Image

മസ്കിന്റെ ആക്രമണത്തെ തുടർന്നു റിലയൻസ് ഓഹരികൾ കൂപ്പുകുത്തി (പിപിഎം)

Published on 09 October, 2026
മസ്കിന്റെ ആക്രമണത്തെ തുടർന്നു റിലയൻസ് ഓഹരികൾ കൂപ്പുകുത്തി (പിപിഎം)

ഇന്ത്യയിലെ 'കുത്തക പ്രഭുക്കന്മാരെ' ശതകോടീശ്വരൻ ഇലോൺ മസ്‌ക് വിമർശിച്ചതിനു പിന്നാലെ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ കുത്തനെ വീണു. തന്റെ സ്റ്റാർലിങ്ക് ശൃംഖലയ്ക്കു ഇന്ത്യയിൽ അനുമതി കിട്ടുന്നതിനു കുത്തക പ്രഭുക്കന്മാർ തടസം നിൽക്കുന്നു എന്നാണ് മസ്‌ക് ആരോപിച്ചത്. 

ആരോപണം അടിസ്ഥാനരഹിതമാണെന്നു ഇന്ത്യ പ്രതികരിച്ചിരുന്നു.  

അംബാനിയാണോ യഥാർഥത്തിൽ ഇന്ത്യ ഭരിക്കുന്നതെന്നു വ്യാഴാഴ്ച്ച മസ്‌ക് ചോദിച്ചു. "സ്റ്റാർലിങ്ക് 165 രാജ്യങ്ങളിൽ ലൈസൻസ് നേടിയിട്ടുണ്ട്. അഞ്ചു വർഷമായി ഇന്ത്യൻ സർക്കാർ വയ്ക്കുന്ന എല്ലാ വ്യവസ്ഥകളും ഞങ്ങൾ അംഗീകരിച്ചിട്ടുമുണ്ട്. എന്നിട്ടുമെന്താ ലൈസൻസ് നൽകാത്തത്?" 

ഓഹരി ഇടിവ് റിലയൻസിന്റെ മൂല്യത്തിൽ നിന്നു ബില്യൺ കണക്കിനു ഡോളർ വെട്ടി. അംബാനിയുടെ സ്വന്തം ആസ്തികളിൽ നിന്നു $2 ബില്യണിലധികം നഷ്ടമായി.

റിലയൻസ് അവരുടെ ജിയോ ഓഹരികൾ വിൽക്കാൻ ആലോചിക്കുമ്പോഴാണ് ഈ തകർച്ച. ജിയോയ്ക്കു ഭാവിയിൽ ശക്തമായ എതിരാളിയാവാൻ സാധ്യതയുള്ള സ്റ്റാർലിങ്കിനെ റിലയൻസ് തടയാൻ ശ്രമിക്കുന്നു എന്നാണ് മസ്‌ക് പറഞ്ഞുവച്ചത്. 

സ്റ്റാർലിങ്ക് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ മോദി സർക്കാരിന്റെ അനുമതി കാത്തു നിൽക്കയാണ്. 
Ambani’s shares fall after Musk accuses Indian oligarchs 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക