
ഫിലഡല്‍ഫിയ: സേവനത്തിന്റെ 48 സംവല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി 2028 ല്‍ സുവര്‍ണജൂബിലിയിലേക്ക് കുതിക്കുന്ന ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ (ഐ. എ. സി. എ.) ഒക്ടോബര്‍ 10 ശനിയാഴ്ച്ച 'ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍, ഒരു കുടക്കീഴില്‍' എന്ന ആപ്തവാക്യത്തിലൂന്നി ഇന്‍ഡ്യന്‍ കത്തോലിക്കരുടെ പ്രത്യേകിച്ച് കേരളകത്തോലിക്കരുടെ പൈതൃകദിനം ആഘോഷിക്കുന്നു.
അന്നേ ദിവസം വൈകുന്നേരം നാലുമണിമുതല്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് സീറോമലങ്കര കത്തോലിക്കാസഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് അഭിവന്ദ്യ ഫീലിപ്പോസ് സ്റ്റെഫാനോസ് തിരുമേനിയാണ്. അഭിവന്ദ്യ ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും, സ്‌നേഹകൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്ന വൈദികരുടെ സഹകാര്‍മ്മികത്വത്തിലും സീറോമലങ്കര റീത്തിലുള്ള കൃതഞ്ജതാബലിയര്‍പ്പണം നടക്കും.
വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം, കൃതഞ്ജതാബലിയര്‍പ്പണം, ദമ്പതിമാരെ ആദരിക്കല്‍, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയാണ് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്. ഇന്‍ഡ്യന്‍ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പൂര്‍വികപാരമ്പര്യങ്ങളും പ്രവാസനാട്ടിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ കത്തോലിക്കര്‍ എിവര്‍ ഒരേ കുടക്കീഴില്‍ അണിനിരന്ന് ഒന്നിച്ചര്‍പ്പിക്കുന്ന ദിവ്യബലിയിലേക്കും, തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം, കലാസന്ധ്യ, സ്‌നേഹവിരുന്ന് എന്നിവയിലേക്കും എല്ലാ മലയാളികളെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.
2026 ല്‍ വിവാഹിതരായ നവദമ്പതിമാരെയും, 2026 ല്‍ ദാമ്പത്യത്തിന്റെ രജത ജൂബിലി (25), സുവര്‍ണജൂബിലി (50) എന്നീ വിശേഷാല്‍ വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന ദമ്പതിമാരെയും ദിവ്യബലിമദ്ധ്യേ തിരുമേനി ആശീര്‍വദിക്കുകയും, അഭിനന്ദിക്കുകയും ചെയ്യും.
ഫിലാഡല്‍ഫിയ ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ലെനിന്‍ ഫെര്‍ണാണ്ടസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഫാ. ബാബു മഠത്തില്‍പറമ്പില്‍, സെ. തോമസ് സീറോമലബാര്‍ പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, സെ. ജോ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ബിപ്പി മാത്യു തറയില്‍ എന്നിവര്‍ ഡയറക്ടര്‍മാരും, തോമസ് സൈമണ്‍ (പ്രസിഡന്റ്), ചാര്‍ലി ചിറയത്ത് (ജനറല്‍ സെക്രട്ടറി), സ്വപ്ന സജി സെബാസ്റ്റ്യന്‍ (ട്രഷറര്‍), ജോഷ്വാ ജേക്കബ് (വൈസ് പ്രസിഡന്റ്), മെര്‍ലിന്‍ അഗസ്റ്റിന്‍ (ജോ. സെക്രട്ടറി), ഫിലിപ് (ബിജു) ജോ (ജോ. ട്രഷറര്‍), അനീഷ് ജയിംസ് (മുന്‍ പ്രസിഡന്റ്), സബ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ് ആയ ജോസ് മാളേയ്ക്കല്‍, ജോസഫ് മാണി, ജസ്റ്റിന്‍ തോമസ്, ഫിലിപ് എടത്തില്‍, സേവ്യര്‍ മൂഴിക്കാ'്, റോമിയോ ഡാല്‍ഫി, കുരുവിള ജയിംസ്, ജറിക്ക് എബ്രാഹം, ഓഡിറ്റര്‍മാരായ ജോസഫ് സക്കറിയ, സണ്ണി പടയാറ്റില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അലക്‌സ് ജോണ്‍, തോമസ് നെടുമാക്കല്‍, ജോസഫ് തോമസ്. ജോസ ഫെര്‍ണാണ്ടസ് എിവരടങ്ങു (ഐ. എ. സി. എ.) എക്‌സിക്യൂട്ടീവ് കമ്മിറ്റി ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.