Image

'കാപ്പി സ്‌ക്വാഡ്'; ജിയോഹോട്ട്സ്റ്റാറില്‍ ഒക്ടോബര്‍ 15 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു.

റെജു ചന്ദ്രന്‍ ആര്‍ Published on 08 October, 2026
'കാപ്പി സ്‌ക്വാഡ്'; ജിയോഹോട്ട്സ്റ്റാറില്‍ ഒക്ടോബര്‍ 15 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു.

റിനോഷ് ജോര്‍ജ് കേന്ദ്രകഥാപാത്രമാകുന്ന പുതിയ കോമഡി-ഡ്രാമ വെബ്സീരീസ് 'കാപ്പി സ്‌ക്വാഡ്'; (Kappi Squad) ഒക്ടോബര്‍ 15 മുതല്‍
ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ (First Print Studios) ബാനറില്‍ രാഹുല്‍ റിജി നായര്‍
നിര്‍മ്മിക്കുന്ന ഈ സീരീസ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് ശ്രീകാന്ത് മോഹനും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബെല്‍രാജ് കളരിക്കലുമാണ്. ആദിത്യതേജസും സുബിന്‍ ജോര്‍ജും ചേര്‍ന്നാണ് സീരീസിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

യുവതലമുറയുടെ സൗഹൃദവും രസകരമായ ജീവിതാനുഭവങ്ങളുമാണ് ഈ സീരീസിന്റെ പ്രധാന പ്രമേയം.

റിനോഷ് ജോര്‍ജിനൊപ്പം അനഘ അജിത്ത്, ദിയ ദീപന്‍, ജോയല്‍ ജോസഫ്, അഭിരാമി ദയാനന്ദന്‍ തുടങ്ങിയ യുവതാരങ്ങളും പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു.


യുവാക്കള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന മികച്ച കോമഡി മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ 'കാപ്പി സ്‌ക്വാഡ്'; ഒക്ടോബര്‍ 15 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ ലഭ്യമാകും. മറക്കാതെ കാണുക!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക