Image

വിദേശ വിദ്യാർഥികൾ യുഎസിൽ ജോലി ചെയ്യാൻ $70,000 നൽകണമെന്നു ഡി എച് എസ് നിർദേശം (പിപിഎം)

Published on 08 October, 2026
വിദേശ വിദ്യാർഥികൾ യുഎസിൽ  ജോലി ചെയ്യാൻ    $70,000 നൽകണമെന്നു ഡി എച് എസ് നിർദേശം (പിപിഎം)

വിദേശ വിദ്യാർഥികൾക്കു യുഎസിൽ ജോലി ചെയ്യാനുള്ള ഓപ്‌ഷണൽ പ്രാക്ടിക്കൽ ട്രെയ്‌നിംഗ് പ്രോഗ്രാമിൽ (ഓ പി ടി) ചേരാൻ  $70,000 നൽകണമെന്ന നിർദേശം ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡി എച് എസ്) മുന്നോട്ടു വച്ചു. ഇത് ആദ്യം ചേരുന്ന പ്രോഗ്രാമിനാണെങ്കിൽ തുടർന്നുള്ള പ്രോഗ്രാമുകളിൽ ചേരാൻ $30,000 വീതം നൽകണം.  

നിർദേശങ്ങൾ ഒക്ടോബർ 8നു ജനങ്ങളുടെ പ്രതികരണത്തിനു വച്ച് ഒരു മാസം കാത്തിരുന്ന ശേഷം മാത്രമേ നടപ്പാക്കൂ.

എഫ്-1 വിസയിലുള്ള വിദേശ വിദ്യാർഥികൾക്കു താത്കാലിക തൊഴിൽ അനുമതി നേടി അവരുടെ പഠന വിഷയവുമായി നേരിട്ടു ബന്ധപ്പെട്ട ജോലി ചെയ്യാൻ സൗകര്യം നൽകുന്നതാണ് ഓ പി ടി.  

സ്കൂളുകൾ വിദ്യാർഥികളെ ഓ പി ടിക്ക് ശുപാർശ ചെയ്യും മുൻപ് ഫീ അടയ്ക്കണം എന്നാണ് നിർദേശം. ഏതെങ്കിലും തൊഴിലുടമയുമായി ബന്ധപ്പെടുത്തിയല്ല ഫീ ചുമത്തുക. പിരിക്കുന്ന പണം യുഎസ് ട്രഷറിയിൽ നിക്ഷേപിക്കും.

ഓ പി ടി അമേരിക്കയിൽ ജോലിക്കുള്ള പിൻവാതിൽ പ്രവേശനമല്ലെന്നു ഡി എച് എസ് ചൂണ്ടിക്കാട്ടി. വേതനം കുറഞ്ഞ തൊഴിലാളികളെ കൊണ്ടുവരാനുള്ള സബ്സിഡിയുമല്ല.

"വിദേശ വിദ്യാർഥികൾ അവരുടെ മികവ് തൊഴിലുടമയ്ക്കു തെളിയിച്ചു കൊടുക്കണം എന്നതാണ് ഉദ്ദേശിക്കുന്നതെന്നു ഡി എച് എസ് പറഞ്ഞു. വേതനം കുറഞ്ഞ വിദേശ തൊഴിലാളികളെ കൊണ്ടുവരാനുള്ള പ്രോഗ്രാമിനോടു മത്സരിക്കാൻ അമേരിക്കൻ തൊഴിലാളികൾക്ക് ആവശ്യം ഉണ്ടാവാൻ പാടില്ല.

നിലവിലുള്ള ചട്ടങ്ങൾ ചൂഷണം ചെയ്യുന്ന സ്കൂളുകളെയും ഉദ്യോഗസ്ഥരെയും കണ്ടെത്തിയെന്നു ഡി എച് എസ് പറയുന്നു.

US proposes $70,000 fee for student work programme

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക