Image

'പീപ്പിള്‍സ് പാര്‍ലമെന്റ്' ഒക്ടോബര്‍ 11ന് ഏഷ്യാനെറ്റില്‍

റെജു ചന്ദ്രന്‍ ആര്‍ Published on 09 October, 2026
'പീപ്പിള്‍സ് പാര്‍ലമെന്റ്' ഒക്ടോബര്‍ 11ന് ഏഷ്യാനെറ്റില്‍

യുവത്വത്തിന്റെ ശബ്ദമായി 'പീപ്പിള്‍സ് പാര്‍ലമെന്റ്'; എറണാകുളം  പതിപ്പിന്റെ സംപ്രേഷണം ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന്.

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ ഭാഗമായി യുവത്വത്തിന്റെ ശബ്ദവും വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും
പങ്കുവെക്കാന്‍ ജിയോഹോട്ട്സ്റ്റാറും RED FM-ഉം ചേര്‍ന്നൊരുക്കുന്ന 'പീപ്പിള്‍സ് പാര്‍ലമെന്റ്' ഏഷ്യാനെറ്റിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു. എറണാകുളം UC കോളേജില്‍ സംഘടിപ്പിച്ച പീപ്പിള്‍സ് പാര്‍ലമെന്റിന്റെ സംപ്രേഷണം ഒക്ടോബര്‍ 11, ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ഏഷ്യാനെറ്റില്‍ ഉണ്ടായിരിക്കും.

വെറുമൊരു സംവാദവേദി എന്നതിലുപരി, പുതിയ തലമുറയുടെ ചിന്തകള്‍ക്കും സാമൂഹിക കാഴ്ചപ്പാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും
പ്രാധാന്യം നല്‍കുന്ന വ്യത്യസ്തമായ ആശയവിനിമയ വേദിയാണ് പീപ്പിള്‍സ് പാര്‍ലമെന്റ്.

ബിഗ് ബോസിലെ മത്സരം വീടിനുള്ളില്‍ മാത്രം ഒതുങ്ങുന്നില്ല; പുറത്തും അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും ഇടമുണ്ട്. യുവത്വത്തിന്റെ ശബ്ദം കേള്‍ക്കാനും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ അറിയാനും ഒരുക്കുന്ന ഈ വേദിയില്‍ ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ക്കും പ്രസക്തിയുണ്ട്. തുറന്നുപറയാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും അവസരമൊരുക്കുന്ന പീപ്പിള്‍സ് പാര്‍ലമെന്റില്‍ ഉയരുന്ന ശബ്ദങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച അഭിപ്രായത്തിന് ബിഗ് ബോസ് വേദിയിലും ഇടം ലഭിക്കും.

ബിഗ് ബോസ് ഹൗസിനുള്ളിലെ മത്സരങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും അപ്പുറം, പ്രേക്ഷകര്‍ക്കും തങ്ങളുടെ നിലപാടുകള്‍ തുറന്നുപറയാനുള്ള അവസരമാണ് പീപ്പിള്‍സ് പാര്‍ലമെന്റ് ഒരുക്കുന്നത്. 'നിങ്ങളുടെ ശബ്ദത്തിനും ശക്തിയുണ്ട്' എന്ന ആശയവുമായി എത്തുന്ന ഈ സംരംഭം യുവത്വത്തിന്റെ ചിന്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും പുതിയൊരു വേദിയാകുന്നു.

പീപ്പിള്‍സ് പാര്‍ലമെന്റിന്റെ അടുത്ത പതിപ്പ് ഒക്ടോബര്‍ 14, ബുധനാഴ്ച തിരുവനന്തപുരത്തെ വഴുതക്കാട് ഗവണ്‍മെന്റ് വിമന്‍സ്
കോളേജില്‍ സംഘടിപ്പിക്കും.

'പീപ്പിള്‍സ് പാര്‍ലമെന്റ്' - നിങ്ങളുടെ ശബ്ദം, നിങ്ങളുടെ നിലപാട്; ജനാധിപത്യത്തിന്റെ പുതിയ വേദി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക