
പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടപ്പാക്കുന്ന ശരിഅ നിയമം യുഎസിൽ ബാധകമല്ലെന്നു ടെക്സസ് സുപ്രീം കോടതി. ഭാര്യയെ പാക്കിസ്ഥാനിലേക്കു അയച്ചിട്ടു രഹസ്യമായി 'തലാഖ്' ചൊല്ലുകയും മാസം തോറും $50 മാത്രം ജീവനാംശം നൽകാമെന്നു വാഗ്ദാനം നൽകുകയും ചെയ്ത കോടീശ്വരനു തിരിച്ചടിയായി കോടതി വിധി.
ശരിഅ നിയമം അനുസരിച്ചു ഭർത്താവ് 'തലാഖ്, തലാഖ്, തലാഖ്' എന്നു മൂന്നു പ്രാവശ്യം ചൊല്ലിയാൽ വിവാഹമോചനമായി. എന്നാൽ $100 മില്യൺ നിക്ഷേപമുള്ള ടെക്സസ് കോടീശ്വരൻ മുഹമ്മദ് അലി ചൗധുരി ഭാര്യ ഹീരാ അസ്‌ഹറിനെ അങ്ങിനെ തള്ളിയത് അംഗീകരിക്കാൻ ആവില്ലെന്നു ടെക്സസ് കോടതി വ്യക്തമാക്കി.
2008ൽ പാക്കിസ്ഥാനിൽ വച്ചാണ് 28 വയസിൽ ചൗധുരി അന്നു 18 വയസ് മാത്രമുള്ള ഹീരയെ വിവാഹം കഴിച്ചത്. മൂന്നു വയസ് മുതൽ ടെക്സസിൽ ജീവിച്ചു വന്ന ചൗധുരി 2010ൽ ഭാര്യയെയും കൊണ്ടുവന്നു. ഇപ്പോൾ 36 വയസുള്ള ഹീര പറയുന്നത് 18 വർഷമായി താൻ നിരന്തരമായി മാനസികവും ശാരീരികവുമായ പീഢനം അനുഭവിച്ചു വരികയായിരുന്നു എന്നാണ്.
ഇപ്പോൾ 46 വയസുള്ള ചൗധുരി ഭാര്യയുടെ വിസ മാറ്റാൻ എന്നു പറഞ്ഞാണ് 2013ൽ അവരെ തിരിച്ചു നാട്ടിലേക്കു അയച്ചത്. അവർ അവിടെ ആയിരിക്കുമ്പോൾ രഹസ്യമായി ശരിഅ നിയമം അനുസരിച്ചു അയാൾ വിവാഹമോചനം തേടി.
പാക്ക് പൗരന്മാർ ആണെങ്കിലും ഹാരിസ് കൗണ്ടി നിവാസികളാണ് ഇരുവരും എന്നതിനാൽ ഹീര ടെക്സസ് സുപ്രീം കോടതിയെ സമീപിച്ചു.
വിവാഹമോചനത്തെ കുറിച്ച് ചൗധുരി ഭാര്യയോട് പറഞ്ഞിരുന്നില്ല. ഒരു ചെറിയ പാക്ക് പത്രത്തിൽ അയാൾ പരസ്യം കൊടുത്തു. ഹീര അതു കണ്ടതു പോലുമില്ല. അയാൾ ചെയ്ത കാര്യം രണ്ടു വർഷം കഴിഞ്ഞാണ് ഹീര അറിയുന്നത്.
Sharia law not relevant in US, rules Texas Supreme Court