
അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾക്ക് അനുഗ്രഹീത സംഗമ അവസരം ഒരുക്കുന്നു!
ഓസ്റ്റിൻ, ടെക്സസ്: ദൈവം നൽകിയ ജീവിതലക്ഷ്യം തിരിച്ചറിയാനും, പ്രാർത്ഥിക്കാനും യുവജനങ്ങളെ സഹായിക്കുന്ന മൂന്ന് ദിവസത്തെ പ്രത്യേക “RESTORED – Stay in Youth Retreat” ഓസ്റ്റിനിലെ PDM Renewal Center-ൽ സംഘടിപ്പിക്കുന്നു.
2026 ഒക്ടോബർ 16, 17, 18 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി നടക്കുന്ന ഈ യുവജന റിട്രീറ്റ് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 15 വയസ്സിന് മുകളിലുള്ള യുവജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന വലിയ ആത്മീയ സംഗമമായിരിക്കും.
“RESTORED” —
തകർച്ചയിൽ നിന്ന് പുതുപുത്തൻ ജീവിതത്തിലേക്ക് -
യുവത്വം ജീവിതത്തിലെ ഏറ്റവും നിർണായകമായ കാലഘട്ടമാണ്. പഠനം, ജോലി, ബന്ധങ്ങൾ, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ, വ്യക്തിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ തുടങ്ങി നിരവധി വെല്ലുവിളികൾ യുവജനങ്ങൾ ഇന്ന് നേരിടുന്നു.
“ഞാൻ ആരാണ്?”
“എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താണ്?”
“യഥാർത്ഥ സ്വാതന്ത്ര്യം എവിടെയാണ്?”
“ദൈവത്തിന് എന്റെ ജീവിതത്തിൽ എന്താണ് പദ്ധതി?”

എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് വിശ്വാസത്തിന്റെ വെളിച്ചത്തിൽ ഉത്തരം കണ്ടെത്താൻ യുവജനങ്ങളെ സഹായിക്കുക എന്നതാണ് RESTORED റിട്രീറ്റിന്റെ പ്രധാന ലക്ഷ്യം.
Identity | Freedom | Purpose | Jesus — ഈ നാല് ശക്തമായ ആശയങ്ങളിലൂടെ യുവജനങ്ങളെ യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തിലേക്ക് നയിക്കുന്ന രീതിയിലാണ് റിട്രീറ്റ് ഒരുക്കിയിരിക്കുന്നത്.
പ്രമുഖ ആത്മീയ ശുശ്രൂഷകരുടെ നേതൃത്വത്തിൽ
യുവജനങ്ങളോട് സംവദിക്കാനും അവരുടെ ജീവിതത്തിലെ യഥാർത്ഥ പ്രശ്നങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ സമീപിക്കാനും കഴിവുള്ള പ്രമുഖ ആത്മീയ ശുശ്രൂഷകരും യുവജന പ്രഭാഷകരും മൂന്ന് ദിവസത്തെ റിട്രീറ്റിൽ ക്ലാസുകൾക്കും പ്രാർത്ഥനാശുശ്രൂഷകൾക്കും നേതൃത്വം നൽകും.
Rev. Fr. Xavier Khan Vattayil PDM, യുവജനങ്ങൾക്കിടയിൽ ശക്തമായ ആത്മീയ സ്വാധീനം ചെലുത്തുന്ന പ്രശസ്ത വചനപ്രഘോഷകനും ശുശ്രൂഷകനുമാണ് റിട്രീറ്റിന് നേതൃത്വം നൽകുന്നത്.
അദ്ദേഹത്തോടൊപ്പം യുവജന ധ്യാനങ്ങളെലൂടെ യുവാക്കളുടെ ഹൃദയം കവർന്ന പ്രശസ്ഥ ധ്യാനഗുരു ശ്രീമതി Ainisha Philip, Br. Babu Vithayathil എന്നിവരും യുവജനങ്ങൾക്കായി പ്രത്യേക ക്ലാസുകളും ആത്മീയ പങ്കുവെപ്പുകളും ശുശ്രൂഷകളും നടത്തും.
ദൈവവചനത്തിലൂടെ ജീവിതത്തെ തിരിച്ചറിയാനും, പ്രാർത്ഥനയിലൂടെ ദൈവസാന്നിധ്യം അനുഭവിക്കാനും, വ്യക്തിപരമായ പ്രതിസന്ധികളെ അതിജീവിക്കാനും, യേശുവിൽ ഉറച്ച വിശ്വാസജീവിതം കെട്ടിപ്പടുക്കാനും യുവജനങ്ങൾക്ക് ഈ ദിവസങ്ങൾ വലിയൊരു അവസരമാകും.
മൂന്ന് ദിവസം — ജീവിതത്തിന് ഒരു പുതിയ തുടക്കം
വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന റിട്രീറ്റ് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സമാപിക്കും. മൂന്ന് ദിവസവും യുവജനങ്ങൾക്ക് ആത്മീയ ക്ലാസുകൾ, പ്രാർത്ഥന, ആരാധന, വ്യക്തിപരമായ ആത്മീയ നവീകരണം, സൗഹൃദം, പങ്കുവെപ്പ് തുടങ്ങിയവയ്ക്കുള്ള അവസരങ്ങൾ ഉണ്ടായിരിക്കും.
“Come to me, all who are weary and burdened, and I will give you rest.” — Matthew 11:28

വിഷമിച്ചരിക്കുന്നവർക്ക് ആശ്വാസവും, ആശയക്കുഴപ്പത്തിലായിരിക്കുന്നവർക്ക് ദിശയും, പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് പ്രത്യാശയും, ജീവിതലക്ഷ്യം അന്വേഷിക്കുന്നവർക്ക് ദൈവവിളിയുടെ തിരിച്ചറിവും നൽകുന്ന ഒരു അനുഭവമായി ഈ റിട്രീറ്റ് മാറട്ടെയെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
യുവജനങ്ങളോടൊപ്പം മാതാപിതാക്കൾക്കും പ്രത്യേക അവസരം
യുവജനങ്ങളോടൊപ്പം എത്തുന്ന മാതാപിതാക്കൾക്കായി മലയാളത്തിൽ പ്രത്യേക സെഷനും ഒരുക്കിയിട്ടുണ്ട്. അതുവഴി യുവജനങ്ങളുടെ വിശ്വാസജീവിതത്തെയും കുടുംബബന്ധങ്ങളെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും പിന്തുണയ്ക്കാനും മാതാപിതാക്കൾക്കും അവസരം ലഭിക്കും.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളി യുവജനങ്ങളെയും മറ്റ് യുവജനങ്ങളെയും ഈ പ്രത്യേക ആത്മീയ സംഗമത്തിലേക്ക് PDM Renewal Center സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ടെക്സസിൽ മാത്രം ഒതുങ്ങാതെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവജനങ്ങൾ ഒരുമിച്ച് ചേരുന്ന ഒരു വലിയ ആത്മീയ കുടുംബസംഗമമായി RESTORED മാറും
നിങ്ങളുടെ മക്കളെയും സുഹൃത്തുക്കളെയും ഈ റിട്രീറ്റിലേക്ക് ക്ഷണിക്കൂ. മൂന്ന് ദിവസങ്ങൾ മാറ്റിവെക്കുന്നത് അവരുടെ ജീവിതത്തിൽ വർഷങ്ങളോളം നിലനിൽക്കുന്ന ഒരു ആത്മീയ മാറ്റത്തിന് തുടക്കമാകാം
RESTORED – STAY IN YOUTH RETREAT
📅 ഒക്ടോബർ 16, 17, 18, 2026
വെള്ളി – ഞായർ
🕔 ആരംഭം: വെള്ളിയാഴ്ച വൈകുന്നേരം 5:00 PM
🕒 സമാപനം: ഞായറാഴ്ച വൈകുന്നേരം 3:00 PM
📍 PDM Renewal Center
8701 Burleson Manor Rd,
Manor, TX 78653
👥 Age: 15+
🌐 Registration: pdmaustin.org/retreats
📞 Contact:
(408) 643-4988
(832) 758-1080
(425) 443-2640
(614) 598-5138
“നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ കഴിയുന്ന ഒരു കൂടിക്കാഴ്ച — യേശുവിനോടൊപ്പം!”
യുവജനങ്ങളേ, ഈ അവസരം നഷ്ടപ്പെടുത്തരുത്.
വരൂ… കേൾക്കൂ… പ്രാർത്ഥിക്കൂ… അനുഭവിക്കൂ…
യേശുവിൽ പുതുക്കപ്പെട്ട ഒരു ജീവിതവുമായി മടങ്ങിപ്പോകൂ.
RESTORED — Identity. Freedom. Purpose. Jesus. 🙏