Image

കേരള എൻജിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ മെഗാ ഇവന്റ് ഒക്ടോബർ 17ന്

Published on 09 October, 2026
കേരള എൻജിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ  മെഗാ ഇവന്റ് ഒക്ടോബർ 17ന്

ന്യൂജേഴ്‌സി: നോർത്ത് ഈസ്റ്റ് അമേരിക്കയിലെ കേരള എൻജിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ (KEAN) ന്റെ മെഗാ ഇവന്റ് KEAN TECH NITE 2026 ഒക്ടോബർ 17ന് വൈകീട്ട് 5 മണിക്ക് ഫോർഡ്‌സിലെ റോയൽ ആൽബർട്സ് പാലസിൽ നടക്കും.

ടൈറ്റിൽ സ്പോൺസർ Spectrum Auto, ഗ്രാൻഡ് സ്പോൺസർ Maryland Paper Company, Powered by Zealogics.*


KEAN Engineer of the Year 2026 പുരസ്‌കാരം SUNY Research Foundation ലെ ശ്രീ. കേശവദാസ് തെങ്കുരുശ്ശി*ക്ക് സമ്മാനിക്കും. *Engineering Entrepreneur Award Speridian Technologies സ്ഥാപകരായ ശ്രീ. കെ പി ഹരി, ശ്രീ. ഗിരീഷ് പണിക്കർ എന്നിവർക്ക് നൽകും.

KEAN Student Outreach Chair ഷീന ഖുർഷിദ് അറിയിച്ചതനുസരിച്ച്, KEAN Student Outreach Project ന്റെ ഭാഗമായി മികവ് തെളിയിച്ച വിദ്യാർത്ഥികളെയും അവരെ നയിച്ച മെന്റർമാരെയും ചടങ്ങിൽ ആദരിക്കും.

സൗപർണിക ഡാൻസ് അക്കാദമി, ടീം മുദ്ര, താളശ്രുതി, ഗ്ലിമ്മർ എന്റർടൈൻമെന്റ് എന്നിവരുടെ നൃത്തവും, സിജി ആനന്ദ്, നവമി നായർ, സപ്ന രാജൻ എന്നിവർ നയിക്കുന്ന KEAN's Finest Voices സംഗീത വിരുന്നും ടെക് നൈറ്റിനു മാറ്റുകൂട്ടും.

പ്രസിഡന്റ് ജേക്കബ് ജോസഫ്, സെക്രട്ടറി സോബി സുരേന്ദ്രൻ, ട്രഷറർ നിധിൻ ആലപ്പാട്ട്, BOT ചെയർ റെജിമോൻ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

ടിക്കറ്റുകൾക്ക്: http://www.keantechnite.com

 

കേരള എൻജിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ  മെഗാ ഇവന്റ് ഒക്ടോബർ 17ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക