Image

പാസ്റ്റർ കെ. കെ. ചെറിയാൻ അന്തരിച്ചു, സംസ്ക്കാരം പിന്നീട്

Published on 06 October, 2026
പാസ്റ്റർ കെ. കെ. ചെറിയാൻ അന്തരിച്ചു, സംസ്ക്കാരം പിന്നീട്

കുമ്പനാട്: പ്രശസ്ത കൺവൻഷൻ പ്രഭാഷകനും ബൈബിൾ കോളേജ് അധ്യാപകനും, ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ കെ. കെ. ചെറിയാൻ അന്തരിച്ചു. ദീർഘ വർഷങ്ങൾ ഐ.പി.സി റാന്നി സെന്ററിന്റെ പാസ്റ്ററായിരുന്നു. തോന്നിയാമല പകലേമറ്റം കമുകുംപുരയിടത്തിൽ കുടുംബാഗമാണ്. 

ആലപ്പുഴ, എറണാകുളം, വാളകം, റാന്നി തുടങ്ങിയ സെന്ററുകളിൽ സെന്റർ ശുശ്രൂഷകനായി പ്രവർത്തിച്ചു. അമേരിക്കൻ ഐക്യ നാടുകൾ കൂടാതെ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും സുവിശേഷ സത്യങ്ങൾക്കുവേണ്ടി നിലനിന്ന ദൈവഭ്യത്യനാണ് പാസ്റ്റർ കെ.കെ. ചെറിയാൻ

മാവേലിക്കര വാണിയംപറമ്പിൽ പരേതനായ പാസ്റ്റർ ജി. സമുവേലിന്റെ മകൾ ജയ ചെറിയാനാണ് ഭാര്യ.

മക്കൾ: റേയ്ച്ചൽ, കോശി, എലിസബേത്ത്, സാം, ഏബ്രഹാം, സൂസൻ.

മരുമക്കൾ: പാസ്റ്റർ ബെൻ ജോൺസ്, ഷൈനി, പ്രമോദ്, ഷെറിൻ, ജാൻസി, ജോഷ്.

സംസ്ക്കാരം പിന്നീട് നടത്തപ്പെടും.


വാർത്ത: നിബു വെള്ളവന്താനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക