Image

ന്യൂയോര്‍ക് നഗരത്തിലെ മുഴുവന്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ഉടന്‍ നിര്‍ത്തിവെക്കണം മേയര്‍ മംദാനി

പി പി ചെറിയാന്‍ Published on 09 October, 2026
ന്യൂയോര്‍ക് നഗരത്തിലെ മുഴുവന്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍  ഉടന്‍ നിര്‍ത്തിവെക്കണം  മേയര്‍ മംദാനി

ന്യൂയോര്‍ക്കിലെ ബ്രോങ്ക്സിനു സമീപം ഫെഡറല്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ പ്രതികരണവുമായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്‌റാന്‍ മംദാനി.അഞ്ച് വയസ്സുള്ള ഒരു കുട്ടി കാറിലിരിക്കെയാണ് ഫെഡറല്‍ ഏജന്റുമാര്‍ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

സംഭവത്തെ തുടര്‍ന്ന് മേയര്‍ മംദാനി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ ബന്ധപ്പെടുകയും നഗരത്തിലെ മുഴുവന്‍ ICE എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും ഉടന്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 'ഞങ്ങളുടെ സമൂഹങ്ങളെ ഭയപ്പെടുത്താന്‍ ICE ഏജന്റുമാരെ അനുവദിക്കില്ല' എന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ഒക്ടോബര്‍ 8-ന് ന്യൂയോര്‍ക്കിലെ മാര്‍ബിള്‍ ഹില്‍ (Marble Hill) പ്രദേശത്ത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഡൊമിനിക്കന്‍ റിപ്പബ്ലിക് സ്വദേശിയായ അനധികൃത കുടിയേറ്റക്കാരനെ ലക്ഷ്യമിട്ടാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി അറിയിച്ചു.

വെടിയേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അപകടനഘട്ടം തരണം ചെയ്തുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഇയാളുടെ കാറിലുണ്ടായിരുന്ന അഞ്ച് വയസ്സുള്ള കുട്ടിക്ക് പരിക്കുകളില്ല.

ട്രംപ് ഭരണകൂടവും ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റിക് നേതാക്കളും തമ്മിലുള്ള കുടിയേറ്റ വിഷയങ്ങളിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ് ഈ സംഭവം. കുടിയേറ്റക്കാരോട് മൃദുസമീപനം സ്വീകരിക്കുന്ന ഡെമോക്രാറ്റിക് നയങ്ങളാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി കുറ്റപ്പെടുത്തി.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ബോഡി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും ന്യൂയോര്‍ക്ക് ഇമിഗ്രന്റ് കോളിഷന്‍ അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടു.
 

Join WhatsApp News
Rejice നെടുങ്ങാ ഡ പ്പളളി 2026-10-09 10:50:33
💥🔥ക്രിമിനൽ പശ്ചാത്തലമുള്ള അനധികൃത കുടിയേറ്റക്കാരെ പൊന്നു പോലെ സംരക്ഷിക്കേണ്ടിയത് ഒരു രാജ്യത്തിന്റെയും, അവിടുത്തെ ജനങ്ങളുടെയും ഉത്തര വാദിത്വമാണ്. അമേരിക്കയിൽ ഇപ്പോൾ അങ്ങനെ വസിക്കുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും ന്യൂയോർക്കിലെ മൻഹാട്ടനിലെ, ഫിഫ്ത് അവെന്യൂ -വിൽ കൊണ്ടു വന്ന് സംരക്ഷിക്കുക.അവർക്ക് ആവശ്യമായ എല്ലാ രേഖകളും ഉടനടി അനുവദിക്കുക. അപ്പോൾ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. മമ്ദാനി മേയർ അതിന് മുൻകൈ എടുക്കുക, കൂട്ടിന് - മിഷിഗൺ- detroit സെനറ്ററേയും കൂട്ടിക്കോളുക . എന്താ തയ്യാറല്ലേ , സോഷ്യലിസം പൂത്തുലയട്ടെ.‼️.. ഇടതു വോക്കോളികളുടെ ഒരു കാര്യം. 🤮. ശരിക്കും ന്യൂയോർക്ക് ഒരു മിനി മുംബൈ ആയിക്കഴിഞ്ഞു. ✳️റെജീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക