Image

കൂടുതൽ വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കും (പിപിഎം)

Published on 03 October, 2026
കൂടുതൽ വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കും (പിപിഎം)

യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നത് കൂടുതൽ വ്യാപകമാക്കുന്ന നടപടികൾ ബുധനാഴ്ച്ച നിലവിൽ വന്നു. വിദേശ മാധ്യമ പ്രവർത്തകർ, വിദ്യാർഥികൾ എന്നിവർക്കാണ് കൂടുതൽ പരിശോധനകൾ.  

ഒക്ടോബർ 1 മുതലാണ് ഇതാരംഭിച്ചത്. എച്-1 ബി വിസയിൽ വരുന്നവർക്കാണ് നിലവിൽ ഈ പരിശോധന ഉണ്ടായിരുന്നത്. ഐ, ടിഎൻ, ടിഡി വിസകൾക്കാണ് ഇപ്പോൾ ചേർത്തത്.  

ഈ വിസകൾക്കു അപേക്ഷിച്ചവർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറന്നു വയ്ക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ആവശ്യപ്പെട്ടു. പ്രൈവസി സെറ്റിംഗ്സ് 'പബ്ലിക്' അല്ലെങ്കിൽ 'ഓപ്പൺ' ആക്കണം.

യുഎസിലേക്കു യാത്ര ചെയ്യുകയോ അവിടെ പഠിക്കയോ ജോലി ചെയ്യുകയോ ചെയ്യുന്ന ഇന്ത്യക്കാരെയും ഇത് വൻ തോതിൽ ബാധിക്കും. എച്-1ബി താത്കാലിക ജീവനക്കാർ, എച്-4 ആശ്രിതർ, എച്-3 ട്രെയ്നികൾ, എഫ്-1, എം-1 വിദ്യാർഥികളും അവരുടെ  എഫ്-2, എം-2 ആശ്രിതരും ഉൾപെടും.

ജെ-1, ജെ-2 എക്സ്ചേഞ്ച് വിസിറ്റർമാർ ഉൾപ്പെടെ മറ്റു പല നോൺ-ഇമിഗ്രന്റ് വിഭാഗങ്ങൾക്കും ഇതു ബാധകമാണ്.

ഓരോ വിസ നൽകുമ്പോഴും ദേശരക്ഷ പ്രധാന വിഷയമാണെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു.

US expands social media checks for visas 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക