Image

വാഷിംഗ്ടണിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതകളുടെ പട്ടികയില്‍ 9 ഇന്ത്യന്‍-അമേരിക്കന്‍ സ്ത്രീകള്‍

പി പി ചെറിയാന്‍ Published on 06 October, 2026
വാഷിംഗ്ടണിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതകളുടെ പട്ടികയില്‍ 9 ഇന്ത്യന്‍-അമേരിക്കന്‍ സ്ത്രീകള്‍

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ തലസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള 300 വനിതകളുടെ 2026 ലെ 'വാഷിംഗ്ടണ്‍ മാഗസിന്‍' പട്ടികയില്‍ 9 ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ ഇടംനേടി. രാഷ്ട്രീയം, നിയമം, വ്യവസായം, ജീവകാരുണ്യം, മാധ്യമം എന്നീ രംഗങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന പ്രമുഖരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉഷ വാന്‍സ് (യു.എസ് സെക്കന്‍ഡ് ലേഡി),ഗസല ഹാഷ്മി (വെര്‍ജീനിയ ലഫ്റ്റനന്റ് ഗവര്‍ണര്‍),അരുണ മില്ലര്‍ (മേരിലാന്‍ഡ് ലഫ്റ്റനന്റ് ഗവര്‍ണര്‍),നിയോമി റാവു (ഡി.സി സര്‍ക്യൂട്ട് ജഡ്ജി),ഹര്‍മീത് ധില്ലന്‍ (യു.എസ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍),രാധ മുത്തയ്യ (കാപ്പിറ്റല്‍ ഏരിയ ഫുഡ് ബാങ്ക് മേധാവി),സ്വാതി ശര്‍മ്മ (വോക്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് & പബ്ലീഷ്ഡ്),മോണിക്ക മോദി ദാല്‍വാദി, റീന ബന്‍സാല്‍ തുടങ്ങിയവരും പട്ടികയിലുണ്ട്.

വിവിധ മേഖലകളില്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്നവരെയാണ് വിദഗ്ധരുടെ സഹായത്തോടെ മാഗസിന്‍ തെരഞ്ഞെടുത്തത്. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള വനിതകളെ ഒരുപോലെ അംഗീകരിക്കുന്നതാണ് ഈ പട്ടിക..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക