
കാക്കക്കൂട്ടത്തെപ്പോലെ കാറിക്കരയുന്ന ടെലിപ്രിൻ്ററിൽനിന്നും വാർന്നുവീഴുന്ന വാർത്തകൾ അരിച്ചുപെറുക്കിയെടുക്കുമ്പോൾ വയറ്റിൽ തീ ആളിപ്പടരുന്നുണ്ടായിരുന്നു. അപ്പോഴാണ് എതിരെയുള്ള ഭിത്തിയിലെ ക്ളോക്കിൽ നോക്കാൻ തോന്നിയത്.
സമയം പത്തേകാൽ. ഇനിയും വൈകിയാൽ രാം അവ്താർ മിശ്രയുടെ ഡാൽചാവലിലെ ഡാലിൽ വെള്ളം കൂടുമെന്ന ബോധോദയത്തിൽ ചാടിയെണീറ്റ് മിത്തൽ ടവറിനു മുന്നിലെ തട്ടുകട ലക്ഷ്യമാക്കി നടന്നു. പതിവുചര്യയാണത്. ഒന്ന് നടുവ് നിവർത്തുകയെന്ന മറ്റൊരു ലക്ഷ്യംകൂടി ആ പോക്കിനുണ്ട്.
"വസന്തം വരികയും പോവുകയും ചെയ്യും, ആ വസന്തത്തെ സ്വന്തമാക്കാൻ അംബാനിക്കോ ടാറ്റാ ബിർളമാർക്കോ കഴിയുമോ?"
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കു ചെയ്യുക
കാട്ടൂർ മുരളി
മുംബൈയിൽ ജനനം. മുംബൈയിലും കേരളത്തിലും വീണ്ടും മുംബൈയിലുമായി വിദ്യാഭ്യാസം.
സാഹചര്യങ്ങൾക്കനുസൃതമായി പോലീസ് സ്റ്റേഷനിലടക്കം പല തൊഴിലുകൾ ചെയ്തു. പിന്നീട് ബോളിവുഡ് സിനിമയുമായി ബന്ധപ്പെട്ട ഇംഗ്ലീഷ്, ഹിന്ദി, മറാഠി പ്രസിദ്ധീകരണങ്ങളിൽ ഫിലിം ജേര്ണലിസ്റ്റായും തുടർന്ന് കലാകൗമുദി ദിനപത്രത്തിൽ ക്രൈം റിപ്പോർട്ടറായും ജോലി ചെയ്തു. അധോലോക രാജാവായ ഹാജിമസ്താൻ, അരുൺ ഗാവ്ലി, മുംബൈ പൊലീസിലെ വിവാദപുരുഷന്മാരായിരുന്ന ഡി.സി.പി. വൈ. സി. പവാർ, ജോയിന്റ് പോലീസ് കമ്മീഷണർ(ക്രൈം) ഡോ. സത്യപാൽസിംഗ്, മുംബൈ സി.ബി.ഐ. ചീഫ് ഋഷിരാജ് സിംഗ്, ഫിലിം ഡയറക്ടർമാരായ മണികൗൾ, ശ്യാം ബെനേഗൽ, ബസു ഭട്ടാചാര്യ, എം.എസ. സത്യു, പി. കെ. രാമദാസ്(ന്യൂസ്‌പേപ്പർബോയ്) ബാലചന്ദ്രമേനോൻ, ജയരാജ്, നടി സീമ ബിശ്വാസ്(ഫൂലൻദേവി), ശോഭന, നടന്മാരായ പ്രേംജി, നസീറുദിൻഷാ, നാടകപ്രവർത്തകൻ കെ. ടി, മുഹമ്മദ്, സംഗീതസംവിധായകൻ ബോംബെ രവി, ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ ജി. ആർ. ഖൈർനാർ, മറാഠി സാഹിത്യരംഗത്തെ ജ്ഞാനപീഠ ജേതാവായ ഭാൽചന്ദ്ര നേമാഡെ, എഴുത്തുകാരി മല്ലിക ഷെയ്ക്ക്, ഊർമ്മിള പവാർ എന്നിങ്ങനെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. കലാകൌമുദിയിൽ അഞ്ചുവർഷം തുടര്ച്ചയായി എഴുതിയ “മുംബൈ മാണൂസ്” എന്ന പ്രതിവാര പംക്തിയിലെ ചില ഭാഗങ്ങൾ അതേ പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂനെ ആസ്ഥാനമായുള്ള പ്രവാസി ശബ്ദം മാസിക പത്രപ്രവർത്തനത്തിന് ഏർപ്പെടുത്തിയ ശ്രീമാൻ സ്മാരക പുരസ്‌കാരം നേടി. 2024 ൽ പുരോഗമന കലാ സാഹിത്യസംഘം(പു.ക.സ.) ഭോപ്പാൽ യൂണിറ്റ് പ്രവാസി എഴുത്തുകാർക്കായി ദേശീയ തലത്തിൽ സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിൽ 'കാലാപാനി' എന്ന കഥ ഒന്നാം സമ്മാനം നേടി. കഴിഞ്ഞ പന്ത്രണ്ടു വര്ഷങ്ങളായി മാതൃഭൂമി(മുംബൈ)യുടെ താനെ കല്യാൺ മേഖലയുടെ പ്രാദേശിക ലേഖകനായി പത്രപ്രവർത്തനം തുടരുന്നു.
*****************