Image

'ഞായറാഴ്ച വരെ കാത്തിരിക്കൂ' ; രാജി വിവാദത്തിൽ മൗനം വെടിഞ്ഞ് ആർ. ശ്രീലേഖ, വിശദീകരണം ഞായറാഴ്ചയെന്ന് ഫെയ്സ്ബുക്ക് കുറിപ്പ്

Published on 08 October, 2026
'ഞായറാഴ്ച വരെ കാത്തിരിക്കൂ' ; രാജി വിവാദത്തിൽ മൗനം വെടിഞ്ഞ് ആർ. ശ്രീലേഖ, വിശദീകരണം ഞായറാഴ്ചയെന്ന് ഫെയ്സ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി വാർത്തകൾ സൃഷ്ടിച്ച രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. എന്തുകൊണ്ടാണ് മാധ്യമങ്ങൾ താൻ രാജിവെച്ചതായി മൂന്നാലു ദിവസം ആഘോഷിച്ചതെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും, അതിനായി ഒക്ടോബർ 11 ഞായറാഴ്ച വരെ കാത്തിരിക്കണമെന്നും അവർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നും ശ്രീലേഖ ജനങ്ങളോട് അഭ്യർഥിച്ചു.

​ഒക്ടോബർ മൂന്ന് ശനിയാഴ്ചയാണ് കൗൺസിലർ പദവി രാജിവെച്ചതായി കാണിച്ച് ശ്രീലേഖ വാട്സാപ്പിൽ കുറിപ്പ് പങ്കുവെച്ചത്. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചതോടെ ബിജെപി സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെടുകയായിരുന്നു. നേതാക്കൾ നടത്തിയ അനുനയ നീക്കങ്ങൾക്കൊടുവിലാണ് ശ്രീലേഖ രാജി തീരുമാനത്തിൽനിന്ന് പിന്മാറിയതും വിവാദമായ വാട്സാപ്പ് സന്ദേശം പിൻവലിച്ചതും.

​തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനം നൽകാത്തതിനെത്തുടർന്ന് ആർ. ശ്രീലേഖ ബിജെപി നേതൃത്വവുമായി കടുത്ത അതൃപ്തിയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ തുടർച്ചയായാണ് അപ്രതീക്ഷിത രാജി നീക്കമുണ്ടായതെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെയാണ്, വിഷയത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കാൻ ശ്രീലേഖ ഞായറാഴ്ച വരെ സമയം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക