
ചിക്കാഗോ: കോലടിയിൽ കെ.സി. ജോസഫിന്റെ ഭാര്യയും റിട്ട.ഹൈസ്കൂൾ അധ്യാപികയുമായ മേരിക്കുട്ടി ജോസഫ് (79) അന്തരിച്ചു. കണ്ണങ്കര വെളിയിൽ കുടുംബാംഗമാണ്.
മക്കളും മരുമക്കളും, കൊച്ചുമക്കളും: സൂരജ്–റ്റീന (മഠത്തിത്താഴെ), ചിക്കാഗോ; ഇവരുടെ മക്കൾ സിജോ, സാനിയ.
സീമ–ജോസ് (വെട്ടിമറ്റം), ചിക്കാഗോ; ഇവരുടെ മക്കൾ ആഞ്ചലീന, ജെറാൾഡ്.
സുജിത്–റിയ (പൂഴിക്കുന്നേൽ), ന്യൂ ഓർലിയൻസ്; ഇവരുടെ മക്കൾ സാറ, ജോസഫ്, ജെറമിയ, റൂത്ത്.
മാതാപിതാക്കൾ: പരേതരായ കണ്ണങ്കര വെളിയിൽ ഉതുപ്പ്, ഏലിയാമ്മ (വിലങ്ങാട്ടുശ്ശേരിൽ).
സഹോദരങ്ങളും കുടുംബവും: പരേതനായ സിറിയക്–ചാച്ചിയമ്മ (ചിങ്ങവനം), ഔസേപ്പച്ചൻ–പരേതയായ ലീലാമ്മ (കണ്ണങ്കര), പരേതനായ ഫാ. എഫ്രേം വെളിയിൽ (മർത്തോമ്മാ ഭവൻ, കളമശ്ശേരി), പരേതനായ ഫിലിപ്പ് (കുഞ്ഞച്ചൻ)–അമ്മുക്കുട്ടി (കണ്ണങ്കര).