ടുവരികയാണെന്നും, മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാവിധ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി
ആക്രമണത്തിൽ പരിക്കേറ്റ 11 ഇന്ത്യക്കാരിൽ ഒരാളാണ് ഇപ്പോൾ മരണപ്പെട്ടത്. ബാക്കി പരിക്കേറ്റ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും പിന്തുണയും ഉറപ്പാക്കാൻ ഇന്ത്യൻ എംബസി അധികൃതർ ആശുപത്രികളുമായും സൗദി ഭരണകൂടമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.