Image

ആരോഗ്യരക്ഷാ പ്രവർത്തകരുടെ ക്ഷാമം പരിഹരിക്കാൻ കോൺഗ്രസിൽ ബിൽ (പിപിഎം)

Published on 03 October, 2026
ആരോഗ്യരക്ഷാ പ്രവർത്തകരുടെ ക്ഷാമം പരിഹരിക്കാൻ കോൺഗ്രസിൽ ബിൽ (പിപിഎം)

അമേരിക്കയിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യരക്ഷാ പ്രവർത്തകരുടെ ക്ഷാമം പരിഹരിക്കാൻ നിർദേശങ്ങൾ അടങ്ങുന്ന രണ്ടു ബില്ലുകൾ യുഎസ് ഹൗസിൽ റെപ്. രാജാ കൃഷ്ണമൂർത്തിയും റെപ്. ആഡം സ്മിത്തും ചേർന്ന് അവതരിപ്പിച്ചു.

Immigrants in Nursing and Allied Health Act,  Internationally Trained Physicians Assistance Act എന്നിവ ലക്ഷ്യമാക്കുന്നത് യുഎസിൽ ജീവിക്കുന്ന കുടിയേറ്റക്കാർക്കു ജോലി ചെയ്യാൻ തടസമാവുന്ന ലൈസൻസിംഗ്, ട്രെയിനിംഗ്, സാമ്പത്തിക വ്യവസ്ഥകൾ നീക്കം ചെയ്യാനാണ്.

അനാവശ്യമായ വിലക്കുകളാണ് അവയെന്ന് കൃഷ്ണമൂർത്തി ചൂണ്ടിക്കാട്ടി. അവ നീക്കം ചെയ്താൽ ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം അനുഭവിക്കുന്ന സമൂഹങ്ങൾക്കു പ്രയോജനപ്പെടും.

മൈഗ്രെഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് 2022ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് കോളജ് വിദ്യാഭ്യാസമുള്ള  2.1 മില്യൺ കുടിയേറ്റക്കാർ ജോലി ഇല്ലാത്ത അവസ്ഥയിലോ യോഗ്യതയെക്കാൾ താഴ്ന്ന ജോലിയിലോ ആണെന്നാണ്. "അതേ സമയം, യുഎസ് ആരോഗ്യരക്ഷാ രംഗത്ത് ജീവനക്കാരുടെ കടുത്ത ക്ഷാമമുണ്ട്.

"അസോസിയേഷൻ ഓഫ് അമേരിക്കൻ മെഡിക്കൽ കോളജസ് കണക്കനുസരിച്ചു 2034 ആകുമ്പോൾ 48,000 പ്രൈമറി കെയർ ഡോക്ടർമാരുടെ കുറവ് ഉണ്ടാവും.  200,000 നഴ്‌സുമാരെയും വർഷം തോറും എടുത്താൽ മാത്രമേ ഉണ്ടാവുന്ന ഒഴിവുകൾ നികത്താൻ കഴിയൂ.

Immigrants in Nursing and Allied Health ആക്ട് അനുസരിച്ചു കുടിയേറ്റക്കാർക്ക് പരിശീലനവും ലൈസൻസും മറ്റും നൽകാനുള്ള ഗ്രാന്റുകൾ ലഭ്യമാക്കും. നാഷനൽ ഹെൽത്ത് സർവീസ് കോറിൽ ജോലി ചെയ്യാൻ കുടിയേറ്റക്കാർക്കും അവസരം ഉണ്ടാക്കും.

Internationally Trained Physicians Assistance Act അനുസരിച്ചു യുഎസിനു പുറത്തു നിന്നു മെഡിക്കൽ ബിരുദം എടുത്ത കുതിയേറ്റക്കാരെ പ്രയോജനപ്പെടുത്താൻ ശ്രമിക്കും. അവർക്കു റെസിഡൻസി പ്രോഗ്രാമുകൾ ലഭ്യമാക്കുകയും ചെയ്യും.

International Medical Graduates Academy, Nashi Immigrants Health Board, Northwest Immigrant Rights Project, Sea Mar Community Health Center, Seattle Indian Health Board, Spring Institute for Intercultural Learning, Talent Beyond Boundaries, Upwardly Global and World Education Services എന്നിവ ഈ നിയമനിർമാണത്തെ അനുകൂലിച്ചിട്ടുണ്ട്.

US Congressman's bill targets doctor shortage

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക