Image

കേരളാ അസ്സോസിയേഷന്‍ ഓഫ് ഡാളസ് പിക്‌നിക് സ്രംഘടിപ്പിച്ചു

(എബി മക്കപ്പുഴ) Published on 11 October, 2026
കേരളാ അസ്സോസിയേഷന്‍ ഓഫ് ഡാളസ് പിക്‌നിക് സ്രംഘടിപ്പിച്ചു

ഡാളസ്: കഴിഞ്ഞ 50 കൊല്ലമായി ഡാളസിലെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന കേരള അസ്സോസിയേഷൻ 2026 ലെ വാർഷിക പിക്നിക് ഒക്ടോബർ 10 ശനിയാഴ്ച ഗാർലാൻഡ് ബ്രോഡ്‌വേയിലുള്ള അസ്സോസിയേഷന്റെ ബിൽഡിങ്ങിൽ വെച്ച് നടത്തപ്പെട്ടു.

പ്രസിഡന്റായ ഷിജു എബ്രഹാം അംഗങ്ങളോട് കാട്ടുന്ന സ്‌നേഹപൂർവമായ സമീപനം മറ്റു സംഘനകൾക്കു മാതൃകയാണ്എ.ഡ്യൂക്കേഷൻ സെക്രട്ടറി തോമസ് ഈശോ യുടെ നേതൃത്വത്തിൽ ഒരു ടീം ബാർബിക്യു കുക്ക് ചെയ്യുവാൻ വേണ്ടി അതി കാലത്തു തന്നെ പിക്നിക് സ്ഥലത്തു എത്തിയിരുന്നു.
രവിലെ 9 മണിയോടു കൂടി ആൾക്കാർ എത്തി തുടങ്ങിയിരുന്നു. രാവിലെ ബ്രേക്ക് ഫാസ്റ്റ് നു വേണ്ടി നടൻ വിഭവങ്ങളായ കപ്പ, ചെമ്പ് ചേന ഇതിനുവേണ്ട ചമ്പന്തി കുടിക്കുവാൻ വേണ്ടി മോരുംവെള്ളം എല്ലാം സജ്ജമാക്കിയിരുന്നു.

ഐസ് ക്രീം പഴയകാലത്തു നാട്ടിൽ സൈക്കിളിൽ കൊണ്ട് നടക്കുന്നത് പോലെ അസ്സോസിയേഷന്റ സെക്രട്ടറിയും സിജുവും തുടക്കം മുതൽ തന്നെ കുട്ടികൾക്ക് വേണ്ടി വിതരണം നടത്തികൊണ്ടിരുന്നു.
വേനൽ ചൂടിന്റെ ആധിക്യം വക വെക്കാതെ കുട്ടികളും മുതിർന്നവരും വിവിധ വിനോദ കായിക മത്സരങ്ങളിൽ പങ്കെടുത്തു.

ഈവർഷത്തെ പിക്നിക്കിൽ അസോസിയേഷനിലെ അംഗങ്ങൾ സ്വയം വരച്ചെടുത്ത ചിത്ര പ്രദർശനം നടത്തി അംഗങ്ങളുടെ ശ്രദ്ധ പടിച്ചു പറ്റി.

മുതിർന്ന മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ അസോസിയേഷന്റെ മുൻ ഭാരവാഹി മുതകൾ എല്ലാവരുടെയും സജീവ സാന്നിധ്യം പിക്നിക്കിന്റെ നടത്തിപ്പിന് ഏറെ മുതൽക്കൂട്ടായിരുന്നു.

പ്രസിഡണ്ട് ഷിജു എബ്രഹാം പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി. ഉച്ചക്ക് 2:30 മണിയോടു കൂടി വിനോദ കൂട്ടം അവസാനിച്ചു

കേരളാ അസ്സോസിയേഷന്‍ ഓഫ് ഡാളസ് പിക്‌നിക് സ്രംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക