Image

അമേരിക്കൻ വ്യവസായി സുദർശൻ കുമാറിന്റെ സംസ്കാരം ഒക്ടോബർ 6 ചൊവ്വാഴ്ച

Published on 05 October, 2026
അമേരിക്കൻ വ്യവസായി സുദർശൻ കുമാറിന്റെ  സംസ്കാരം ഒക്ടോബർ 6 ചൊവ്വാഴ്ച

ഫിലാഡൽഫിയ: കോതമംഗലം തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശൻ കുമാർ (ഉണ്ണി, 55) അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് 2026 ഒക്ടോബർ 4-ന് കോതമംഗലത്ത് വച്ചായിരുന്നു അന്ത്യം.

കാൽനൂറ്റാണ്ടിലേറെയായി അമേരിക്കയിൽ സ്ഥിരതാമസമായിരുന്ന അദ്ദേഹം അവിടത്തെ സാമൂഹിക, സാംസ്കാരിക, വ്യവസായ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. കാശ്മീർ ഗാർഡൻസ് സൂപ്പർ മാർക്കറ്റ് ഫിലഡൽഫിയ, മഠത്തിൽ എക്സ്പോർട്സ് , മഠത്തിൽ ഫുഡ്സ്, മഠത്തിൽ കേബിൾ വിഷൻ തൃക്കാരിയൂർ എന്നീ പ്രമുഖ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി കഴിഞ്ഞ ഒരുമാസമായി കേരളത്തിൽ എത്തിയിരുന്ന അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി അന്തരിച്ചത്.

പിതാവ് വടക്കേടത്ത് ഭാസ്‌കരൻ കുഞ്ഞി, മാതാവ് തൃക്കാരിയൂർ കിഴക്കേമഠത്തിൽ ആനന്ദവല്ലി കുഞ്ഞമ്മ. ഭാര്യ: ശ്രീജ. മക്കൾ: ശ്രീ ക്കുട്ടൻ, ഗൗരി.

സംസ്കാരം 2026 ഒക്ടോബർ 6 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തൃക്കാരിയൂരിലെ വീട്ടുവളപ്പിൽ നടക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക