Image

വയലാര്‍ അവാര്‍ഡ് ആർ രാജശ്രീക്ക്; അംഗീകാരം 'ആത്രേയകം' നോവലിന്

Published on 04 October, 2026
വയലാര്‍ അവാര്‍ഡ് ആർ രാജശ്രീക്ക്; അംഗീകാരം 'ആത്രേയകം' നോവലിന്

തിരുവനന്തപുരം : അൻപതാമത് വയലാർ സാഹിത്യ പുരസ്കാരം എഴുത്തുകാരി ആർ രാജശ്രീക്ക്. 'ആത്രേയകം' എന്ന നോവലിനാണ് അവാർഡ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലെ എക്സിക്യൂട്ടീവ് ലോഞ്ചിൽ നടന്ന വാർത്താസമ്മേളനത്തിലാണ് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ പുരസ്കാരത്തിനർഹമായ കൃതി പ്രഖ്യാപിച്ചത്. ഈ മാസം 27 ന് മുഖ്യമന്ത്രി അവാർഡ് നൽകും. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്.

 അഞ്ച് വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച മൂല്യ കൃതികളിൽ നിന്നും മലയാള സാഹിത്യ ലോകത്തെ വിവിധ മേഖലയിലെ പ്രമുഖരുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന മൂന്ന് ഘട്ട വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് വയലാർ സാഹിത്യ അവാർഡിന് അർഹമായ കൃതി തെരഞ്ഞെടുക്കുന്നത്. 

കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് സ്വദേശിനിയായ ആര്‍ രാജശ്രീ നിലവില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജ് മലയാളം വിഭാഗത്തില്‍ അധ്യാപികയാണ്. 'കല്യാണിയെന്നും ദാക്ഷായിണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലിലൂടെയാണ് അവര്‍ സാഹിത്യരംഗത്ത് പ്രശസ്തയായത്. ഈ കൃതിക്ക് 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. 'നായികാ നിര്‍മിതി', 'വഴിയും പൊരുളും', 'അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ട്രീയവും', 'കൃഷ്ണനുവേണ്ടിയുണ്ടായ പെണ്ണുങ്ങള്‍' എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക