
ന്യൂയോര്‍ക്ക് : അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്ലോബല്‍ അയ്യപ്പസംഗമവും അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞവും ന്യൂയോര്‍ക്കില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10 ശനിയാഴ്ച അയ്യപ്പ സംഗമവും തുടര്‍ന്ന് 11 ഞായര്‍, 12 തിങ്കള്‍ ദിവസങ്ങളില്‍ അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞവും നടക്കും. ജാതി-മത ഭേദമന്യേ എല്ലാ ഭക്തജനങ്ങളെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
ഒക്ടോബര്‍ 10ന് രാവിലെ 8 മണിക്ക് ശ്രീ വല്ലഭ മഹാഗണപതി ക്ഷേത്രത്തില്‍ നടക്കുന്ന മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് 26 North Tyson Center-ല്‍ നടക്കുന്ന ഗ്ലോബല്‍ അയ്യപ്പസംഗമം തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും.
യജ്ഞാചാര്യന്‍ ഡോ. മണ്ണടി ഹരി, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് ചെയര്‍മാന്‍ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, കവിയും സാഹിത്യകാരനുമായ ഡോ. സുകുമാര്‍ കാനഡ, ആദ്ധ്യാത്മികാചാര്യന്‍ ബാലകൃഷ്ണന്‍ നായര്‍, ശങ്കര അദ്വൈതാശ്രമം ഫോര്‍ ഗ്ലോബല്‍ എന്‍ലൈറ്റന്‍മെന്റ് പ്രസിഡന്റ് രാജീവ് ഭാസ്‌കര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
കെ.എച്ച്.എന്‍.എ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍ (ടാമ്പ), കെ.എച്ച്.എന്‍.എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വനജ നായര്‍, മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹന്‍, മന്ത്ര അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെയാര്‍കെ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
അയ്യപ്പ സേവാസംഘം പ്രസിഡന്റ് ഗോപിനാഥ കുറുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളെ ഏകോപിപ്പിച്ചാണ് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിരിക്കുന്നത്. എന്‍ബിഎ പ്രസിഡന്റ് ജനാര്‍ദ്ദനന്‍ തോപ്പില്‍, എസ്എന്‍എ പ്രസിഡന്റ് സജി കമലാസനന്‍, മഹിമ പ്രസിഡന്റ് രഞ്ജിത്ത് നായര്‍, എച്ച്കെഎസ് കോഓര്‍ഡിനേറ്റര്‍ ഡോ. മധു പിള്ള, എസ്എജിഇ പ്രസിഡന്റ് രാജീവ് ഭാസ്‌കര്‍, എന്‍എസ്എസ് ഓഫ് ഹഡ്‌സണ്‍ വാലി പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍, ന്യൂയോര്‍ക്കിലെ കെഎച്ച്എന്‍എ, മന്ത്ര സംഘടനകളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംഘാടനത്തില്‍ പങ്കാളികളാകും.

ഔദ്യോഗിക സമ്മേളനത്തിനു ശേഷം പ്രശസ്ത ഗായകന്‍ ശബരീനാഥിന്റെ നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായ അയ്യപ്പഭജന അരങ്ങേറും. ഭജന ഏകോപിപ്പിക്കുന്നത് നരേന്ദ്രന്‍ നായര്‍ (ഹരി, ന്യൂജെഴ്‌സി) ആണ്.
തുടര്‍ന്ന് യജ്ഞാചാര്യന്‍ ഡോ. മണ്ണടി ഹരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആചാരവിധിപ്രകാരമുള്ള ദീപാരാധനയും പൂജാചടങ്ങുകളും നടക്കും. യജ്ഞാചാര്യന്‍ തയ്യാറാക്കിയ 108 ശരണം വിളികള്‍ ഭക്തര്‍ ഒരുമിച്ച് ഏറ്റു ചൊല്ലും. ഹരിവരാസനം ആലപിച്ചുകൊണ്ടായിരിക്കും ഈ ഘട്ടത്തിലെ ചടങ്ങുകള്‍ക്ക് സമാപനം കുറിക്കുക.
അയ്യപ്പസംഗമത്തിലെ ശ്രദ്ധേയമായ പരിപാടികളിലൊന്നായി വൈകീട്ട് 6 മുതല്‍ 6.30 വരെ 108 ശരണം വിളി നടക്കും. ഇതേ സമയത്ത് അമേരിക്കയിലെയും കാനഡയിലെയും വിവിധ അയ്യപ്പ ക്ഷേത്ര സന്നിധികളിലും ഒരേ 108 ശരണം വിളികള്‍ മുഴങ്ങുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
തുടര്‍ന്ന് വിവിധ കലാപരിപാടികള്‍, പ്രസാദവിതരണം, അന്നദാനം എന്നിവ നടക്കും. രാത്രി 8 മണിയോടെ ഗ്ലോബല്‍ അയ്യപ്പസംഗമത്തിന്റെ ആദ്യദിന പരിപാടികള്‍ സമാപിക്കും.
11, 12 തീയതികളില്‍ അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞം
ഒക്ടോബര്‍ 11 ഞായറാഴ്ച രാവിലെ 9 മണിക്ക് ആചാര്യവരണത്തോടെ എന്‍ബിഎ സെന്ററില്‍ (240-17 Braddock Ave, Bellerose, NY 11426) അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞത്തിന് തുടക്കമാകും. ഒക്ടോബര്‍ 12 തിങ്കളാഴ്ചയും രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ യജ്ഞപരിപാടികള്‍ തുടരും.
യജ്ഞശാലയില്‍ യജ്ഞാചാര്യന്‍ ഡോ. മണ്ണടി ഹരിയോടൊപ്പം യജ്ഞപൗരാണികരായി ജയപ്രകാശ് നായര്‍, ബാലകൃഷ്ണന്‍ നായര്‍, രാധാമണി നായര്‍, സുശീലാമ്മ പിള്ള, പ്രസന്ന ബാബു, സുപ്രഭാ നായര്‍, രത്‌നമ്മ നായര്‍ എന്നിവര്‍ പാരായണത്തില്‍ പങ്കെടുക്കും.
എന്‍ബിഎ വുമണ്‍സ് ഫോറം, സീതാ ഗ്രൂപ്പ് എന്നിവയില്‍ നിന്നുള്ള അംഗങ്ങളും പാരായണത്തില്‍ പങ്കുചേരും. രാധാമണി നായര്‍, രാജേശ്വരി രാജഗോപാല്‍ എന്നിവര്‍ ഇതിന്റെ ഏകോപനം നിര്‍വഹിക്കും.
രണ്ടു ദിവസവും ജ്ഞാനയജ്ഞത്തിനു ശേഷം ഭജന, ആരതി, പ്രസാദവിതരണം, അന്നദാനം തുടങ്ങിയ ഭക്തിനിര്‍ഭരമായ ചടങ്ങുകളും നടക്കും.
അമേരിക്കയിലെയും കാനഡയിലെയും അയ്യപ്പഭക്തരെ ഒരേ ആത്മീയവേദിയില്‍ കൂട്ടിയിണക്കുന്നതിനൊപ്പം അയ്യപ്പഭക്തിയുടെ സന്ദേശവും ആദ്ധ്യാത്മിക അറിവും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്ലോബല്‍ അയ്യപ്പസംഗമവും ജ്ഞാനയജ്ഞവും സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ലോകാ സമസ്താ സുഖിനോ ഭവന്തുഃ
ലോകസമാധാനാര്‍ത്ഥം ഇദം മമഃ
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് (845) 548-3938
സെക്രട്ടറി രഘുവരന്‍ നായര്‍ (917) 691-6622
ട്രഷറര്‍ രാജഗോപാല്‍ കുന്നപ്പള്ളില്‍ (917) 444-0466
ബോര്‍ഡ് അംഗങ്ങള്‍:
രാജു നാണു (718) 908-5192
വനജ നായര്‍ (516) 993-1599
ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി (516)395-1853
സഹൃദയന്‍ പണിക്കര്‍ (631)839-1429
മഹാദേവ ശര്‍മ്മ (718) 288-2209
രഞ്ജിത്ത് പിള്ള (732) 429-3679
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍