Image

കേരള നർമ്മവേദി യുഎസ്എ അവതരിപ്പിക്കുന്ന 'ചിരിയോ ചിരി പൊട്ടിച്ചിരി' ഒക്ടോബർ 10 ന്‌

എ.സി.ജോർജ് Published on 04 October, 2026
കേരള നർമ്മവേദി യുഎസ്എ അവതരിപ്പിക്കുന്ന 'ചിരിയോ ചിരി പൊട്ടിച്ചിരി' ഒക്ടോബർ 10 ന്‌

ഹൂസ്റ്റൻ : കേരള നർമ്മവേദി യുഎസ് യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10, ശനി വൈകുന്നേരം 3:45 PM നു ഹുസ്റ്റണിലെ മിസോറി സിറ്റിയിലുള്ള അപ്‌നാ ബസാർ ഹാളിൽ "ചിരിയോചിരി പൊട്ടിച്ചിരി" എന്ന പേരിൽ സംഘടിപ്പിക്കുന്ന ചിരി അരങ്ങിലേക്ക് താല്പര്യമുള്ള എല്ലാവരെയും കേരള നർമ്മവേദി യുഎസ് യുടെ പ്രവർത്തകർ സഹർഷം സ്വാഗതം ചെയ്യുന്നു. 

വിവിധ വേദികളിൽ അനേകം ചിരി അരങ്ങുകൾ നയിച്ചിട്ടുള്ള നർമ്മസാഹിത്യകാരൻ ശ്രീ രാജു മൈലപ്രയും ഈ ചിരിയരങ്ങിൽ സംബന്ധിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. അതിനും പുറമേ നർമ്മവേദിയുടെ ചിരിയരങ്ങിൽ പങ്കെടുക്കുന്ന ഏവർക്കും സ്വതന്ത്രമായി സമയം അനുവദിക്കുന്നത് അനുസരിച്ച് നിർദോഷമായ ഫലിതങ്ങൾ പറയാനും അവതരിപ്പിക്കാനും അവസരം ഉണ്ടായിരിക്കും.

 അതിനുള്ള തയ്യാറെടുപ്പിൽ വരിക. ഫലിക്കുന്ന ഫലിതങ്ങളോ ചീറ്റി പോകുന്ന ഫലിതങ്ങളോ പറയാം. സാധാരണ വെടിക്കെട്ടിൽ പോലും കുറച്ച് പടക്കങ്ങളും അമിട്ടും ചീറ്റി പോകാറുണ്ടല്ലോ. വലിയ പാട്ടുകളും നൃത്തങ്ങളും ഒഴിവാക്കുന്നത് നന്നായിരിക്കും. കാരണം അതിനുള്ള സൗകര്യം ഈ പരിപാടിയിൽ ഇല്ല എന്നുള്ളതാണ്. അധികം ഭാരവാഹികളോ പ്രോട്ടോ കോളുകളോ ഇല്ലാത്ത കേരള നർമ്മവേദി യുഎസ്എ എന്ന ഈ സന്നദ്ധ വേദിയുടെ പ്രവർത്തനങ്ങളും പരിപാടികളും തികച്ചും ജനകീയമായിരിക്കും.

Date & Time: ഒക്ടോബർ 10, ശനി വൈകുന്നേരം 3:45 PM 
Place: അപ്‌നാ ബസാർ ഹാൾ- Apna Bazar Hall 
2437 FM 1092 Road,  Missouri City, TX 77459

കൂടുതൽ വിവരങ്ങൾക്ക്: എ.സി.ജോർജ്:832 703 5700, 
തോമസ് ഒലിയാൻകുന്നേൽ:713 679 9950,  ജോസഫ് തച്ചാറ:832 868 4004

 

Join WhatsApp News
വേറിട്ട മത്തായി 2026-10-04 05:46:15
വാർത്തയിൽ നിന്ന് മനസ്സിലാക്കുന്നത് അവിടെ വരുന്നവർക്ക് പോലും ഒരു അല്പം തമാശ പറയാൻ അവസരം കിട്ടുമെന്നാണ്. അതിനാൽ സാധാരണക്കാരനായ ഞാനും വരുന്നുണ്ട്. ഒരു ചെറിയ തമാശ പറയാൻ എനിക്ക് ഒരു മിനിറ്റ് തന്നാൽ മതി. വലിയ വലിയ സമാജങ്ങളുടെ സംഘടനകളുടെ പരിപാടിക്ക് ചെന്നാൽ ഭാരവാഹികളുടെ വായിട്ടടി, മലയാളി mayors, elected officers, പള്ളിയിലച്ചന്മാർ തിരുമേനിമാർ, സ്പോൺസർ മുതലാളിമാർ എല്ലാവരും വേദിയിൽ കയറി തിരി തെളിയിക്കും, പരസ്പരം ചൊറിഞ്ഞു പൊക്കിയും സംസാരിക്കും. പൊന്നാടകൾ ചാർത്തും. ഇവരൊക്കെത്തന്നെ മുന്നിൽ കയറി കുത്തിയിരിക്കുകയും ചെയ്യും. സാധാരണക്കാർ സാധാ ടിക്കറ്റ് എടുക്കുന്നവർക്ക് ഒന്നും കാണാനോ കേൾക്കാനോ പറ്റാത്ത അവസ്ഥ. പിന്നെ സ്ഥിരം ഡാൻസ് കാർ സ്ഥിരം പാട്ടുകാർ ആകപ്പാടെ അലമ്പ് പരിപാടി. എന്നാൽ ഇതിലെ വാർത്ത വായിച്ചിട്ട്, ഒരുതരം സിമ്പിൾ humble സാധാരണക്കാർക്ക് വേണ്ടിയുള്ള ജനകീയ പരിപാടി ആണെന്ന് തോന്നുന്നു. പിന്നെ അതിൻറെ ചെലവിനായി ആരെങ്കിലും ഒക്കെ വളരെ ചെറിയ തുക തന്നാൽ അത് സംഘാടകർ ചെലവിലേക്കായി മാത്രം ഉപയോഗിക്കാം എന്ന് തോന്നുന്നു. എന്നാൽ ആരെങ്കിലും വലിയ തുക തന്നാൽ അത് മേടിക്കാതിരിക്കണം അല്ലെങ്കിൽ തിരിച്ചു കൊടുക്കണം. അതായിരിക്കും നല്ലത് എന്ന് തോന്നുന്നു. ഇത്തരം സിമ്പിൾ പരിപാടികൾ മലയാളികൾ അനുകരിക്കണം എല്ലാ സിറ്റികളിൽ നടത്തണം. ആരെയും പിടിച്ചു പൊക്കി ദൈവം ആക്കാതെ ഇരിക്കാനും ശ്രമിക്കണം.
Observer 2026-10-04 18:29:31
വാർത്ത കണ്ടിട്ട് ഒരു ചെറിയ പരിപാടി ആണെന്ന് തോന്നുന്നു. എങ്കിലും ഒരു പുതുമയുണ്ട്. ഭാരവാഹികളോ പ്രോട്ടോക്കോളോ ഇല്ലാത്തതു കൊണ്ട് പങ്കെടുക്കുന്ന ആർക്കും ചെറിയ തമാശകൾ അവതരിപ്പിക്കാം. വീട്ടിലെ കോമഡികൾ നിർഭയം അവതരിപ്പിക്കുവാൻ പറ്റിയ ഒരു അവസരം. ഭാര്യക്ക് ഭർത്താവിനെയോ, ഭർത്താവിന് ഭാര്യയ്‌യോ ഒന്ന് ട്രോളാം. (At your own risk). ഇതുവരെ ആരും 3:45 നു പരിപാടി വെച്ചിട്ടില്ല. ഇന്ത്യൻ സമയം നാലിന് തുങ്ങാനായിരിക്കാം. സമയം അതായതു കൊണ്ട് ഒരു കട്ടനും കടിയും പ്രതീക്ഷിക്കാം. കൂടുതൽ വേണ്ടവർക്ക് നമ്മുടെ സ്വന്തം 'അപ്ന ബസാറിൽ' കയറാം. 'അങ്കവും കാണാം താളിയും പറിക്കാം.' മൈലപ്ര സാറിൻ്റെ സാന്നിദ്ധ്യം ഒരു പ്ലസ് പോയെൻറ് ആണ്. പുതിയ ഒരു കൺസെപ്റ്റിൽ പരിപാടി നടത്തുന്ന എ.സി. ജോർജ് സാറിനും മറ്റു ഭാരവാഹികൾക്കും അഭിനന്ദങ്ങൾ. മുൻപ് ഒരാൾ എഴുതിയത് പോലെ ഇതുപോലെയുള്ള പരിപാടികൾ മറ്റുള്ളവർക്കും പരീക്ഷിക്കാം.
നിരീക്ഷകൻ 2026-10-04 20:26:34
അമേരിക്കയിലെ വമ്പൻ പ്രസ്ഥാനങ്ങൾക്ക് ഒരുകാലത്ത് വഴികാട്ടികൾ ആയിരുന്നത് ഇത്തരം പരിപാടികളും പ്രസ്ഥാനങ്ങളും ആയിരുന്നു. ഇവരെയൊക്കെ അനുകരിച്ചും കോപ്പിയടിച്ചും പിൽക്കാലത്ത് വമ്പൻ കാശുള്ള പ്രസ്ഥാനങ്ങളും സംഘടനകളും വന്നു. ഈ വമ്പന്മാരുടെ ശൈലി തന്നെ അല്പാല്പം പിന്നീട് മാറി. അത് പിന്നെ പണക്കാരെയും, സ്പോൺസർ ചെയ്യുന്നവരെയും, നാട്ടിൽ നിന്നെ എത്തുന്ന പ്രമുഖരെയും, മലയാളി elected ഓഫീസേഴ്സിനെയും, മതപുരോഹിതരെയും മേധാവികളെയും എപ്പോഴും പൊക്കുന്നത്, ഭയങ്കര ജാഥ ചെണ്ട അടി, അങ്ങനെ ഒരു കൂട്ടം വമ്പൻമാരുടെ മാത്രം പ്രസ്ഥാനങ്ങൾ ആയി മാറി, സാധാരണക്കാർക്ക് ഒരു പരിഗണനയും കിട്ടാത്ത തരത്തിലായി. എന്നാൽ വേറിട്ട പാതയിലൂടെ, സഞ്ചരിക്കുന്ന, വളരെ സീനിയേഴ്സ് ആയ ഇവരുടെ പ്രവർത്തനങ്ങൾ അന്നും ഇന്നും വേറിട്ട തന്നെ നിൽക്കുന്നു. ഇതാ ഇവിടെ നോക്കുക. യവർ പൊക്കുന്നത്, നാട്ടിൽ നിന്ന് എത്തുന്ന എഴുത്തുകാരെയും, നാട്ടിലെ പ്രമുഖരെയും മാത്രമല്ല, നിങ്ങളുടെ ഇവിടത്തെ ചുറ്റും കാണുന്ന സാധാരണക്കാരെയാണ്സാ,ധാരണക്കാർക്ക്, അമേരിക്കൻ മലയാളികൾക്ക് അവസരങ്ങൾ കൊടുക്കുകയാണ്. ഇനി അല്പം തമാശ കൂടെ പറയട്ടെ. അവിടെ hall . അകത്ത് കള്ള് വിതരണം ഇല്ല എന്ന് അറിയാം. എന്നാലും പുറത്തുപോയി കാറിന്റെ ഡിക്കിയിൽ നിന്ന്, ലഹരി മോന്തിയിട്ട്, തമാശ രൂപത്തിൽ പിച്ചും പേയും പറയാൻ സാധ്യതയുണ്ട്. അതിനാൽ നാട്ടിലെ രമേശ് ചെന്നിത്തലയുടെ " operation Thupan" ഇവിടെയും നടപ്പാക്കിയാൽ നന്നായിരിക്കും. . അതിനാൽ മണത്തുനോക്കാൻ യന്ത്രം ഇല്ലെങ്കിൽ, വാതിൽക്കൽ ഒരു വാളണ്ടിയർനെ നിർത്തി മൂക്ക് കൊണ്ടെങ്കിലും മണത്ത് കയറ്റുക. കാരണം നമ്മുടെ മലയാളികൾ അല്ലേ?
Fillup 2026-10-04 21:36:27
എപ്പോഴും സീരിയസ് വിഷയങ്ങൾ മാത്രം ചർച്ച ചെയ്യാറുള്ള ഈ വേദി ഒന്ന് മാറി ചിന്തിച്ചത് നല്ലതു തന്നെ. ശ്രീ ജോർജ് സാറിന് അഭിനന്ദനങ്ങൾ. പ്രധാനമായും സീനിയർസ് മാത്രം പങ്കെടുക്കുന്ന ഈ പരിപാടിയിൽ അതിരു കടക്കാത്ത അല്പസ്വല്പം എരിവും പുളിയും ചേർക്കാമല്ലോ! ഏതായാലും ഈ പരീക്ഷണം വിജയിച്ചാൽ വല്ലപ്പോഴുമൊരിക്കൽ ഇത് തുടരാവുന്നതാണ്. എഴുത്തിലും വേദിയിലും ഒരുപോലെ നർമ്മം ചേർക്കുവാൻ കഴിവുള്ള ചുരുക്കം ചില മലയാളികളിലൊരുവനായ രാജു മൈലപ്രയും പങ്കെടുക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. കാറിൽ പോകേണ്ടവർ ഇടയ്ക്കു ഇറങ്ങി പോകാതെ നേരത്തെ തന്നെ ഫില്ലു ചെയ്യണം. ഞാനും ഒരു PG rated ജോക്ക് പറയുവാൻ ആഗ്രഹിക്കുന്നു, സമയമുണ്ടെങ്കിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക