
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളുടെ സമരം ശക്തമാകുന്നതോടൊപ്പം നീണ്ട് പോകുകയും ചെയ്യുന്നത് ഇന്ത്യയുടെ പ്രതിച്ഛായയെ മങ്ങലേൽപ്പിക്കുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും പ്രമുഖ മാധ്യമങ്ങൾ ഈ സമരത്തെ തുറന്നുകാട്ടിയത് ഇന്ത്യയുടെ പേരിന് കളങ്കവും ചാർത്തി.
പ്രതിപക്ഷത്തിന്റെ അണയാത്ത പ്രതിഷേധം ആളിക്കത്തുമ്പോൾ മോദി സർക്കാർ അവിടെയിരുന്ന് വീണ വായിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിലുപരി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ന്യായികരിക്കുകയും പ്രതിപക്ഷ സമരം നിസ്സാരമായി കാണുകയുമാണ്. ഇന്ന് ഡൽഹിയിൽ മാത്രമാണ് സമരമെങ്കിൽ അത് ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുമ്പോൾ അത് എത്രമാത്രം ഭവിഷ്യത്ത് ഉണ്ടാക്കുമെന്ന് കാണേണ്ടതാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കുവേണ്ടിയുള്ള കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സമരം കഴിഞ്ഞിട്ട് അധിക്കാലമായില്ല. ആ പോരാട്ടത്തിൽ അവർ വിജയിച്ചു. കേവലം ഒരു പ്രതഷേധമായി തള്ളിക്കളഞ്ഞ ആ സമരത്തിന് മുൻപിൽ ഒടുവിൽ പ്രധാനെകൊണ്ട് രാജിവയ്പിച്ച് കേന്ദ്രത്തിന് മുട്ട് മടക്കേണ്ടിവന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം നയിക്കുന്ന സമരം തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷത്തോളമായി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടന്ന വോട്ട് ചോരിയുൾപ്പടെയുള്ള ക്രമക്കേടുകൾ ചുണ്ടിക്കാണിച്ച് രാഹുൽ ഗാന്ധി നടത്തിയ വർത്തസമ്മേളനം തൊട്ട് തുടങ്ങിയതാണ് ഈ പോരാട്ടം. ലോക്സഭ ഇലക്ഷനിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുയെന്നും അത് അന്വഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനെ നിസ്സാരമായി തള്ളിക്കളഞ്ഞു. വോട്ടേഴ്സ് ലിസ്റ്റ് രാഹുൽ ഗാന്ധിക്ക് നൽകി അതിലെ തെറ്റ് കണ്ടുപിടിക്കുകയെന്ന് കളിയാക്കികൊണ്ട് പറഞ്ഞു. അതിനു ശേഷം സുപ്രിം കോടതിയെ സമീപിച്ചെങ്കിലും അവരും ഗ്യാനേഷ് കുമാറിന്റെ രീതിയാണ് പിന്തുടർന്നത്. എന്നാൽ വോട്ടേഴ്സ് ലിസ്റ്റ് ശരിയായി പഠിച്ച് രാഹുൽ ഗാന്ധി ടീം അതിലെ ക്രമക്കേടുകൾ വാർത്ത സമ്മേളനത്തിൽ തുറന്നു കാട്ടി. എന്നാൽ അതിനെതിരെ നടപടിയെടുക്കാനോ തെറ്റ് സമ്മതിക്കാനോ ഗ്യാനേഷ് കുമാർ തയ്യാറായില്ല. പിന്നീട് നടന്ന നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ എല്ലാം ക്രമക്കേടുകൾ നടക്കുന്നത് അവർത്തിച്ചുകൊണ്ടേയിരുന്നു.
അതിനു ശേഷം അടുത്ത കാലത്ത് രൂപം കൊണ്ട സി ജെ പി യെന്ന ജെൻസി പാർട്ടി ഈ വിഷയം ഉന്നയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കൂടി ശക്തമായി പ്രതികരിക്കുകയുണ്ടായി. അത് കോൺഗ്രസ്സ് പൊതുമധ്യത്തിലേക്ക് കൊണ്ടു. വരികയും പ്രതിഷേധ സമര പോരാട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ആ സമര പോരാട്ടം ഒരു വൻ പ്രക്ഷോഭമായി മാറിക്കൊണ്ടിരിക്കുകയാണ്. ലോകസഭയുടെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതുവരെ എത്തി. ഇത്രയൊക്കെ പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടും പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തര മന്ത്രിയോ യാതൊരു പ്രതികരണങ്ങളും നടത്തിയിട്ടില്ല. സമരം ഗ്യാനേഷ് കുമാറിന്റെ രാജിയിൽ മാത്രമേ അവസാനിക്കുയെന്ന് തന്നെ പറയാം. ഇതേ പോരാട്ടത്തിനൊടുവിലാണ് കേന്ദ്ര വിദ്യാഭാസമന്ത്രി പ്രധാൻ രാജിവച്ചത്. അതുകൊണ്ടുതന്നെ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം ഗ്യാനേഷ് കുമാറിന്റെ രാജിയിൽ ഉറച്ചു നിൽക്കും. രാഷ്ട്രപതിയെയും ഓപ്പ രാഷ്ട്രപതിയെയും സുപ്രീം കോടതി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയും ജസ്റിസുമാരെയും പോലെതന്നെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കാൻ അധികാരം പാർലമെന്റിന് മാത്രമേയുള്ളൂ. അതും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ പാർലമെൻറിൽ ഈപീച്ചിൽ കൂടി. അല്ലെങ്കിൽ സ്വമേധയാ രാജിവെക്കണം.
10 പ്രതിപക്ഷ എം പി മാർക്ക് സംസാരിക്കാൻ രാഷ്ട്രപതി അനുമതി നൽകി. അതിനുശേഷമേ ചിത്രം വ്യക്തമാകൂ. എന്നാലും ഗ്യാനേഷ് കുമാറിന്റെ രാജിയിൽ ഒഴിച്ചു നിൽക്കുകയാണ്. എസ് ഐ ആർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഗ്യാനേഷ് കുമാർ ബി ജെ പിക്ക് അനുകൂല നിലപാടെടുത്തു എന്നതാണ് അവർ എതിർക്കാൻ കാരണം. ഈ അടുത്ത സമയങ്ങളിൽ നടന്ന സംസ്ഥാങ്ങളിലെ തിരഞ്ഞെടുപ്പുകളിൾ ബി ജെ പി ഭൂരിപക്ഷം നേടിയത് എസ് ഐ റിൽ തിരിമറി നടത്തിയതുകൊണ്ടാണെന്നും ഗ്യാനേഷ് കുമാർ ബി ജെ പി അനുകൂല നിലപാട് എടുത്ത് അട്ടിമറി നടത്തിയെന്നുമാണ് അവർ ആരോപിക്കുന്നത്. ഗ്യാനേഷ് കുമാർ ചീഫ് ഇലക്ഷൻ കമ്മീഷണറായി തുടർന്നാൽ അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എല്ലാം ഇത് തുടരുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
രാഷ്ട്രപതിയുമായിട്ടുള്ള കൂടിക്കാഴ്ച്ച പരാജയപ്പെട്ടാൽ സമരം കടുക്കും. വഴിതടയൽ ഉൾപ്പെടെയുള്ള സമരവുമായി രംഗത്ത് വരാൻ കോൺഗ്രസ്സ് തയ്യാറെടുക്കുമ്പോൾ സുപ്രിം കോടതി സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന് ഉത്തരവിട്ടിട്ടിരിക്കുകയാണ്. പോലീസ് ആ ഉത്തരവിൽ കടുത്ത നിലപാടെടുക്കും. അതുകൊണ്ട് തന്നെ അറസ്റ്റും മറ്റ് നിയമ നടപടികളുമായി പോലീസ് രംഗത്ത് വരുമ്പോൾ പ്രതിഷേധക്കാർ അതിനെ ശക്തമായി എതിർത്തുകൊണ്ട് രംഗത്ത് വരും. ഇത് ഡൽഹിയെ കലാപ ഭൂമിയാക്കിമാറ്റും. പൊലീസിന് നിയന്ദ്രിക്കാൻ കഴിയാതെ വന്നാൽ കേന്ദ്ര സേനയായിരിക്കും രംഗത്ത് വരിക. അത് പ്രശനം കൂടുതൽ വഷളാക്കും. ഊഹിക്കാവുന്നതിനപ്പുറം അത് പോകുമെന്നതിന് സംശയമില്ല. ചുരുക്കത്തിൽ രാജ്യ തലസ്ഥാനം പോരാട്ടങ്ങളുടെയും പ്രതിഷേധങ്ങളുടെയും വേദിമാത്രമല്ല ഒപ്പം നിയമ നടപടികളുടെ മണ്ണുമാകും. അത് ഇന്ത്യക്ക് ആഘാതം സൃഷ്ട്ടിക്കും.