Image

വൈസ് മെൻസ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ ഓണാഘോഷം വർണാഭമായി

Published on 03 October, 2026
വൈസ് മെൻസ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ ഓണാഘോഷം വർണാഭമായി

കോറൽ സ്പ്രിംഗ്സ് (ഫ്ലോറിഡ): വൈസ് മെൻസ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം സെപ്റ്റംബർ 19-ന് കോറൽ സ്പ്രിംഗ്സിലെ മിസ് മേരീസ് പ്ലേസിൽ വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ നടന്നു. ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും അതിഥികളും ആഘോഷത്തിൽ പങ്കെടുത്തു.

ക്ലബ് പ്രസിഡന്റ് തോമസ് ജോർജ് പരിപാടികൾക്ക് തുടക്കം കുറിച്ച് സ്വാഗതം ആശംസിച്ചു. ന്യൂയോർക്കിലെ വൈസ് മെൻസ് ക്ലബ് ഓഫ് വെസ്റ്റ്ചെസ്റ്റർ മുൻ പ്രസിഡന്റ് ജോസഫ് മാത്യൂസ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് പ്രത്യേക സന്ദേശം നൽകി. അദ്ദേഹത്തിന്റെ ഭാര്യ ലിസി മാത്യൂസും ചടങ്ങിൽ പങ്കെടുത്തു.

യു.എസ്. ദേശീയഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ സെബാസ്റ്റ്യൻ വയലിങ്കൽ, ലിസി മാത്യൂസ്, റയൻ മാത്യു എന്നിവർ യഥാക്രമം വൈസ് മെൻ, വൈസ് മെനെറ്റ്സ്, വൈസ് ലിംഗ്സ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

പ്രൊഫ. തങ്കച്ചൻ കിഴക്കേപ്പറമ്പിൽ, ഡോ. കുട്ടി ചന്ദ്രൻ, ക്രിസ് മാത്യു, മാത്യു വള്ളൂർ കുര്യൻ എന്നിവർ ഓണസന്ദേശങ്ങൾ നൽകി. അബ്രഹാം കളത്തിൽ, മേരി ജോർജ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. മേയാ മാത്യു കഥപറച്ചിൽ അവതരിപ്പിച്ചു. ഡോ. റിയ മോഹൻ ആരോഗ്യബോധവത്കരണ പ്രഭാഷണം നടത്തി.

ക്ലബിന്റെ സേവന-ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി സംഘടിപ്പിച്ച വൈൻ ബാസ്കറ്റ് ലേലം ആഘോഷത്തിന് കൂടുതൽ ആവേശം പകർന്നു. അംഗങ്ങളും കുടുംബാംഗങ്ങളും ലേലത്തിൽ സജീവമായി പങ്കെടുത്തു.

കേരളത്തിന്റെ പാരമ്പര്യവും ഓണത്തിന്റെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവും പുതുതലമുറയിലേക്ക് പകരുന്നതിനൊപ്പം അംഗങ്ങളും കുടുംബങ്ങളും തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷം സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് തോമസ് ജോർജ് പറഞ്ഞു.

പരമ്പരാഗത ഓണസദ്യ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. പതിവുപോലെ സദ്യയ്ക്കുള്ള ഭക്ഷണം ക്രമീകരിച്ച് എത്തിക്കുന്നതിന് ശ്രീനി വരിശേരി നേതൃത്വം നൽകി.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനും വിവിധ ക്രമീകരണങ്ങൾക്കും പ്രൊഫ. തങ്കച്ചൻ കിഴക്കേപ്പറമ്പിൽ, അബ്രഹാം കളത്തിൽ, ശ്രീനി വരിശേരി, ക്രിസ് മാത്യു, സെബാസ്റ്റ്യൻ വയലിങ്കൽ, എലിസബത്ത് ജോസ്, മേരി ജോർജ്, ഡോ. പ്രിയ നായർ, ജോസ് സെബാസ്റ്റ്യൻ, ജോസഫ് മാത്യൂസ്, ഡോ. കുട്ടി ചന്ദ്രൻ, മാത്യു വള്ളൂർ കുര്യൻ, ഡോ. റിയ മോഹൻ, മേയാ മാത്യു, ലിസി മാത്യൂസ്, റയൻ മാത്യു എന്നിവർ നൽകിയ സഹകരണവും പങ്കാളിത്തവും ശ്രദ്ധേയമായി.

ക്ലബ് സെക്രട്ടറി അബ്രഹാം കളത്തിൽ കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യൻ ദേശീയഗാനത്തോടെ ഔദ്യോഗിക പരിപാടികൾ സമാപിച്ചു.

സൗത്ത് ഫ്ലോറിഡയിലെ ആദ്യ വൈസ് മെൻസ് ക്ലബ്ബായ വൈസ് മെൻസ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ, സൗഹൃദം, കൂട്ടായ്മ, സേവനം എന്നീ മൂല്യങ്ങൾ മുൻനിർത്തി വിവിധ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.

 

വൈസ് മെൻസ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ ഓണാഘോഷം വർണാഭമായി
വൈസ് മെൻസ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ ഓണാഘോഷം വർണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക