
മലയാളി ഹിന്ദു മണ്ഡലത്തിന്റെ രജതോത്സവത്തോടു അനുബന്ധിച്ചു ഡോ .ശ്രീനാഥ് കാര്യാട്ടിന്റെകാർമ്മികത്വത്തിൽ 100 കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സർവ്വ മംഗള ദായിനിയായത്രിപുരസുന്ദരി ദേവിയുടെ " ശ്രീ ചൈതന്യം " മഹാലക്ഷ്മി ഉപാസനയും മാതൃ-പിതൃ പൂജയുംനടത്തുന്നു . ഓരോ ഉപാസകന്റെയും മനമറിഞ്ഞു ഉപാസനാ രീതികളും അവയുടെമന്ത്രോച്ചാരണങ്ങളും പഠിപ്പിച്ച ശേഷമാണ് നവംബർ ഏഴിന് പൂജ ആരംഭിക്കുക . ഒരു പൂജാരിചെയ്യുന്ന പൂജ കാണുന്ന രീതിയിൽ നിന്നും വ്യത്യസ്‌തമായി ഇവിടെ ദേവി ഭക്തർ സ്വയം നേരിട്ട്ദേവിക്ക് പൂജ അർപ്പിക്കുന്നു എന്നത് തന്നെയാണ് "ശ്രീ ചൈതന്യം "പൂജയുടെ സവിശേഷത . വിവിധജീവിത തിരക്കിനിടയിലും മറ്റു സാമൂഹിക സാഹചര്യങ്ങളിൽ ഉണ്ടായ അപചയവും കാരണം കഴിഞ്ഞമൂന്നു പതിറ്റാണ്ടുകൾക്കിടയിൽ ഹൈന്ദവ കുടുംബങ്ങളിൽ നിന്നും അന്യം നിന്ന് പോയ ശാക്തേയഉപാസന രീതികൾ തിരികെ കൊണ്ട് വരാനും അത് വഴി ഭവനങ്ങളിൽ ശാന്തിയും സമാധാനവുംസമൃദ്ധിയും നിറയ്ക്കുകയാണ് ഇത് കൊണ്ട് മഹിമ ഉദ്ദേശിക്കുന്നത് .

ഒക്ടോബര് 18 നു ആരംഭിക്കുന്ന ശ്രീനാഥ് ജിയുടെ പൂജ ക്ലാസുകൾ വിജയദശമിയോടെസമാപിക്കും . തുടർന്ന് നവംബർ ഏഴു ശനിയാഴ്ച രജതോത്സവ നാളിൽ രാവിലെ 9 മണിക്ക്കൊടിയേറ്റത്തോടെയും ചെണ്ട മേളത്തോടെയും ആരംഭിക്കുന്ന (ശ്രീ ചൈതന്യം" മഹാലക്ഷ്മിഉപാസന ഉച്ചക്ക് 12.30 നു സമാപിക്കും . തുടർന്ന് സദ്യയും മറ്റു ആകർഷകമായ കലാപരിപാടികളും ഉണ്ടായിരിക്കും .
"ശ്രീ ചൈതന്യം " കോർഡിനേറ്റർസ് ആയി ഡോ .ഉണ്ണികൃഷ്ണൻ തമ്പി , സുരേഷ് ഷൺമുഖം , മഹാദേവൻ ശർമ്മ എന്നിവർ പ്രവർത്തിക്കുന്നു.
100 പേര് പങ്കെടുക്കുന്ന പൂജയുടെ സുഗമമായ നടത്തിപ്പിനായി ടീം ലീഡ്‌സ് വാസന്തി ,ചിത്രശബരിനാഥ് , രാധാമണി നായർ , രമ ബാഹുലേയൻ , ഗീത അനിൽ എന്നിവരും പ്രവർത്തിക്കുന്നു . സ്ത്രീ-പുരുഷ പ്രായ ഭേദമന്യേ എല്ലാ വിശ്വാസികൾക്കും ശ്രീ ചൈതന്യം മഹാലക്ഷ്മി ഉപാസനയിൽ പങ്കുചേരാം . സ്ഥല പരിമിതി ഉള്ളതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കായിരിക്കും പൂജചെയ്യാനുള്ള അവസരം ലഭിക്കുക . കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് ക്ലിക്ക്ചെയ്യുകയോ ,ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക .
രഞ്ജിത്ത് നായർ( മഹിമ പ്രസിഡന്റ് ) -646-301-8922
ശബരിനാഥ് നായർ ( രജതോത്സവം കൺവെൻഷൻ ചെയർമാൻ ) -516-244-9942 MAHIMA RAJATHOLSAVAM
25th Anniversary Convention
📅 Saturday, November 7, 2026
📍 PS 115, Glen Oaks, New York
Please click the link below to register:
https://forms.gle/Lzh3i39iwBi8YVm68