
കോട്ടയം: ദൈവസ്‌നേഹത്തിന്റെ വക്താവായി നിലനിന്നു സഭാസമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ മാര്‍ ആനിമൂട്ടിലിനു കഴിയട്ടേയെന്ന് സിബിസിഐ വൈസ്പ്രസിഡന്റും തിരുവല്ല ആര്‍ച്ച്ബിഷപ്പുമായ തോമസ് മാര്‍ കുറിലോസ്. മാര്‍ തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേക ചടങ്ങില്‍ അനുമോദന പ്രസംഗം നടത്തുകയായിരുന്നു ആര്‍ച്ച് ബിഷപ് . ദൈവരാജ്യം പ്രഘോഷിച്ച് ക്രിസ്തുവിലേക്ക് തന്റെ അജഗണങ്ങളെ നയിക്കുമ്പോഴാണ് മേല്‍പ്പട്ടക്കാരന്റെ ശുശ്രൂഷ പൂര്‍ണമാകുന്നതെന്നും മാര്‍ കൂറിലോസ് പറഞ്ഞു.