Image

അപര ഗന്ധര്‍വ ഗായകര്‍ (എന്‍റെ സംഗീത യാത്രകള്‍ -18: എസ് രാജേന്ദ്ര ബാബു)

Published on 10 October, 2026
അപര ഗന്ധര്‍വ ഗായകര്‍ (എന്‍റെ സംഗീത യാത്രകള്‍ -18: എസ് രാജേന്ദ്ര ബാബു)

മിമിക്രി കലാകാരന്മാരുടെ പെരുമഴക്കാലമാണ് ഇപ്പോള്‍. സിനിമാ നടന്മാരെയുംരാഷ്ട്രീയ നേതാക്കളെയും ഇരകളാക്കി ഇവര്‍ അരങ്ങ് തകര്‍ക്കുന്നു. സത്യനുംപ്രേംനസീറും മമ്മൂട്ടിയും മോഹന്‍ലാലും ലാലു അലക്‌സും വിഎസ് അച്യുതാനന്ദനുംപിണറായി വിജയനും ഉമ്മന്‍ചാണ്ടിയുമൊക്കെ മിമിക്രിക്കാരുടെ കൈകളില്‍ഞെരിഞ്ഞമരുന്നതു കണ്ട് പ്രേക്ഷകര്‍ ആര്‍ത്തു ചിരിക്കുന്നു. മിമിക്രിക്കാരുടെപ്രകടനമാണോ ഇപ്പോഴത്തെ നേതാക്കളുടെയും സിനിമാക്കാരുടെയുംഅവസരവാദപരമായ നിലപാടുകളാണോ മികച്ച തമാശ എന്ന കാര്യത്തിലേജനങ്ങള്‍ക്ക് ആശയക്കുഴപ്പമുള്ളു.

യേശുദാസ്‌ 

 കെജെ യേശുദാസിന്റെ ശബ്ദംഅനുകരിക്കുന്നവരുടെ ഒരു വന്‍നിര വളരെക്കാലമായി നാം കണ്ടുവരുന്നവസ്തുതയാണ്. കൊല്ലം അഭിജിത്ത്, കൊല്ലം രാജ്‌മോഹന്‍, സുമേഷ് അയിരൂര്‍,വില്‍സ്വരാജ് തുടങ്ങി യേശുദാസിനെ കൃത്യമായി അനുകരിക്കുന്ന മിടുക്കരായഗായകര്‍ ഇന്ന് നിരവധിയാണ്. കെജി മാര്‍ക്കോസ് ആണ് യേശുദാസിന്റെ ശബ്ദംഅനുകരിച്ച് ശ്രദ്ധേയരായവരില്‍ പ്രമുഖന്‍. അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങള്‍നിരവധിയുണ്ട്. ചലച്ചിത്ര രംഗത്ത് അധികം തിളങ്ങാനായില്ലെങ്കിലും ഗാനമേളവേദികളിലും ഭക്തിഗാന രംഗത്തും വര്‍ഷങ്ങളായി അദ്ദേഹം ശ്രോതാക്കളുടെആരാധനാപാത്രമാണ്. ദിവസവും ഒരു പുതിയ യേശുദാസിനെ അവതരിപ്പിക്കുന്നപ്രത്യേക പരിപാടി തന്നെ ഇടക്കാലത്ത് ഒരു ചാനല്‍ ആരംഭിച്ചിരുന്നു. പുതിയഗായകരെല്ലാം യേശുദാസിനൊപ്പമോ അദ്ദേഹത്തെക്കാള്‍ മുന്നിലോനില്‍ക്കുന്നവരായി അവതാരകരും സദസ്സും മറ്റ് ബന്ധുമിത്രാദികളുംപ്രഖ്യാപിക്കുമ്പോള്‍ അത് പ്രേക്ഷകര്‍ 

മാര്‍ക്കോസ്

അംഗീകരിച്ചതായി ബോധ്യപ്പെടുത്താനായിനേരത്തേ ചിത്രീകരിച്ചു വച്ച കരഘോഷത്തിന്റെ പിന്‍ബലവുംഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ യേശുദാസിനു തുല്യമായി മറ്റൊരു ഗായകന്‍ഉള്ളതായി ഗായകരോ സംഗീതസംവിധായകരോ മറ്റ് സംഗീത പ്രവര്‍ത്തകരോഇതുവരെ എവിടെയും കണ്ടെത്തിയിട്ടില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. യേശുദാസിന്മികവിലും എണ്ണത്തിലും ഏറ്റവുമധികം ഗാനങ്ങള്‍ നല്‍കിയത് സംഗീതസംവിധായകന്‍ ദേവരാജന്‍ മാസ്റ്ററാണ്. മലയാളത്തിലെ ഏറ്റവും മികച്ച ഗായകന്‍ആരാണെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ അദ്ദേഹം എനിക്ക് നല്‍കിയ മറുപടി ഇങ്ങനെ:സംശയമെന്ത്? ഒന്നാമന്‍ യേശുദാസ് തന്നെ. അതിനര്‍ത്ഥം രണ്ടാമന്‍ ഉണ്ടെന്നല്ല.രണ്ടാമനും മൂന്നാമനും ഒന്നുമില്ല. പിന്നെ പത്താമനേ ഉള്ളു. അതു പറയുമ്പോള്‍അക്ഷരസ്ഫുടതയും ഉച്ചാരണശുദ്ധിയും ആലാപന മികവും ഭാവഗരിമയുമെല്ലാംആര്‍ജിക്കുന്നതില്‍ യേശുദാസിനെ നിരന്തരമായി പരിശീലിപ്പിച്ച മാസ്റ്ററുടെവാക്കുകളില്‍ സംതൃപ്തിയുടെ നിറവ്.

നടേശ് ശങ്കര്‍

വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയില്‍ സംഗീതസംവിധായകന്‍ രവീന്ദ്രന്‍ യേശുദാസിനെ കാത്തിരിക്കുകയായിരുന്നു. ചിലഅവിചാരിത കാരണങ്ങളാല്‍ യേശുദാസിന് എത്തിച്ചേരാനായില്ല.?യേശുദാസിനെപ്പോലെ പാടുന്ന ഒരാളെ ഞാന്‍ തരാം,? നിര്‍മ്മാതാക്കളില്‍ ഒരാള്‍ആവേശത്തോടെ അറിയിച്ചു. യേശുദാസിനെപ്പോലെ പാടുന്ന മറ്റൊരാളോ! രവീന്ദ്രന്‍അത്ഭുതപ്പെട്ടു. ഏകദേശം ഒരു മണിക്കൂറിനു ശേഷം ഒരാള്‍ അകലെ നിന്ന്സ്റ്റുഡിയോയിലേക്ക് കടന്നു വരുന്നത് രവീന്ദ്രന്‍ ശ്രദ്ധിച്ചു. ശുഭ്രവസ്ത്രധാരി,യേശുദാസിന്റെ അതേ നടപ്പും ഭാവവും. ചെരുപ്പിന്റെയും വാച്ചിന്റെയും സ്ട്രാപ്പ് വരെതൂവെള്ള, രവീന്ദ്രന്‍ അന്തംവിട്ട് നോക്കിനിന്നു. നവാഗതന്റെ കുശലാന്വേഷണംകൂടിയായപ്പോള്‍ രവീന്ദ്രന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. സംഭാഷണശൈലി പോലുംയേശുദാസിനെപ്പോലെ. പക്ഷെ പാട്ട് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ പൂച്ച പുറത്ത്!രവീന്ദ്രന്‍ പാട്ടിന്റെ പല്ലവി പലതവണ ആവര്‍ത്തിച്ചു പാടിയിട്ടും ഗായകന്‍ ശബ്ദിച്ചില്ല.ഒരു വരിപോലും മുന്നോട്ട് നീങ്ങുന്നില്ല. മദിരാശിയിലേക്കുളള തന്റെ ഫ്‌ളൈറ്റ്മുടങ്ങുമെന്ന ഘട്ടമായപ്പോള്‍ രവീന്ദ്രന്‍ തന്നെ ട്രാക്ക് പാടിവച്ച് സ്ഥലംവിട്ടു. പക്ഷെഒരുകാര്യം ഗായകനെ ഓര്‍മ്മിപ്പിക്കാന്‍ അദ്ദേഹം മറന്നില്ല. - യേശുദാസിന്റെചലനങ്ങളും വസ്ത്രധാരണവും സംഭാഷണശൈലിയുമൊക്കെ പകര്‍ത്താന്‍ തങ്കള്‍വര്‍ഷങ്ങള്‍ മെനക്കെട്ടിട്ടുണ്ടാവും.

ദിനേശ് 

ഇതില്‍ ഒരു വര്‍ഷമെങ്കിലും ഗുരുമുഖത്തു നിന്ന് സംഗീതം ചിട്ടയായിഅഭ്യസിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലല്ലോ. കോടമ്പാക്കത്തെഹോളിവുഡ് ഹോട്ടലിനു മുന്നിലെ പതിവു സായാഹ്ന കൂടിക്കാഴ്ചകളില്‍ ഒരിക്കല്‍രവീന്ദ്രന്‍ പങ്കുവച്ചതാണ് അദ്ദേഹത്തിന്റെ ഈ അനുഭവം.സംഗീതം ഇഷ്ടപ്പെടുന്നവരെ രണ്ട് വിഭാഗമായി തരംതിരിക്കാം - ശ്രോതാക്കളുംആസ്വാദകരും. ഒരു പാട്ട് കേട്ടിട്ട് കൊള്ളാം എന്നോ കൊള്ളില്ല എന്നോ സാമാന്യമായിഅഭിപ്രായം പറയുന്നവരെ ശ്രോതാക്കള്‍ ആയി കാണാം. സംഗീതം വളരെഇഷ്ടമാണെന്ന് ഇക്കൂട്ടര്‍ തുറന്നു പറയും പക്ഷെ പാട്ടിനെ കുറിച്ച് ഒന്നോ രണ്ടോവാക്കുകള്‍ക്കപ്പുറം ഒന്നും പറയാന്‍ അവര്‍ക്ക് കഴിയില്ല. പാട്ട് കേട്ടിട്ട് വരികളുടെഅര്‍ത്ഥതലവും ഈണത്തിന്റെ പ്രത്യേകതകളും ആലാപനത്തിന്റെ സൗകുമാര്യവുംഭാവതീവ്രതയും സൂക്ഷ്മമായി വിലയിരുത്തി അഭിപ്രായം പറയുന്നവരെ ?ആസ്വാദകര്‍?ആയി പരിഗണിക്കാം. സംഗീതം ഇഷ്ടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവുംശ്രോതാക്കളാണ്. ഇത്തരം ശ്രോതാക്കളുടെ പ്രോത്സാഹനത്തോടെയാണ്‌യേശുദാസിനെപ്പോലെ പാടുന്ന അപരന്മാര്‍ രംഗപ്രവേശം ചെയ്യുന്നത്. ഇത്തരംപാട്ടുകാരോ പ്രോത്സാഹനം നല്‍കുന്നവരോ സംഗീതത്തെ ഗൗരവമായി സമീപിക്കാന്‍അറിയാത്തവരാണ്. അപരന്മാരില്‍ തന്നെ മൂന്നു വിഭാഗമുണ്ട്. 

അഭിജിത്ത് 

യേശുദാസിന്റെആദ്യകാല ഗാനങ്ങള്‍ പാടുന്നവര്‍, യേശുദാസിന്റെ ശബ്ദസൗന്ദര്യം ഏറ്റവും മികച്ചുനിന്ന മധ്യകാല ഗായകര്‍, ഏറ്റവും ഒടുവില്‍ ഇന്നത്തെ യേശുദാസിനെഅനുകരിക്കുന്നവര്‍. ഒടുവിലത്തെ വിഭാഗം യുവാക്കളാണെങ്കിലും അവരുടെആലാപനത്തില്‍ വാര്‍ദ്ധക്യം ബാധിച്ചിരിക്കും. സംഗീതം അടിസ്ഥാനപരമായിഅഭ്യസിക്കുകയോ വേണ്ടത്ര പരിശീലിക്കുകയോ ചെയ്യാത്തവര്‍ക്ക് യേശുദാസിന്റെസമീപത്ത് പോലും എത്തിച്ചേരാനാകില്ല. അപക്വമായ ശബ്ദാനുകരണം മാത്രമാകുംഇവരുടെ കൈമുതല്‍. ഗാനത്തിന്റെ സൂക്ഷ്മതലങ്ങള്‍ അവര്‍ മനസ്സിലാക്കുകപോലുമില്ല. യേശുദാസ് അര മണിക്കൂറില്‍ സ്റ്റുഡിയോയില്‍ പാടിത്തീര്‍ക്കുന്നഗാനങ്ങള്‍ മാസങ്ങളോളം ആവര്‍ത്തിച്ച് കേട്ട് അപൂര്‍ണമായി അനുകരിക്കുന്നവര്‍ക്ക്എങ്ങനെ മറ്റൊരു യേശുദാസാകാന്‍ കഴിയും? ആത്മപരിശോധനയ്ക്കു പോലുംവിധേയരാകാതെ ശ്രോതാക്കളുടെ പ്രോത്സാഹനത്തില്‍ പ്രാദേശികമായി മിന്നിമറയാന്‍മാത്രമാണ് ഇവരുടെ വിധി. വര്‍ഷങ്ങള്‍ നീണ്ട സംഗീത തപസ്സുകൊണ്ട് ആര്‍ജിച്ചയേശുദാസിന്റെ ശബ്ദഗാംഭീര്യവും സംഗീതാവബോധവും ആലാപന ശുദ്ധിയുംകൃത്യതതയും കേവലം ശബ്ദസാമീപ്യം കൊണ്ട് തുല്യത ചാര്‍ത്തിക്കിട്ടാന്‍ആഗ്രഹിക്കുന്നത് സൂര്യഗ്രഹണത്തോട് പോലും ഉപമിക്കാനാകാത്ത മൗഢ്യമാണ്.ദേവരാജന്‍ മാസ്റ്റര്‍ ഒരിക്കല്‍ നടത്തിയ താരതമ്യം ഇവിടെ പ്രസക്തമാണ് - 

രാജ്മോഹന്‍ 

മഴപെയ്‌തൊഴിഞ്ഞ നിലത്ത് മണ്ണിര ഇഴഞ്ഞ വരകള്‍ കണ്ടാല്‍ സ, രി, ഗ, മ എന്നൊക്കെഎഴുതിയ പോലെ കാണുന്നവര്‍ക്ക് തോന്നും. പക്ഷെ ആ യാഥാര്‍ത്ഥ്യം മണ്ണിരഅറിയുന്നില്ലല്ലോ.കോടമ്പാക്കത്തെ സ്റ്റുഡിയോകളില്‍ മിക്ക ദിവസങ്ങളിലും കേരളത്തില്‍ നിന്ന്‌യേശുദാസിന്റെ അപരന്മാര്‍ കയറിയിറങ്ങുന്നത് കാണാനായിട്ടുണ്ട്. എവിഎം സിതിയേറ്ററില്‍ രവീന്ദ്രന്‍ മാസ്റ്ററുടെ ഒരു റെക്കോഡിങ്ങിന് സിഒ ആന്റോയും നടേഷ്ശങ്കറും തൃശൂര്‍ റാഫിയും ഞാനുമടങ്ങുന്ന കോറസ് സംഘം ഒരു പാട്ടിന്റെ റിഹേഴ്‌സല്‍കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ രവീന്ദ്രന്‍ ഒരു പുതിയ ഗായകനെ പരിചയപ്പെടുത്തി.വളരെ വിനയാന്വിതനായി ആഗതന്‍ ഞങ്ങള്‍ക്കു മുന്നിലിരുന്നു. അദ്ദേഹത്തോട് ഒരുപാട്ട് പാടാന്‍ രവിയേട്ടന്‍ ആവശ്യപ്പെട്ടു. ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനംഎന്ന പാട്ടാണ് അദ്ദേഹം പാടിയത്. ഏകദേശ രൂപം ഉണ്ടെന്നല്ലാതെ പാട്ട് കൃത്യമായിപാടി എന്ന് പറയാനാകില്ല. പുതിയ ഗായകന്‍ പാടിക്കഴിഞ്ഞപ്പോള്‍ നടേഷ് ശങ്കറിനോട്ഒരു പാട്ട് പാടാന്‍ രവിയേട്ടന്‍ നിര്‍ദ്ദേശിച്ചു. പ്രമദവനം വീണ്ടും എന്ന ഗാനം അണുകിടവ്യത്യാസമില്ലാതെ നടേശന്‍ പാടി. യേശുദാസിന്റെ നൂറു കണക്കിന് പാട്ടുകള്‍ക്ക് ട്രാക്ക്പാടിയ ഗായകനാണ് നടേഷ് ശങ്കര്‍.ഇത്രയും ഭംഗിയായി പാടാന്‍ കഴിവുള്ള ഒരു ഗായകന്‍ കോറസും ട്രാക്കും പാടി പുതിയഅവസരം കാത്തിരിക്കുകയാണ്. ആ സാഹചര്യത്തില്‍ ഒരുവിധം പാടുന്ന ഒരാള്‍ക്ക്എങ്ങനെ അവസരം ലഭിക്കും, രവീന്ദ്രന്‍ ചോദിച്ചു.കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മിറ്റി (2018) ഒരു നവാഗതഗായകന്റെ ശബ്ദം യേസുദാസിന്റേതാണെന്നു തെറ്റിദ്ധരിച്ച് യേശുദാസിന് അവാര്‍ഡ്‌നിശ്ചയിച്ച അനുഭവമുണ്ട്. കൊല്ലം അഭിജിത്താണ് പാടിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞഅവാര്‍ഡ് കമ്മിറ്റി തീരുമാനം മാറ്റി. പുതിയ ഗായകന് അവാര്‍ഡ് നല്‍കിയതുമില്ല. ഈവിവരങ്ങള്‍ ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ സംവിധായകന്‍ പിന്നീട് പ്രതികരിച്ചിരുന്നു. ഇത്‌വിചിത്രവും അപഹാസ്യവുമാണ്. 

സുമേഷ് അയിരൂര്‍

ഉണ്ണിമേനോന്റെ ഒരു ഗാനം യേശുദാസാണ്പാടിയതെന്ന് തെറ്റിദ്ധരിച്ച് സംസ്ഥാന അവാര്‍ഡ് യേശുദാസിന് നല്‍കിയെന്നവാര്‍ത്തയും മുമ്പ് പ്രചരിച്ചിരുന്നു. ശബരിമലയിലെ ഹരിവരാസനം ഉറക്ക്പാട്ടിനെചൊല്ലി വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ അപരന്മാരുടെ ഒരു നിരതന്നെ ഹരിവരാസനംവീണ്ടും പാടിക്കൊണ്ട് രംഗത്തുവന്നു. യേശുദാസ് വീണ്ടും പാടിയതാണെന്നാണ്‌ശ്രോതാക്കളെല്ലാം തെറ്റിദ്ധരിച്ചത്. യേശുദാസ് പാടിവച്ച മനോഹര ഗാനങ്ങള്‍അദ്ദേഹത്തിന്റെ ചിത്രം സഹിതം കവര്‍ വെര്‍ഷന്‍ എന്ന പേരില്‍ അപനിര്‍മ്മിതികള്‍ഇറക്കി വികലമാക്കുകയാണ് അപര ഗന്ധര്‍വന്മാരുടെ മറ്റൊരു ക്രൂരവിനോദം.എന്നാല്‍ കൃത്യതയോടെ ഭംഗിയായി യേശുദാസിന്റെ ഗാനങ്ങള്‍ ആലപിക്കുന്നഗായകര്‍ക്ക് യേശുദാസിന്റെ ശബ്ദവുമായി സാമ്യമുള്ളതു കൊണ്ട് മാത്രമാണ്അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകുന്നത്.മികച്ച ഗായകനും സൗണ്ട് ഡിസൈനറുമാണ് ദിനേശ് (വൈശാലി). ആദ്യകാലത്ത്അദ്ദേഹത്തിന്റെ ആലാപനത്തില്‍ മുഹമ്മദ് റാഫിയുടെയും യേശുദാസിന്റെയുംസ്വാധീനം കണ്ടെത്തിയ യേശുദാസ് ദിനേശിനെ ഉപദേശിച്ചു - തുടക്കകാലത്ത് ഞാനുംബാലുവും (എസ്പി ബാലസുബ്രഹ്മണ്യം) റാഫി സാബിനെ അനുകരിച്ചിരുന്നു. പിന്നീട്ഞങ്ങള്‍ ആ ശീലം ഉപേക്ഷിച്ചു. സ്വന്തം ശബ്ദമില്ലെങ്കില്‍ നമുക്ക് നിലനില്‍പില്ല. നീയുംസ്വന്തം ശബ്ദത്തില്‍ പാടി ശീലിക്കണം. പില്‍ക്കാലത്ത് യേശുദാസിന്റെയുംറാഫിസാബിന്റെയും കിഷോര്‍ദായുടെയും എത്രയോ ഗാനങ്ങള്‍ സ്വന്തം ശബ്ദത്തില്‍ദിനേശ് പാടി മനോഹരമാക്കിയിരിക്കുന്നു. മികച്ച ഗായകനാണെങ്കിലും

വില്‍സ്വരാജ്

ആലാപനത്തേക്കാള്‍ സൗണ്ട് ഡിസൈനിംഗിലാണ് ദിനേശ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. വളരെ ചുരുക്കമായെങ്കിലും പി ജയചന്ദ്രന്റെയും എംജിശ്രീകുമാറിന്റെയും അപരന്മാരും രംഗത്തില്ലാതില്ല. ഗായികമാരുടെ അപരശബ്ദങ്ങളുംധാരാളമായി കാണാം. എന്നാല്‍ ഉത്സവപ്പറമ്പുകള്‍ക്കും കവര്‍വെര്‍ഷനുകള്‍ക്കുമപ്പുറം ഈ അപര ഗായകര്‍ വളര്‍ന്നു പടരുന്നത് കാണാനാവുന്നില്ല.ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്നാക്രാന്തംതാന്തമാരബ്ധക്ലേശ രോമന്ഥം മമ സ്വാന്തംരാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ 1970 - ല്‍ പുറത്തു വന്ന അഭയം എന്നചിത്രത്തിനു വേണ്ടി മഹാകവി ജി ശങ്കരക്കുറുപ്പ് സംസ്‌കൃതത്തില്‍ രചിച്ച ഈ കടുകട്ടിരചനയ്ക്ക് വി ദക്ഷിണാമൂര്‍ത്തി സ്വാമി പട്ടു പോലത്തെ ഈണം ചമച്ചപ്പോള്‍ വെണ്ണപോലെ മൃദുവായി ആലപിച്ച് ആസ്വാദക ഹൃദയങ്ങളില്‍ അമൃതധാരയായിപെയ്തിറങ്ങിയ ഗാനം കേട്ട് മഹാകവിയാണ് ആദ്യമായി യേശുദാസിനെ ഗന്ധര്‍വന്‍എന്ന് സംബോധന ചെയ്തത്. കാലത്തിന് മായ്ക്കാനാകാത്ത സമുന്നതമായഅംഗീകാരം. യേശുദാസ് എന്ന ഗായകന്‍ ദശാബ്ദങ്ങള്‍ നീണ്ട ഉപാസന കൊണ്ട്അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ നമുക്ക് നല്‍കിക്കഴിഞ്ഞു. ശബ്ദസാമീപ്യംകൊണ്ടുമാത്രം ആ അനുഗൃഹീത ഗായകനോട് ഒപ്പം നില്‍ക്കാന്‍ കഴിയുമെന്നമൂഢവിശ്വാസം വെടിഞ്ഞ് നൂതനമായ ആസ്വാദന തലങ്ങള്‍ സൃഷ്ടിക്കാന്‍പ്രാപ്തിയുളള ഗായകരെയാണ് ഇനി സംഗീതലോകത്തിന് ആവശ്യം.

ആന്റോ ,റാഫി ,നടേശ് ശങ്കര്‍ ,ദേവരാജന്‍ ,അര്‍ജുനന്‍ ,രാജേന്ദ്ര ബാബു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക