Image

തന്മാത്രകൾ (കവിത: ജയൻ വർഗീസ്)

Published on 07 October, 2026
തന്മാത്രകൾ (കവിത: ജയൻ വർഗീസ്)

പ്രണയേശ്വരീ മമ ഹൃദയ ഭാവത്തിലെ

പ്രാണവാഞ്ജലീ സുമ തർപ്പണങ്ങൾ, പ്രിയ വസുന്ധരേ സ്വീകരിക്കൂ നിന്റെ മറവി തൻ മാണിക്യ  മൺ ചുവപ്പിൽ !


അലയുകയായിരുനിന്നലെ കാലമാം അലയാഴിയിൽ ഒരു പരമാണുവായ്‌,

പരിഗണിച്ചെന്നെ  പുണർന്നതീ ജീവിത

പരിണാമ സൗഭാഗ്യ വർത്തമാനം !


പാലൊളിച്ചന്ദ്രികാ നീരിൽ കുളിപ്പിച്ചു

താരാട്ടു പാട്ടിന്റെ കാറ്റിലാട്ടി,

തേനും  വയമ്പും  നിവേദിച്ചു ലാളിച്ച

ജീവിതപ്പാതയിൽ കൈ പിടിച്ചു !


തിന്നും കുടിച്ചു മിണ ചേർന്നും സ്വപ്‌നങ്ങൾ

നെഞ്ചോട് ചേർത്തും പുണർന്നുറങ്ങീ,  എങ്കിലും ഇന്നിതാ വച്ചൊഴിയുന്നെന്റെ

ചങ്കിലെ സ്വപ്ന നിറ കുടങ്ങൾ !


ആദി - അനന്തമാ മാദി വിളിക്കുന്നു കാ‌ലകേയന്റെ കളിയരങ്ങിൽ,

ആരോ ഘടിപ്പിച്ച മൂല ഭാവങ്ങളെ

വേണമാ ശിൽപ്പിക്കുടച്ചു വാർക്കാൻ !


പോവുകയാണ് മടങ്ങി യെൻ കാലടി

പാടുകൾ പോലും മറഞ്ഞു പോകും,

എന്നുമുണ്ടാവും പ്രപഞ്ച ഭാവത്തിന്റെ-  പിന്നരങ്ങിൽ എന്റെ തന്മാത്രകൾ ! 

Join WhatsApp News
Samgeev 2026-10-07 17:09:35
Very good poem.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക