Image

2,000 ഡോളറിന്റെ താരിഫ് ഡിവിഡണ്ടും 5,000 ഡോളറിന്റെ ട്രംപ് ഡിവിഡണ്ടും എപ്പോൾ ലഭിക്കും? (ഏബ്രഹാം തോമസ്)

Published on 08 October, 2026
2,000 ഡോളറിന്റെ താരിഫ് ഡിവിഡണ്ടും 5,000 ഡോളറിന്റെ ട്രംപ് ഡിവിഡണ്ടും എപ്പോൾ ലഭിക്കും? (ഏബ്രഹാം തോമസ്)

വാഷിംഗ്ടൺ : സാധാരണക്കാരായ അമേരിക്കക്കാരെ തേടി 90 ഡോളറും 500 ഡോളറും 5,000 ഡോളറും എത്തും എന്നാണ് ട്രംപ് പറയുന്നത്. ഇടക്കാല തിരഞ്ഞെടുപ്പിന് 26 ദിവസങ്ങൾ ശേഷിക്കെ ഇത്തരം വാഗ്ദാനങ്ങൾക്കു വോട്ടർമാർക്കിടയിൽ സ്വീകാര്യത ഉണ്ടാവുമോ എന്നറിയാൻ തിരഞ്ഞെടുപ്പു കഴിയണം.

മെഡിക്കയെർ പാർട്ട് ബി യിൽ ചേർന്നിട്ടുള്ളവർക്കു 2008 ലെ കോൺഗ്രഷണൽ ഫണ്ടിൽ നിന്ന്
പ്രീമിയത്തിന്റെ കിഴിവായി 90 ഡോളർ വീതം പ്രതിമാസം ലഭിക്കുമെന്ന് യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറയുന്നു. 20 മില്യൺ പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മെഡിക്കയെർ
അമിതമായി ഈടാക്കിയ ചാർജുകൾ തിരിച്ചു നൽകുന്ന വകയിൽ നിശ്ചിത വരുമാനത്തിന് മുകളിൽ ഉള്ള 30 സംസ്ഥാനങ്ങളിലെ അഫ്‌ഫോർഡബിൾ കെയർ ആക്ടിൽ ചേർന്ന ഇടത്തരക്കാരായ അമേരിക്കക്കാർക്ക് 500 ഡോളർ റീഫണ്ടുകൾ ലഭിക്കും എന്ന മറ്റൊരു വാഗ്ദാനവും പ്രസിഡണ്ട് നടത്തിയിട്ടുണ്ട്. 10 ലക്ഷം പേർക്കാണ് ഈ റീഫണ്ടുകൾ ലഭിക്കുക.

ട്രംപിന്റെ വകയായി മറ്റു രണ്ടു് വാഗ്ദാനങ്ങൾ കൂടി പുറത്തു വന്നിട്ടുണ്ട്. 2,000 ഡോളറിന്റെ താരിഫ് റീഫണ്ട് ചെക്കുകളും 5,000 ഡോളറിന്റെ “ട്രംപ് ഡിവിഡണ്ടും ” തിരഞ്ഞെടുപ്പിന് ശേഷം നൽകും എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ റീഫണ്ടുകൾക്കു അവ്യക്തത ഉണ്ട്. ഇതിനു ഫണ്ടിംഗ് എവിടെ നിന്നായിരിക്കും എന്ന് പറഞ്ഞിട്ടില്ല. താരിഫിൽ നിന്ന് കിട്ടുന്ന തുകയും കോൺഗ്രസിൽ റിപ്പബ്ലിക്കൻ മേൽക്കോയ്മ ഉണ്ടാകുന്നതുമായി ഈ തിരിച്ചു നൽകൽ ബന്ധപെടുത്തിയിട്ടുണ്ട്.

മില്യൺ കണക്കിന് മുതിർന്ന പൗരന്മാർക്ക് ഈ മാസം 90 ഡോളർ വീതം ചെക്കുകൾ ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും മറ്റു രണ്ടു റീഫണ്ടുകളെ കുറിച്ച് വിവരം ഒന്നും പുറത്തു വന്നിട്ടില്ല. ഡോളർ 90 റീഫണ്ടും 30 സംസ്ഥാനങ്ങളിലെ മെഡിക്കയെർ എൻറോളികൾക്കു 500 ഡോളർ റീഫണ്ടും പ്രസിഡണ്ട് ബൈഡൻ ഭരണത്തിൽ ഓവർ ചാർജ് ചെയ്തതാണ് എന്നാണ് വിശദീകരണം.
എന്നാൽ 2,000 ഡോളറിന്റെ താരിഫ് റീഫണ്ടിന്റെ കാര്യത്തിൽ വിശദീകരണം ഇല്ല. 5,000 ഡോളറിന്റെ ചെക്കു റിപ്പബ്ലിക്കൻ വിജയം സംഭവിച്ചാൽ മാത്രം പുറത്തു വരുന്നതാണ്.

500 ഡോളറിന്റെ ചെക്ക് ലഭിക്കുവാൻ 'യോഗ്യതകൾ' പ്രധാനമാണ്. അഫോർഡബിൾ കെയർ ആക്ടിൽ (എ സി എ) പോളിസി ഉള്ളവർ, ഫെഡറൽ പ്രീമിയം സബ്സിഡി ലഭിക്കാത്തവർ എന്നിവർക്കു മാത്രം ഉള്ളതാണ് ഈ റീഫണ്ട്. ഇത് ലഭിക്കാൻ സാധ്യത ഏറെ ഉള്ളവർ ഒരു വ്യക്തിയാണെങ്കിൽ പ്രതിവർഷം 62,600 ഡോളറിൽ കൂടുതൽ (ഒരു നാലംഗ കുടുംബം ആണെങ്കിൽ വരുമാനം 1,28,600 ൽ കൂടുതലുള്ള) ഉള്ളവർക്കാണ്. ഇവരുടെ പ്രീമിയമുകൾ ഓവർച്ചാർജ് ചെയ്തതാണ് എന്ന വാദം ഡെമോക്രറ്റുകൾ അംഗീകരിക്കുന്നില്ല. എന്നാൽ ചെക്കിനോടൊപ്പം വരുന്ന, പ്രസിഡണ്ട് ട്രംപ് ഒപ്പു വച്ച, കത്തിൽ ബൈഡൻ ഭരണത്തിന്റെ വീഴ്ചയായിരുന്നു ഇത് എന്നും കഠിനാധ്വാനം ചെയ്യുന്ന അമേരിക്കകാരുടെ പണമാണിത്,

 ഗവൺമെന്റിന്റേതല്ല, എന്നും ഇപ്പോൾ ഞാൻ അത് തിരിച്ചു നൽകുന്നു എന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.
നവമ്പറിലെ ഒരു ട്രൂത് സോഷ്യൽ പോസ്റ്റിൽ കുറഞ്ഞത് 2,000 ഡോളറിന്റെ എങ്കിലും ചെക്ക് ഓരോരുത്തർക്കും (ഉന്നത വരുമാനക്കാരല്ലാത്ത) ത്രില്ലിയനുകളുടെ താരിഫുകൾ തിരിച്ചു നൽകും എന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ കണക്കുകൂട്ടലിൽ പി ബി എസ് ന്യൂസ് അവർ അവതരിപ്പിച്ച പൊളിറ്റിഫാക്റ്റ് സംശയം പ്രകടിപ്പിച്ചിരുന്നു. ഭരണകൂടം ത്രില്ലിയൻസ് ഓഫ് ഡോളേഴ്‌സ് താരിഫ് തുക നിലവിൽ ഉള്ള നികുതി കുറക്കലിനും ഫെഡറൽ കടം കുറക്കലിനും ഉപയോഗിക്കും എന്ന് മുൻപ് തന്നെ പറഞ്ഞിട്ടുണ്ട് എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഡിവിഡന്റുകൾ എങ്ങനെ പ്രയോഗികമാവും എന്ന് പറഞ്ഞിട്ടില്ല. ട്രെഷറി സെക്രട്ടറി സ്കോട് ബസന്റ് ഒരു ഇന്റർവ്യൂവിൽ ഇത് വിശദീകരിക്കുവാനും തയാറായില്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക