
ഡാലസ്: അങ്കമാലി മഞ്ഞപ്ര സ്വദേശി പൗലോ റപ്പായി മാടൻ (82) ഒക്ടോബർ 2-ന് ഡാലസിലെ ഇർവിങ്ങിൽ അന്തരിച്ചു.
ഭാര്യ: അങ്കമാലി വട്ടപ്പറമ്പ് ഭരണികുളങ്ങര കുടുംബാംഗം പരേതയായ എൽസി റപ്പായി.
മക്കൾ: ജിജി പോളി (തൃശൂർ), ജോജോ റപ്പായി (ഡാലസ്, യു.എസ്).
മരുമക്കൾ: പോളി എം. എ.(തൃശൂർ), സരിത ഡൊമിനിക് (ഡാലസ്, യു.എസ്).
കൊച്ചുമക്കൾ: അഞ്ജന, അജിൽ, എൽവിന, ആൻഡ്രിയ.
പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഒക്ടോബർ 10 ശനിയാഴ്ച നടക്കും. രാവിലെ 10:00 മണിക്ക് കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ (200 S. Heartz Road, Coppell, TX 75019) പൊതുദർശനവും തുടർന്ന് 11:00 മണിക്ക് വിശുദ്ധ കുർബാനയും സംസ്കാര ശുശ്രൂഷകളും നടക്കും.
ഉച്ചയ്ക്ക് 1:00 മണിക്ക് റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്ററിൽ (400 Freeport Pkwy, Coppell, TX 75019) മൃതദേഹം സംസ്കരിക്കും.