
കോട്ടയം: മാർ തോമസ് ആനിമൂട്ടിൽ കൊയ്‌ന രൂപതയുടെ മെത്രാനായും കോട്ടയം അതിരൂപതയുടെ സഹായമെത്രാനായും അഭിഷിക്തനായി. ക്രിസ്തുരാജ കത്തീഡ്രലിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. കോട്ടയം അതിരൂപതാ മെത്രാസന മന്ദിരത്തിൽനിന്ന് ക്രിസ്തുരാജ കത്തീഡ്രലിലേക്കുള്ള പ്രദക്ഷിണത്തോടെയാണ് മെത്രാഭിഷേക ശുശ്രൂഷകൾക്ക് തുടക്കമായത്. ക്നാനായ സമൂഹത്തിലെ 72 ഇല്ലങ്ങളെ പ്രതിനിധീകരിച്ച് 72 മുത്തുക്കുടകളുമായി വനിതകൾ പ്രദക്ഷിണത്തിൽ അണിനിരന്നു. ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളും സഹകാർമ്മികരായ വൈദീകരും മെത്രാൻമാരും നിയുക്ത മെത്രാനും മുഖ്യകാർമ്മികനും പ്രദക്ഷിണത്തിൽ പങ്കെടുത്തു.
കത്തീഡ്രലിൽ എത്തിയശേഷം കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് നിയുക്ത മെത്രാൻ രക്തസാക്ഷികളുടെ തിരുശേഷിപ്പുകളെ വണങ്ങുകയും മുഖ്യകാർമികനുമുമ്പിൽ വിശ്വാസപ്രഖ്യാപനം നടത്തുകയും ചെയ്തു. തുടർന്ന് മെത്രാഭിഷേക ശുശ്രൂഷകൾ ആരംഭിച്ചു.
മുഖ്യകാർമികൻ നിയുക്ത മെത്രാനെ കിരീടമണിയിക്കുകയും അംശവടി നൽകുകയും ചെയ്തു. തുടർന്ന് പ്രധാന കാർമികൻ അദ്ദേഹത്തെ മെത്രാനായി പ്രഖ്യാപിച്ച് അഭിഷേകം നടത്തി. നെറ്റിയിൽ വിശുദ്ധ തൈലം പൂശി അഭിഷേകം ചെയ്തതോടെ മാർ തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ഉയർത്തപ്പെട്ടു. തലശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ളാനി ചങ്ങനാശേരി അതിരൂപതാധ്യക്ഷ മാർ തോമസ് തറയിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
കോഴിക്കോട് അതിരൂപതാധ്യക്ഷൻ ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനസന്ദേശം നൽകി. ഇന്ത്യയിലെ വത്തിക്കാൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി ഫാ. നിക്കോളാസ് ഗ്രാഫ് വോൺ മാഗ്നിസ് ചടങ്ങിൽ സന്ദേശം നൽകി. തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത തോമസ് മാർ കൂറിലോസ് ആശംസകൾ നേർന്നു. മാർ തോമസ് ആനിമൂട്ടിൽ നന്ദി പറഞ്ഞു. ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ചുബിഷപ്പ് ഡോ. തോമസ് നെറ്റോ, മാർ ജോസഫ് പെരുന്തോട്ടം, ഗീവർഗീസ് മാർ അപ്രേം, മാർ ജോസ് പുത്തൻവീട്ടിൽ, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ബോസ്കോ പുത്തൂർ, മാർ ജോർജ് പൊരുന്നേടം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, മാർ തോമസ് പടിയത്ത്, ബിഷപ്പ് ജോസഫ് മാർ തോമസ്, ബിഷപ്പ് വിൻസൻറ് മാർ പൗലോസ്, ബിഷപ്പ് യൂഹന്നാൻ മാർ തിയഡോഷ്യസ്, ബിഷപ്പ് തോമസ് മാർ ഐറേനിയോസ്, ബിഷപ്പ് ഗീവർഗീസ് മാർ മക്കറിയോസ്, ബിഷപ്പ് യൂഹന്നാൻ മാർ അലക്സിയോസ്, ബിഷപ്പ് യൂഹന്നാൻ മാർ ക്രിസോസ്റ്റം, ഡോ. ജോർജ് പള്ളിപ്പറമ്പിൽ, ഡോ. ജെയിംസ് തോപിൽ, ഡോ. അഗസ്റ്റിൻ മഠത്തിക്കുന്നേൽ, ഡോ. ആൻ്റണി വാലുങ്കൽ, ഡോ. ജെയിംസ് ആനാപറമ്പിൽ, മാത്യൂസ് മാർ പക്കോമിയോസ്, ഡോ. ആൻറണി കാട്ടിപ്പറമ്പിൽ, കുര്യാക്കോസ് മാർ സേവേറിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ, ഡോ. സെൽവരാജ് ദാസൻ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, ഷെവലിയാർ ജോയ് ജോസഫ് കൊടിയന്തറ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി മോൻസ് ജോസഫ്, ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്, സജീവ് ജോസഫ് എം.എൽ.എ. ഫ്രാൻസിസ് ജോർജ് എം.പി, ജസ്റ്റിസ് സിറിയക് ജോസഫ്, മുൻ എംഎൽഎ കെ. സി. ജോസഫ്, മുൻ മന്ത്രി റോഷി അഗസ്റ്റിൻ, മുൻ എംപി തോമസ് ചാഴിക്കാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജസ്റ്റിസ് കുര്യൻ ജോസഫ്, ജോസ് കെ. മാണി എംപി,സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, ജോസഫ് വാഴയ്ക്കൻ എക്സ് എംഎൽഎ. ഷോൺ ജോർജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
കോട്ടയം അതിരൂപതാ സിഞ്ചെല്ലൂസ് ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചാൻസലർ ഫാ. തോസ് ആദോപ്പിള്ളിൽ, പ്രൊക്കറേറ്റർ ഫാ. അബ്രാഹം പറമ്പേട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.