Image

ഹൂസ്റ്റണിൽ എക്യുമെനിക്കൽ ബൈബിൾ കൺവെൻഷൻ ഒക്ടോബർ 16, 17 തീയതികളിൽ; റവ. ഫാ. ഡേവിസ് ചിറമേൽ മുഖ്യ പ്രഭാഷകൻ

ജീമോൻ റാന്നി - പിആർഓ Published on 07 October, 2026
ഹൂസ്റ്റണിൽ എക്യുമെനിക്കൽ  ബൈബിൾ കൺവെൻഷൻ ഒക്ടോബർ 16, 17 തീയതികളിൽ; റവ. ഫാ. ഡേവിസ് ചിറമേൽ മുഖ്യ പ്രഭാഷകൻ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തിൽ 2026 ബൈബിൾ കൺവെൻഷൻ ഒക്ടോബർ 16, 17 തീയതികളിൽ (വെള്ളി, ശനി) വൈകുന്നേരം 6.30ന് ഗാനശുശ്രൂഷയോടു കൂടി ആരംഭിക്കും.

കൺവെൻഷൻ ഗായകസംഘം ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

ഹൂസ്റ്റണിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ (2411 5th St., Stafford, TX 77477) നടക്കുന്ന കൺവെൻഷനിൽ പ്രസിദ്ധ കൺവെൻഷൻ പ്രസംഗകൻ റവ. ഫാ. ഡേവിസ് ചിറമേൽ മുഖ്യ പ്രഭാഷകനായിരിക്കും.

സാമൂഹിക സേവന രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയിട്ടുള്ള ഫാ. ഡേവിസ് ചിറമേൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും Accident Care and Transport Service (ACTS)-ന്റെയും സ്ഥാപകനാണ്. വൃക്കരോഗികൾക്ക് ചികിത്സാ സഹായം, ഡയാലിസിസ്, വൃക്കദാന ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രവർത്തിച്ചുവരുന്നു.

2009-ൽ അപരിചിതനായ ഒരാൾക്ക് തന്റെ ഒരു വൃക്ക ദാനം ചെയ്തതിലൂടെയാണ് ഫാ. ഡേവിസ് ചിറമേൽ വൃക്കദാന ബോധവൽക്കരണ രംഗത്ത് ശ്രദ്ധേയനായത്. തുടർന്ന് നിരവധി സാമൂഹിക ക്ഷേമ, ജീവകാരുണ്യ പദ്ധതികൾക്കും അദ്ദേഹം നേതൃത്വം നൽകി.

ICECH പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, വൈസ് പ്രസിഡന്റ് റവ. ഫാ. ഡോ. ബിന്നി ഫിലിപ്പ്, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം കോർഡിനേറ്റർ മിൽറ്റാ മാത്യു, ഗായകസംഘം കൺവീനർ ഡോ. അന്ന.  കെ ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്തിൽ വിവിധ കമ്മിറ്റികൾ  കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

ജാതിമത ഭേദമെന്യേ  കൺവെൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.  

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-07 12:53:54
💥🔥🎄🎅 ക്രിസ്സ്മസ്സ്ക്വിസ്സ് - : {ഒക്ടോബർ രണ്ടാമത്തെ ആഴ്ച്ച}. ഏശുകുഞ്ഞ് ഒരു സൃഷ്ടിയല്ലേ ?? യഹോവയുടെ കുഞ്ഞല്ലേ ? Pari- ശുദ്ധ ആത്മാവിന്റെ baby.????. അപ്പോൾ യേശു എങ്ങനെ ദൈവമാകും??? സ്വന്തം മകനെ ഭൂമിയിലേക്ക് അയച്ച് മനുഷ്യരുടെ പാപങ്ങളുടെ പരിഹാരാർത്ഥം കൊന്നു കളഞ്ഞതെന്തിന്???. കൊല പാപങ്ങളുടെ പരിഹാരമോ??? എന്നിട്ട് പാപങ്ങളെല്ലാം നീങ്ങിപ്പോയോ???? ഒരു സ്വൽപ്പമെങ്കിലും ബുദ്ധിയും ബോധവും ഉള്ള ഒരു ദൈവം, സാത്താനെ വേണ്ടേ മനുഷ്യന്റെ പാപങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിക്കാനായി കൊല്ലേണ്ടിയിരുന്നത്???? അതുപോലെ, ഒരേ സമയം "ത്രീ in വൺ" One - ഇൻ ത്രീ ആകുമ്പോൾ , mr. ഏശു ആണോ മേരിയെ ഗർഭിണി ആക്കിയത്???..... വെയ് രാജാ വെയ്, ഒന്നു വച്ചാൽ പത്ത്, 10 വച്ചാൽ നൂറ്.... വെയ് രാജാ വെയ്... ആർക്കും വയ്ക്കാം, എവിടെയും വയ്ക്കാം, എപ്പോഴും വയ്ക്കാം.... വെയ്....🔺{{ ആരും ശരി ഉത്തരം പറയാഞ്ഞതു കൊണ്ട്, കഴിഞ്ഞ ആഴ്ച്ചത്തെ സമ്മാനം കമ്പനിക്ക് തന്നെ അടിച്ചു. 💪 }}🔻 Rejice🔆
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-07 13:01:25
💥🔥ജാതി മത ഭേദമെന്യേ കൺവൻഷനിൽ പങ്കെടുക്കാൻ നിങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിഞ്ഞാൽ കൊള്ളാം. 🔹[1].നിങ്ങൾ ക്രിസ്തിയാനികൾ അനുഗ്രഹം പ്രാപിക്കാൻ മറ്റു മതസ്ഥരുടെയോ , 🔹[2].നിങ്ങളുടെ തന്നേ മറ്റു ക്രിസ്തീയ സമുദായങ്ങളിലോ പോയി സംബന്ധിക്കുമോ????? ഉത്തരം വേണം. എന്തൊരു പ്രഹസനമാണ് സജീ ഇത് ??? ✳️റെജീസ് ജോൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക