Image

ക്ഷണപത്രം (കവിത : ആൻസി സാജൻ )

Published on 05 October, 2026
ക്ഷണപത്രം  (കവിത : ആൻസി സാജൻ )

 

കല്യാണം പറയാൻ

വന്നപ്പോൾ

ഒന്നും തരാൻ ,

ഒരു

കാപ്പി പോലും ...

പറ്റിയില്ല...

വന്നവർ

പോകാൻ നേരം,

വന്നില്ലേൽ നിന്റെ സ്വന്തം കാര്യങ്ങൾക്ക്

മേലാൽ വരില്ലെന്നു പറഞ്ഞു..

അങ്ങനെ

പറഞ്ഞാലെങ്ങനാ ..?

കല്യാണ 'ആർപ്പോ 'കളിൽ

കണ്ടാലായി

അല്ലേലുമായി..

പിന്നെ

സ്വന്തം കാര്യം,

ഇനി വേറെന്ത്...?

നിങ്ങൾ വന്നാലും

വന്നില്ലേലും

ഞാനവിടെ കിടക്കും

'ചത്ത പോലെ'യല്ല...

അങ്ങനെ തന്നെ ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക