
കോട്ടയം: സ്‌നേഹത്തിന്റെ സംസ്‌കാരവും നാഗരികതയും വളര്‍ത്തി ക്ഷമയുടെ സന്ദേശവാഹകനാകാന്‍ ബിഷപ് തോമസ് ആനിമൂട്ടിലിനു സാധിക്കട്ടേയെന്ന് കെസിബിസി പ്രസിഡന്റും കോഴിക്കോട് ആര്‍ച്ച്ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.
കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി മാര്‍ തോമസ് ആനിമൂട്ടില്‍ അഭിഷിക്തനാകുന്ന ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ് ചക്കാലയ്ക്കല്‍. പ്രാര്‍ഥന, ലാളിത്യം, ദാരിദ്ര്യം, സ്നേഹം, ക്ഷമ എന്നീ അഞ്ച് ദൈവിക സൗന്ദര്യങ്ങളാണ് ഒരു ബിഷപ്പില്‍ വിളങ്ങിനില്‍ക്കേണ്ടത്. ഈ അഞ്ചു സൗന്ദര്യങ്ങള്‍ ലോകത്തെ രക്ഷിക്കാനുള്ളതുമാണ്.
കാലത്തിന്റെ അടയാളങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാകണമെന്നതാണ് ഒരു മേല്‍പ്പട്ടക്കാരന്റെ പ്രധാന ദൗത്യം.
അക്രമങ്ങളും അരക്ഷിതാവസ്ഥയും കലാപങ്ങളും വിദ്വേഷങ്ങളും പടരുമ്പോള്‍ മനുഷ്യനെ കൊല്ലാന്‍ ബോംബുകള്‍ അക്രമകാരികള്‍ പ്രയോഗിക്കുമ്പോള്‍ സ്നേഹത്തിന്റെ ലവ് ബോംബുകള്‍ പൊട്ടിക്കാനും സ്നേഹ വിപ്ലവത്തിലൂടെ എല്ലാവരെയും ഒന്നിപ്പിക്കുന്ന സംസ്‌കാരവും ചിന്തയും ഉണ്ടാക്കാനും കഴിയണമെന്നും ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു.