Image

നേതാക്കളെ നഗരം ചുറ്റിച്ചത് 3 മണിക്കൂർ: പിണറായിക്ക് ശാരീരിക അസ്വസ്ഥത; പൊലീസ് മരുന്നും ഭക്ഷണവും നൽകിയില്ലെന്ന് ബ്രിട്ടാസ്

Published on 10 October, 2026
നേതാക്കളെ നഗരം ചുറ്റിച്ചത് 3 മണിക്കൂർ:  പിണറായിക്ക് ശാരീരിക അസ്വസ്ഥത; പൊലീസ് മരുന്നും ഭക്ഷണവും നൽകിയില്ലെന്ന് ബ്രിട്ടാസ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ശാരീരിക അസ്വസ്ഥത ഉണ്ടായി. പിണറായി അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയതിനെ തുടർന്നാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു.

പ്രായത്തിന്‍റെ പരിഗണന പോലും നൽകാതെ ഭക്ഷണവും കൃത്യസമയത്തെ മരുന്നും പൊലീസ് നിഷേധിച്ചെന്ന് അദ്ദേഹം പ്രതികരിച്ചു. ഉന്നത നിർദേശമില്ലാതെ വിട്ടയക്കില്ലെന്ന നിലപാടിലാണ് പൊലീസ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിണറായിക്കൊപ്പം ജോൺ ബ്രിട്ടാസ്, കെ.എൻ. ബാലഗോപാൽ അടക്കമുള്ള പ്രമുഖ നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ വിട്ടയക്കുമെന്നുമാണ് പൊലീസിന്‍റെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക