
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റിന്റെ 2026–27 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെയും ഗ്രൂപ്പ് ലീഡർമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് ഒക്ടോബർ 4 ഞായറാഴ്ച കുട്ടികളുടെ ദിവ്യബലിക്കുശേഷം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടത്തപ്പെട്ടു. ചടങ്ങിൽ നിലവിലെ സി.എം.എൽ. പ്രസിഡന്റ് ഐസക് മറ്റത്തിൽ പുതിയ ഭാരവാഹികളെയും ഗ്രൂപ്പ് ലീഡർമാരെയും വിശ്വാസിസമൂഹത്തിന് പരിചയപ്പെടുത്തി. സി.എം.എൽ. വാർഷിക പൊതുയോഗത്തെയും കഴിഞ്ഞ പ്രവർത്തനവർഷത്തിലെ തന്റെ അനുഭവങ്ങളെയും കുറിച്ച് അദ്ദേഹം ഹ്രസ്വമായി സംസാരിച്ചു. തുടർന്ന് പുതിയ നേതൃത്വനിരയെ പരിചയപ്പെടുത്തുകയും അവരുടെ പുതിയ ഉത്തരവാദിത്വങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. സി.എം.എൽ. സ്പിരിച്വൽ ഡയറക്ടർ ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ പുതിയ ഭാരവാഹികൾക്കും ഗ്രൂപ്പ് ലീഡർമാർക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പുതിയ നേതൃത്വത്തിന് ആശംസകൾ നേർന്ന അദ്ദേഹം, വിശ്വാസത്തിലും സ്നേഹത്തിലും സേവനമനോഭാവത്തിലും വളർന്ന് സഭയ്ക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന നല്ല നേതാക്കളായി മുന്നേറണമെന്ന് ആഹ്വാനം ചെയ്തു. പുതുതായി ചുമതലയേറ്റ പ്രസിഡന്റ് ഫിലിപ്പ് നെടുംതുരുത്തിൽ പുത്തൻപുരയിൽ ഹ്രസ്വമായ പ്രസംഗത്തിൽ എല്ലാവർക്കും നന്ദി അറിയിക്കുകയും ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെയും കൂട്ടായ്മയോടെയും നിർവഹിക്കാനുള്ള പ്രതിബദ്ധത പങ്കുവെക്കുകയും ചെയ്തു.ചടങ്ങിന്റെ ക്രമീകരണങ്ങളും ഏകോപനവും സി.എം.എൽ. ഡയറക്ടർ ജോജോ ആനാലിലും ബിബി നെടുംതുരുത്തിൽ പുത്തൻപുരയിലും ചേർന്ന് നിർവഹിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഫിലിപ്പ് നെടുംതുരുത്തിൽ പുത്തൻപുരയിൽ, വൈസ് പ്രസിഡന്റ് ഇവ ഇവ പ്ലാത്താനത്ത് ,സെക്രട്ടറി മിലാനിയ പാറേൽ ,ജോയിന്റ് സെക്രട്ടറി ക്രിസ് തട്ടാമറ്റത്തിൽ , ട്രഷറർ ഐസക് പുത്തേത്ത്, ജോയിന്റ് ട്രഷറർ റിയ പരമ്പേട്ട് എന്നിവർ ചുമതലയേറ്റു.
ഗ്രൂപ്പ് നേതൃത്വത്തിലേക്ക് പുതിയ മുഖങ്ങൾ
പന്ത്രണ്ട് സി.എം.എൽ. ഗ്രൂപ്പുകളിലേക്കുള്ള പുതിയ നേതൃത്വവും ചടങ്ങിൽ ചുമതലയേറ്റു. ഗ്രൂപ്പ് ലീഡർമാരായി സെന്റ് മേരീസ് ഗ്രൂപ്പിൽ ജോൺ മാപ്ലെറ്റ്, സെന്റ് തോമസ് ഗ്രൂപ്പിൽ മാത്യു വടക്കേടത്ത്, സെന്റ് സ്റ്റീഫൻ ഗ്രൂപ്പിൽ ജെന്നാ ഇടകരപുത്തൻപുരയിൽ, സെന്റ് മൈക്കിൾ ഗ്രൂപ്പിൽ റയാൻ പറഞ്ഞാട്ട്, സെന്റ് ഫ്രാൻസിസ് ഗ്രൂപ്പിൽ ജോർഡൻ പുത്തൻപുരയിൽ, സെന്റ് ജോൺ വിയാനി ഗ്രൂപ്പിൽ അലക്സ് കൈതമലയിൽ, സെന്റ് ജോൺ പോൾ ഗ്രൂപ്പിൽ സാമുവൽ പള്ളിവീട്ടിൽ, സെന്റ് അൽഫോൻസ ഗ്രൂപ്പിൽ ലാന്റൻ പെരിങ്ങേലിൽ, സെന്റ് പാദ്രേ പിയോ ഗ്രൂപ്പിൽ ഷാർലറ്റ് കൈതക്കാത്തൊട്ടിയിൽ, സെന്റ് ജോസഫ് ഗ്രൂപ്പിൽ നാഥൻ കണിയാംപറമ്പിൽ, സെന്റ് തെരേസ ഗ്രൂപ്പിൽ ആനി അറയ്ക്കപ്പറമ്പിൽ, സെന്റ് മദർ തെരേസ ഗ്രൂപ്പിൽ ജെഫിൻ വാണിയകുന്നേൽ എന്നിവർ ചുമതലയേറ്റു.

അസിസ്റ്റന്റ് ഗ്രൂപ്പ് ലീഡർമാരായി സെന്റ് മേരീസ് ഗ്രൂപ്പിൽ നീൽ വെട്ടിക്കാട്ട്, സെന്റ് തോമസ് ഗ്രൂപ്പിൽ ടെസ്സിയ കൊളാടിയിൽ, സെന്റ് സ്റ്റീഫൻ ഗ്രൂപ്പിൽ ബെഞ്ചമിൻ കറുകപ്പറമ്പിൽ, സെന്റ് മൈക്കിൾ ഗ്രൂപ്പിൽ ഡയാന വല്ലൂർ, സെന്റ് ഫ്രാൻസിസ് ഗ്രൂപ്പിൽ ഷോൺ പണിക്കപ്പറമ്പിൽ, സെന്റ് ജോൺ വിയാനി ഗ്രൂപ്പിൽ നെവിൻ ഒഴുങ്ങാലിൽ, സെന്റ് ജോൺ പോൾ ഗ്രൂപ്പിൽ സെറാ കൊച്ചാംകുന്നേൽ, സെന്റ് അൽഫോൻസ ഗ്രൂപ്പിൽ മാത്യു ഇല്ലിക്കാട്ടിൽ, സെന്റ് പാദ്രേ പിയോ ഗ്രൂപ്പിൽ ജോ പാത്തിക്കൽ, സെന്റ് ജോസഫ് ഗ്രൂപ്പിൽ ബെനിറ്റ കൈതവേലിൽ, സെന്റ് തെരേസ ഗ്രൂപ്പിൽ യുവാൻ പൊളയ്ക്കൽ, സെന്റ് മദർ തെരേസ ഗ്രൂപ്പിൽ ജോനാ മരങ്ങാട്ടിൽ എന്നിവർ ചുമതലയേറ്റു.
വിശ്വാസം, സ്നേഹം, സേവനം, ത്യാഗം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായി കുട്ടികളുടെ ആത്മീയവും വ്യക്തിത്വപരവുമായ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന വേദിയാണ് സി.എം.എൽ. നേതൃത്വത്തിലൂടെ ഉത്തരവാദിത്വബോധവും സേവനമനോഭാവവും വളർത്തിയെടുക്കാനും സഹജീവികളോടുള്ള കരുതലും സ്നേഹവും ജീവിതത്തിന്റെ ഭാഗമാക്കാനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു. പുതിയ ഭാരവാഹികളുടെയും ഗ്രൂപ്പ് നേതാക്കളുടെയും നേതൃത്വത്തിൽ 2026–27 പ്രവർത്തനവർഷം വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സേവനത്തിന്റെയും പുതിയ അനുഭവങ്ങളാൽ സമ്പന്നമാകട്ടെയെന്ന് ഇടവകസമൂഹം ആശംസിച്ചു.