Image

പ്രവർത്തന മികവിന്റെ പുതിയ അധ്യായവുമായി ഫൊക്കാന റീജിയൻ-3; ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു

റോയ് ആന്റണി ( ഫൊക്കാന മീഡിയ ടീം ) Published on 04 October, 2026
പ്രവർത്തന മികവിന്റെ പുതിയ അധ്യായവുമായി ഫൊക്കാന റീജിയൻ-3; ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു

സാമൂഹിക-യുവജന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി 2026–28 കർമ്മപദ്ധതികൾ

ന്യൂയോർക്ക്: ഫൊക്കാന അപ്സ്റ്റേറ്റ് റീജിയൻ ത്രീയുടെ പ്രവർത്തനോദ്ഘാടനം റോക്ക്ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ചേർന്ന പൊതു സമ്മേളനത്തിൽവച്ച് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് നിർവഹിച്ചു. ഫൊക്കാന ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന നേതാക്കൾ, വിവിധ അംഗസംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഫൊക്കാനയുടെ പുതിയ ഭരണസമിതി സെപ്റ്റംബർ 20ന് ഔദ്യോഗികമായി ചുമതലയേറ്റതിന് പിന്നാലെയാണ് റീജിയൻ ത്രീയുടെ പ്രവർത്തനോദ്ഘാടനം നടന്നത്.

പത്ത് അംഗസംഘടനകളുള്ള കരുത്തുറ്റ റീജിയനാണ് ന്യൂയോർക്ക് അപ്സ്റ്റേറ്റ് റീജിയൻ ത്രീയെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ഉത്തമ മാതൃകയായി പ്രവർത്തിക്കുന്ന റീജിയൻ ത്രീ, ഇത്തവണയും റീജണൽ വൈസ് പ്രസിഡന്റിനെ എതിരില്ലാതെയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫൊക്കാനയുടെ ചരിത്രത്തിലെ നിർണായകമായ പല വഴിത്തിരിവുകളിലും ശക്തമായ നേതൃത്വവും സജീവമായ പ്രവർത്തനങ്ങളും കാഴ്ചവെച്ച റീജിയനാണ് അപ്സ്റ്റേറ്റ് റീജിയൻ ത്രീയെന്ന് പ്രസിഡന്റ് അനുസ്മരിച്ചു. റീജിയന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഫൊക്കാനയുടെ പുതിയ ഭരണസമിതിയുടെ ഭാഗത്തുനിന്ന് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വർഷംഒരു മിനി ഫൊക്കാന കൺവെൻഷൻ എന്നപോലെ റീജിയന്റെ പ്രവർത്തനോദ്ഘാടനവും കൺവെൻഷനും നടത്തുന്നതിനു സഹായവും പിന്തുണയും നൽകിയ എല്ലാവർക്കും മുൻ റീജണൽ വൈസ് പ്രസിഡന്റും നിലവിലെ ഫൊക്കാന ട്രഷററുമായ ആന്റോ വർക്കി നന്ദി അറിയിച്ചു. തുടർന്നും റീജിയന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

റീജണൽ വൈസ് പ്രസിഡന്റ് അഭിലാഷ് പുളിക്കത്തോടി സ്വാഗതം ആശംസിച്ചു. റീജിയൻ ത്രീ 2026–28 കാലയളവിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളും പ്രവർത്തന നിർദേശങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.

റീജിയൻ സെക്രട്ടറി റോയ് ആന്റണി, ട്രഷറർ നോഹാ ജോർജ്, ജോയിന്റ് സെക്രട്ടറി സുനിൽ എണ്ണശ്ശേരിൽ, ജോയിന്റ് ട്രഷറർ ജെയിംസ് ഇളമ്പുരയിടത്തിൽ , ഇവന്റ് കോ-ഓർഡിനേറ്റർ ലിജോ ജോൺ, യൂത്ത് കോ-ഓർഡിനേറ്റർ അരുൺ ജോയ്, വിമൻസ് ഫോറം ചെയർ അഞ്ജന പ്രദീപ്, വിമൻസ് ഫോറം സെക്രട്ടറി സ്റ്റഫി സെബാസ്റ്റ്യൻ എന്നിവർ വിവിധ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു.

ഫൊക്കാനയുടെ പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റ ഉടൻ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ റീജിയൻ ത്രീക്ക് കഴിഞ്ഞത് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി സന്തോഷ് നായർ ആശംസിച്ചു. സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും യുവജന വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് റീജിയൻ ത്രീയെ ഫൊക്കാനയുടെ കരുത്തുറ്റ റീജിയനായി തുടർന്നും മുന്നോട്ടുകൊണ്ടുപോകുമെന്ന് റീജണൽ സെക്രട്ടറി റോയ് ആന്റണി അറിയിച്ചു. റീജിയന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

അംഗസംഘടനകളുടെ പ്രസിഡന്റുമാരായ അനീഷ് കണ്ണമ്പുറത്ത്, അലക്സ് ജി. മുണ്ടയ്ക്കൽ, ബാബുരാജ് പിള്ള, അനീഷ് വർഗീസ് , ആൽഫ്രഡ് തോമസ്, സുനിൽ എണ്ണശ്ശേരിൽ, പോൾ ബ്ലിസ്, ഇട്ടൂപ്പ് ദേവസി, വിശ്വനാഥൻ കുഞ്ഞുപിള്ള , ജിജി കുര്യൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

മുതിർന്ന നേതാക്കളായ പോൾ കറുകപ്പള്ളി, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ടെറൻസൺ തോമസ്, ജോയി ഇട്ടൻ, മുൻ പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, മുൻ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, മുൻ ട്രഷറർ ജോയി ചാക്കപ്പൻ, ജോർജ്കുട്ടി ഉമ്മൻ, ജോർജ്കുട്ടി , മത്തായി ചാക്കോ, സജി പോത്തൻ, ഷീലാ ജോസഫ്, ജിയോം വർഗീസ്, ഫൊക്കാന പി. ആർ. ഒ . ജിജി ടോം തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ നായർ, ജോൺ തോമസ്, മാത്യു ജോസഫ്, മണികണ്ഠൻ, പത്മനാഭൻ, അജി കളിക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. റീജിയണൽ സെക്രട്ടറി റോയ് ആന്റണി ഏവർക്കും നന്ദി അർപ്പിച്ചു .

സ്വാസ്തിക സ്കൂൾ ഓഫ് ഡാൻസിലെ കലാകാരികളുടെ നൃത്താവിഷ്കാരങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. വിവിധ കലാപരിപാടികളോടെയാണ് സമ്മേളനം സമാപിച്ചത്.

റോയ് ആന്റണി ( ഫൊക്കാന മീഡിയ ടീം )

പ്രവർത്തന മികവിന്റെ പുതിയ അധ്യായവുമായി ഫൊക്കാന റീജിയൻ-3; ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു
പ്രവർത്തന മികവിന്റെ പുതിയ അധ്യായവുമായി ഫൊക്കാന റീജിയൻ-3; ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു
പ്രവർത്തന മികവിന്റെ പുതിയ അധ്യായവുമായി ഫൊക്കാന റീജിയൻ-3; ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക