Image

ഇന്ത്യൻ ചലച്ചിത്രകാരനെ യുഎസ് എയർപോർട്ടിൽ ഐസ് വാറന്റ് നൽകാതെ അറസ്റ്റ് ചെയ്തു (പിപിഎം)

Published on 08 October, 2026
ഇന്ത്യൻ ചലച്ചിത്രകാരനെ യുഎസ് എയർപോർട്ടിൽ ഐസ് വാറന്റ് നൽകാതെ അറസ്റ്റ് ചെയ്തു (പിപിഎം)

വാഷിംഗ്ടണിലേക്കുള്ള യാത്രയ്ക്കിടയിൽ ഇന്ത്യൻ ചലച്ചിത്രകാരൻ അർഫാത് ഷെയ്‌ഖിനെ ഐസ് ഏജന്റുമാർ ഡാളസിൽ വച്ച് അറസ്റ്റ് ചെയ്തു.

വിർജിനിയയിൽ അലെക്‌സാൻഡ്രിയയിൽ താമസിക്കുന്ന ഷെയ്ഖ് (42) ഡാളസിൽ സെപ്റ്റംബർ 24നു വിമാനം ഇറങ്ങിയ ഉടൻ അദ്ദേഹത്തെ ഐസ് വളയുകയാണ് ചെയ്തതെന്നു സുഹൃത്തുക്കൾ പറയുന്നു.  Saffron Kingdom എന്ന ചിത്രത്തിന് അവാർഡ് നേടിയിട്ടുള്ള ഷെയ്ഖിന് അവർ വാറന്റ് നൽകിയില്ലെന്നും അവർ പറഞ്ഞു.

അവാർഡ് ജേതാവായ ചലച്ചിത്രകാരിയും എഴുത്തുകാരിയുമായ താര ദൊറാബ്ജിയോടൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കാൻ വാഷിംഗ്ടണിലേക്കു യാത്ര ചെയ്യുകയായിരുന്നു ഷെയ്ഖ്.  

അറസ്റ്റ് നിയമവിരുദ്ധമാണെന്നു സുഹൃത്തുക്കളും ആക്ടിവിസ്റ്റുകളും ചേർന്നു രൂപം നൽകിയ  'Support Arfat Sheikh's Release' എന്ന ഗ്രൂപ്പ് പറഞ്ഞു. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠനത്തിനു 2019ൽ സ്റ്റുഡൻറ് വിസയിലാണ് ഷെയ്ഖ് ആദ്യം അമേരിക്കയിൽ എത്തിയതെന്നു അവർ ചൂണ്ടിക്കാട്ടി. 2020ൽ അദ്ദേഹം അഭയത്തിനു അപേക്ഷിച്ചു. അതിൽ തീരുമാനം വന്നിട്ടില്ല.

ഷെയ്‌ഖിനെ അറസ്റ്റ് ചെയ്യുന്ന വിഡിയോയും അവർ പുറത്തു വിട്ടു. അദ്ദേഹത്തിന്റെ നിയമപോരാട്ടത്തിനു അവർ $50,000 സമാഹരിക്കുന്നുണ്ട്.

വിർജീനിയ കരോളിൻ ഡീറ്റെൻഷൻ സെന്ററിലാണ് ഷെയ്‌ഖിനെ അടച്ചിട്ടുള്ളത്.

ഐസ് ഏജന്റുമാർ യൂണിഫോം ധരിച്ചിരുന്നില്ലെന്നു ദൊറാബ്ജി പറഞ്ഞു. "ഞങ്ങൾ ഒന്നിച്ചു വിമാനം ഇറങ്ങി നടക്കുമ്പോൾ അദ്ദേഹത്തെ പെട്ടെന്ന് അവർ പിടിച്ചു വലിച്ചു കൊണ്ടുപോയി. ഒട്ടേറെപ്പേർ ഉണ്ടായിരുന്നു.

"അവർ അർഫാത്തിനു വാറന്റ് നൽകിയില്ല. അദ്ദേഹം ചെറുത്തു നിന്നില്ല താനും." 

ICE detains Indian filmmaker without warrant at US airport

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-08 07:38:15
💥🔥വിദ്യാർത്ഥി വീസയിൽ വന്നു, പഠിച്ചു കഴിഞ്ഞ് തിരികെ പോകാതെ ചുറ്റി പറ്റി നിന്നു.ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തു. ഇനി മോങ്ങീട്ട് എന്താ കാര്യം.???? ജയിലീന്നു ഇറങ്ങിയിട്ട് കിട്ടുന്ന വണ്ടിക്ക് നേരേ വിട്ടോണം ഇന്ത്യയ്ക്ക്. ഇങ്ങനെ എത്രയെണ്ണം ഇപ്പോഴും ഇവിടെ തേരാ പാരാ കറങ്ങി നടപ്പുണ്ട്. എല്ലാത്തിനെയും കെട്ടു കെട്ടിക്കണം. ബുക്കും പെയ്പ്പറും ഇല്ലാത്തതുങ്ങളെയെല്ലാം പറപ്പിക്കണം, പറ പറപ്പിക്കണം. 🤮 Rejice✳️
Jacob 2026-10-08 20:27:04
Applying for asylum does not protect a person from arrest and deportation which will result in denial of future entry.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക